0 M
Readers Last 30 Days

നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ മുൻ സ്വേച്ഛാധിപതി ഈദി അമീന്‍ ശരിക്കും മനുഷ്യമാംസം കഴിക്കാറുണ്ടായിരുന്നോ ? ആ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ…

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
194 SHARES
2328 VIEWS

ഈദി അമീന്‍ – നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ സ്വേച്ഛാധിപതി

അറിവ് തേടുന്ന പാവം പ്രവാസി

1971 മുതല്‍ 79 വരെ ഉഗാണ്ട എന്ന കൊച്ചു ആഫ്രിക്കന്‍ രാജ്യം തന്റെ കൈകളിലിട്ട് അമ്മാനമാടിയ ക്രൂരനായ ഭരണാധികാരിയായിരുന്നു ഈദി അമ്മീന്‍ . വംശഹത്യ, അഴിമതി , കൂട്ടക്കൊലപാതകം ഉള്‍പ്പെടെ എല്ലാ വിധ തിന്‍മകളുടെ കൂത്തരങ്ങായിരുന്ന ഈദി അമീന്റെ ഭരണത്തില്‍ ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക് .

വെസ്റ്റ് നൈല്‍ പ്രവിശ്യയിലെ കൊക്കോബയില്‍ 1925 ല്‍ ജനിച്ച അമീന്‍ .1946 ല്‍ ഉഗാണ്ട ഭരിചിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ ആര്‍മിയില്‍ ഒരു സാധാരണ കുക്കായി തന്റെ പട്ടാളജീവിതം ആരംഭിച്ച അമീന്‍ 1952 ല്‍ കെനിയയിലെ സൊമാലിയന്‍ വിമതര്‍ക്കെതിരെ നടന്ന പടനീക്കത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇത് പട്ടാളത്തില്‍ അമീന്റെ ഉയര്‍ച്ചയ്ക്ക് വഴി വെച്ചു . 6 അടി 4 ഇഞ്ച് ഉയരവും, അതിനൊത്ത ശരീരവും ഉണ്ടായിരുന്ന അമീന്‍ 1951 മുതല്‍ 1960 വരെ ഉഗാണ്ടയില്‍ ദേശീയ ബോക്സിങ്ങ് ചാമ്പ്യനും കൂടിയായിരുന്നു.1970 ആയപ്പോഴേക്കും അമീന്‍ ഉഗാണ്ട സൈന്യത്തിന്റെ കമാന്റര്‍ വരെ ആയി ഉയര്‍ന്നു . 1965 കാലഘട്ടത്തില്‍ ഉഗാണ്ടന്‍ പ്രധാനമന്ത്രി മിള്‍ട്ടണ്‍ ഒബോട്ടോയുമായി ചേര്‍ന്ന് അയല്‍രാജ്യമായ ” സയറില്‍ ” നിന്ന് ആനക്കൊംബും, സ്വര്‍ണവും കടത്തുന്നതിനെതിരെ ഉഗാണ്ടന്‍ പാര്‍ലമെന്റ് അന്വേഷണം പ്രഖ്യാപിച്ചു . എന്നാല്‍ അമീന്‍ രാജാവായ മുത്തേസാ രണ്ടാമന്റെ കൊട്ടാരം ആക്രമിക്കുകയും ,രാജാവിനെ ബ്രിട്ടണിലേക്ക് നാടു കടത്തുകയും ചെയ്തു .

ddf 1

താമസിയാതെ പ്രധാനമന്ത്രി മില്‍ട്ടണ്‍ ഒബോട്ടോയും ,അമീനും തമ്മില്‍ പടലപ്പിണക്കം ഉടലെടുത്തു . ഒബോട്ടോ അമീനെ അറസ്റ്റ് ചെയാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ അമീന്‍ 1971 ജനുവരി 25നു ഉഗാണ്ടയുടെ പരമാധികാരം പിടിച്ചടക്കി . ആ സമയം പ്രധാനമന്ത്രി മിള്‍ട്ടണ്‍ ഒബോട്ടോ സിംഗപൂരില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു .ആദ്യം അധികാരം പിടിച്ചടക്കിയ സമയം ” ഞാന്‍ വെറും പട്ടാളക്കാരന്‍ മാത്രമാണു. ഉടന്‍ തന്നെ തിരഞെടുപ്പ് നടത്തി അധികാരം കൈമാറും” എന്ന് പ്രഖ്യാപിച്ചിരുന്നു ഈദി അമ്മീന്‍. എന്നാല്‍ ഇതൊന്നും നടപ്പായില്ല എന്നുമാത്രം . ഒരാഴചക്ക് ശേഷം ഈദി അമീന്‍ ഉഗാണ്ടയുടെ പ്രസിഡന്റും , മുഴുവന്‍ പട്ടാളത്തിന്റെ തലവനുമായി സ്വയം പ്രഖ്യാപിക്കുകയും , പട്ടാള ട്രിബ്യൂണലിനെ പരമോന്നത കോടതിക്ക് മുകളിലായി പ്രതിഷ്ഠിക്കുകയും ചെയതു . എന്നാല്‍ വെറുതെ ഇരിക്കാന്‍ തയാറാവാതിരുന്ന പ്രധാനമന്ത്രി “ഒബോട്ടോ ” താന്സാനിയയില്‍ എത്തുകയും, അവിടെയുള്ള ഉഗാണ്ടന്‍ അഭയാര്‍ഥികളെ കൂട്ടി 1972 ല്‍ അമീനെതിരെ ഒരു അട്ടിമറി ശ്രമം നടത്തുകയും ചെയ്തു . എന്നാല്‍ ഇവരുടെ ഈ ദുര്‍ബലമായ പ്രതിരോധം വേഗം തന്നെ കെട്ടടങ്ങി . ഇതിനായി ഒബോട്ടോയേ സഹായിച്ചതു ” ലാങ്കോ” എന്നും ” അചോളി ” എന്നും ഉള്ള രണ്ട് ഗോത്രങ്ങളായിരുന്നു .

ഇതിനു പ്രതികാരമായി ഈ രണ്ട് ഗോത്രത്തില്‍ പെട്ട 5000 ത്തോളം സൈനികരെ ബാരക്കില്‍ തന്നെ അമീന്‍ കൂട്ടക്കൊല ചെയ്തു . ഇരട്ടിയോളം സിവിലിയന്‍സിനെയും അമീന്‍ കൊന്നൊടുക്കി . ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം എണ്‍പതിനായിരത്തിനടുത്ത് ആളുകള്‍ ഇരു ഗോത്രത്തില്‍ നിന്നുമായി കൊല്ലപ്പെട്ടു.പട്ടാളത്തിലേക്ക് തന്റെ സ്വന്തം ഗോത്രമായ “കക്വാസ്” സിനെയും , തെക്കൻ സുഡാനില്‍ നിന്നുള്ള കൂലിപ്പട്ടാളത്തെയും കുത്തിനിറച്ച അമീന്‍ ആ കാരണം കൊണ്ട് തന്നെ 8 തവണയോളം നടന്ന വധശ്രമത്തില്‍ നിന്ന് രക്ഷപെട്ടു . ഉഗാണ്ടന്‍ സമ്പത്തു വ്യവസ്ഥിതിയുടെ നട്ടെല്ലു തന്നെ ബ്രിട്ടീഷ ഭരണത്തില്‍ ഉഗാണ്ടയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ പരമ്പരയായിരുന്നു . അതില്‍ അറുപതിനായിരം പേരും ബ്രിട്ടീഷ് പാസ്പോര്‍ട്ട് ആണു ഉപയോഗിച്ചിരുന്നത്. 1974 ആഗസ്റ്റില്‍ അമീന്‍ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചു.

e1 3ഇവരില്‍ ഡോക്റ്റര്‍മാര്‍, അധ്യാപകർ , വക്കീലന്‍മാര്‍ തുടങ്ങിയവർ ഒഴികെ എല്ലാവരും ഉടന്‍ തന്നെ ഉഗാണ്ട വിട്ടുപോകണം എന്ന് ഉത്തരവിറക്കി. അവരെല്ലാം ഇട്ടെറിഞ്ഞു പോയ വ്യവസായങ്ങളും, തോട്ടങ്ങളുമെല്ലാം അമീന്‍ തന്റെ പിണയാളുകള്‍ക്ക് നല്‍കി . എന്നാല്‍ ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ കൈകളിലേക്ക് വന്നുചേര്‍ന്ന ഈ വ്യവസായങ്ങള്‍ എല്ലാം എങ്ങനെ നടത്തിക്കൊണ്ടു പോകണം എന്ന അവര്‍ക്കറിയില്ലായിരുന്നു . ക്രിത്യമായി നിയന്ത്രിക്കാനും , മാനേജ് ചെയാനും കഴിയാതെ ഇവയെല്ലാം തകര്‍ന്നു തുടങ്ങി . സ്വതവേ തകര്‍ച്ചയിലായിരുന്ന ഉഗാണ്ടന്‍ സാമ്പത്തിക വ്യവസ്ഥിതി ഒന്നുകൂടി തകര്‍ന്നു തരിപ്പണമായി.

സോവിയേറ്റ് യൂണിയന്റെ വലിയൊരു ആയുധ കംബോളമായിരുന്നു അന്നു ഉഗാണ്ട. ഈസ്റ്റ് ജര്‍മനിയും, ലിബിയയും , സൌദിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു അമീനു . 1978 ജൂണില്‍ ഇസ്രായേലിലെ തെല്‍അവീവില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഫ്രാന്‍സ് വിമാനം പലസ്ഥീന്‍ അനുകൂല തീവ്രവാദികള്‍ റാഞ്ജിക്കൊണ്ടുവന്നു ഉഗാണ്ടയിലെ ” എന്റബ്ബെ ” വിമാനത്താവളത്തില്‍ ഇറക്കി . അവിടെ വെച്ച് ഇസ്രായേല്‍ പാസ്പോര്ട്ട് ഇല്ലാത്ത 156 ആളുകളെ മോചിപ്പിക്കുകയും സുരക്ഷിതമായി പോകാന്‍ അനുവദിക്കുകയും ചെയ്തു .

എന്നാല്‍ ജൂലൈ 3 നു ഇസ്രായേലി കമാന്റോകള്‍ രാത്രിയുടെ മറവില്‍ ഇരച്ചുകയറി മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുകയും, തീവ്രവാദികളെ വധിക്കുകയും ചെയ്തു .ഈ സംഭവം അമീനു വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ വല്ലാതെ ഉലച്ചു . ബ്രിട്ടണ്‍ ഈസംഭവത്തില്‍ പ്രതിഷേധിച്ച് ഉഗാണ്ടയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിച്ചു . ഇന്ത്യന്‍ വംശജരായ ആളുകള്‍ നടത്തിയിരുന്ന സിമന്റ് ഫാകറ്ററി, വലിയ തോതിലുള്ള കരിമ്പ് തോട്ടം , പഞ്ചസാര ഫാക്റ്ററി , കപ്പി ഉല്‍പാദനം എല്ലാം മിസ് മാനേജ്മെന്റ് കാരണം അടച്ചുപൂട്ടി . പട്ടാളം പിടിച്ചുകൊണ്ട് പോകുന്ന ആളുകളുടെ ശവം പോലും പിന്നെ പുറത്തുകാണില്ലായിരുന്നു . വഴിയരികില്‍ അനാധമാക്കപ്പെട്ട ഷൂകള്‍ കൊണ്ട് നിറഞു .8 വര്‍ഷത്തെ ഭരണത്തില്‍ ഉഗാണ്ടക്ക് അവരുടെ 75% ആനകളെയും , 98 ശതമാനം കണ്ടാമൃഗങ്ങളെയും, 90% മുതലകളെയും, 80% സിംഹങ്ങളെയും നഷ്ടപ്പെടുത്തി എന്നു പറയുമ്പോള്‍ തന്നെ ആ ഭരണം എത്രമാത്രം ഭീകരമായിരുന്നു എന്ന് ഊഹിക്കാം. എല്ലാം തന്നെ അമ്മിനും , സില്‍ബന്ദികളും ചേര്‍ന്ന് കൊന്നു വിദേശത്തേക്ക് കടത്തി .

ഈദി അമീന്റെ സ്വന്തം ഗോത്രവിഭാഗം പണ്ട് ക്രിസ്ത്യാനികള്‍ മതം മാറി മുസ്ലിം ആയതാണു . അത്രനാളും വലിയ വിശ്വാസിയൊന്നും അല്ലാതിരുന്ന അമീന്‍ സൌദിയില്‍ നിന്നും , ലിബിയയില്‍ നിന്നും കിട്ടുന്ന സഹായത്തിനു വേണ്ടി തന്റെ മതവിശ്വാസം പൊടി തട്ടി എടുത്തു. ഇതു അത്രനാള്‍ അടിച്ചമര്‍ത്ത്പ്പെട്ടിരുന്ന മുസ്ലിങ്ങളില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കുകയും , അവര്‍ അമീന്റെ പിന്നിൽ അണി നിരക്കുന്നതിനും കാരണമായി . സ്വാഭാവികമായും ഇതു തദ്ദേശിയരായ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണമായി മാറി . ഇതു ചര്‍ച് ഓഫ് ഉഗാണ്ടയുടെ ആര്‍ച് ഭിഷപ് ആയ ” ജനാനി ലുവുമ യുടെ വധത്തില്‍ വരെ കലാശിച്ചു . അക്ഷരാഭ്യാസമില്ലാത്ത മുന്‍കോപിയായ അമീനുമായി അടുക്കാന്‍ പോലും ആര്‍ക്കും സാധിക്കുമായിരുന്നില്ല . നിസാര കാര്യങ്ങള്‍ക്ക് വേണ്ടി വരെ അത്രയും നാള്‍ അടുപ്പം ഉണ്ടായിരുന്നവരെ വരെ അമീന്‍ കൊന്നുതള്ളി .
dddf 5ഇതുപോലെ ഒരു നിസാരപ്രശനത്തിന്റെ പേരില്‍ തന്റെ വൈസ് പ്രസിഡന്റ് ആയ ” മുസ്ഥഫ ഇദ്രിസി ” യെ ഒരു ആക്സിഡന്റില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു അമീന്‍ . എന്നാല്‍ മുസ്തഫാ ഇദ്രിസിയൊടു കൂറുള്ള സൈനികര്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തി . ഈദി അമീന്‍ അവര്‍ക്കെതിരെ സേനാ നീക്കം നടത്തി .അവരില്‍ ചിലര്‍ പ്രാണരക്ഷാര്‍തം താന്‍സാനിയയിലേക്ക് കടന്നു . അവരുടെ പുറകെ അമീന്റെ പട്ടാളവും താന്‍സാനിയ അതിര്‍ത്തി കടന്നു . ഇതൊടെ പരമാധികാരരാജ്യമായ താന്‍സാനിയ ഉഗാണ്ടക്കെതിരെ സൈനികരെ അണിനിരത്തി . ഉഗാണ്ടയില്‍ നിന്നും പാലായനം ചെയ്ത ഉഗാണ്ടക്കാര്‍ ചേര്‍ന്ന് ” ഉഗാണ്ടന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മി ” രൂപീകരിച്ചിരുന്നു . അവരും താന്‍സാനിയന്‍ സേനയോടൊപ്പം കൂടി അമീന്റെ സേനയെ നേരിട്ടു . 3000 പട്ടാളക്കാരെ അയചുകൊടുത്തു ലിബിയന്‍ നേതാവ് മുഹമ്മര്‍ ഗദ്ദാഫി അമീനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും അതു വിജയപ്രാപ്തിയില്‍ എത്തിയില്ല.

1979 ഏപ്രില്‍ 11 നു ഉഗാണ്ടന്‍ തലസ്ഥാനമായ കംബാല വിമത സേന കീഴടക്കി അതോടെ ഒരു ഹെലിക്കോപ്റ്ററില്‍ കയറി ഈദി അമീന്‍ ലിബിയയിലേക്ക് രക്ഷപെട്ടു . അവിടന്നു സൌദിയിലെ ജിദ്ദയിലേക്ക് അമീന്‍ രക്ഷപെട്ടു . രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നില്‍ക്കാം എന്ന ഉപാധിയില്‍ സൌദി അമീനു അഭയം നല്‍കി . ജിദ്ദയിലെ പലസ്ഥീന്‍ റോഡിലുള്ള ” നൊവാട്ടെല്‍ ” ഹോട്ടലിലെ മുകളിലത്തെ രണ്ട് ഫ്ളോറില്‍ വര്‍ഷങ്ങളോളം താമസിക്കുകയുണ്ടായി അമീന്‍ . ഉഗാണ്ടയിലേക്ക് തിരിച്ചുവരാന്‍ അതിയായി ആഗ്രഹിച്ച അമീന്‍ 1989 ല്‍ കേണല്‍ ജുമാ ഓറിസിന്റെ നേത്രത്വത്തില്‍ ഉഗാണ്ടയില്‍ നടന്ന അട്ടിമറി ശ്രമത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അയല്‍ രാജ്യമായ “കോംഗൊ” യില്‍ എത്തിയെങ്കിലും , കോഗൊ നേതൃത്വം അമീനെ തിരികെ ജിദ്ദയിലേക്ക് തന്നെ അയക്കുകയുണ്ടായി.

2009 ജൂലായില്‍ കിഡ്നി പ്രവര്‍ത്തന രഹിതമായി ജിദ്ദയിലെ കിങ്ങ് ഫൈസല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അമീന്‍ അബോധാവസ്തയിലേക്ക് വീണു . ആ വര്ഷം ഓഗസ്റ്റ് 16നു അബോധാവസ്ഥായിലായിരിക്കെ തന്നെ ആധുനിക ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരനായ ഭരണാധികാരികളില്‍ ഒരാളായിരുന്ന ഈദി അമീന്‍ എന്ന “ഫീള്‍ഡ് മാര്‍ഷല്‍ അല്‍ഹാജി ഡോക്റ്റര്‍ ഈദി അമീന്‍ ദാദ ” അനിവാര്യമായ മരണത്തിനു കീഴടങ്ങി. ഏഴോളം ഭാര്യമാരിലായി 45 ഓളം കുട്ടികളുണ്ടായിരുന്ന അമീന്റെ പ്രിയപെട്ട ഭാര്യ “സാറാ കൊയ്ലോബ ” എന്ന “സൂയിസൈഡ് സാറ ” പിന്നീട് ലണ്ടനില്‍ വെച്ചു മരണപ്പെട്ടു

d 7കുറചു അതിശയോക്തിയുണ്ടെങ്കിലും ഈദി അമ്മീന്‍ നരഭോജി ആയിരുന്നു എന്നു വരെ ചില ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈദി അമീനെക്കുറിച്ചു “നരഭോജി “എന്നൊരു വാദം കേട്ടിട്ടുണ്ടെങ്കിലും അതിലെ ആധികാരികത എത്രത്തോളമുണ്ടെന്ന് സംശയമുണ്ട്. കാരണം ആ ആരോപണത്തിന് കാരണമായത് ഒരു മീഡിയയുടെ ഇന്റർവ്യൂ ഇൽ “താങ്കൾ മനുഷ്യ മാംസം കഴിച്ചിട്ടുണ്ടോ”? എന്ന് അവതാരകൻ ചോദിച്ചപ്പോൾ ആമീൻ പറഞ്ഞ മറുപടിയാണ്. അതിനു പറഞ്ഞ മറുപടി ” മനുഷ്യമാംസത്തിനു ഉപ്പു കൂടുതലാണ്, എനിക്ക് ഉപ്പ് അധികമിഷ്ടമല്ല ” എന്നായിരുന്നു. അത് തിരിച്ച് ഒരു കൌണ്ടർ അടിച്ചതാണോ എന്നറിയില്ല. അല്ലെങ്കിൽ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാം – മനുഷ്യ മാംസം രുചിച്ചിട്ടുള്ളവർക്കല്ലേ ഉപ്പ് ആണെന്ന് അറിയാൻ പറ്റു. അതിലെ ശരിയും തെറ്റും എന്തുതന്നെയായാലും ഹിറ്റ്ലർ മുസോളിനി എന്നീ പേരുകൾക്കൊപ്പം ചേർത്തുവായിക്കേണ്ട പേരാണ് “ഈദി ആമീൻ

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

‘ബ്ളാക് റോബ്’ ഹിസ്റ്റോറിക്കൽ, അഡ്വെഞ്ചർ, ഡ്രാമ വിഭാഗത്തിൽപ്പെടുന്ന നല്ലൊരു ചിത്രം, 1991-ലെ ഏറ്റവും ഗ്രോസ് കളക്ഷൻ നേടിയ ചിത്രം

Raghu Balan നിങ്ങൾക്ക് Native American പശ്ചാത്തലം വരുന്ന സിനിമകൾ കാണാൻ വളരെധികം

തെമുജിൻ എങ്ങനെ ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന ചെങ്കിസ് ഖാന്‍ ആകുന്നു എന്ന കഥ പറയുന്ന, 2007ൽ റിലീസ് ചെയ്ത ‘മംഗോൾ’

ArJun AcHu ചെങ്കിസ് ഖാൻ – ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന പേര്.

“പണ്ട് ദാവൂദ് ഇബ്രാഹിം അണ്ടർ വേൾഡ് കണക്ഷൻ വെച്ച് ഐശ്വര്യറായിയെ ഒരുപാട് ഭീഷണി പ്പെടുത്തിയിട്ടുണ്ട് ഇയാൾ” – കുറിപ്പ്

Muhammed Shafi അഭിനയിക്കാൻ അറിഞ്ഞു കൂടാ എന്നത് പോട്ടെ പക്ഷേ ഇത്രയും ക്രിമിനൽ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ, തീയേറ്റർ സ്‌ക്രീനിൽ മണിരത്നം മാജിക്ക് വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ; ഏപ്രിൽ 28ന് റിലീസ്; ഗോകുലം മൂവീസ്

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്

Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്,

യോനിയിൽ പാമ്പ്, ലിംഗത്തിൽ പൂവൻകോഴി രക്തം, ആഫ്രിക്കയിലെ ഞെട്ടിക്കുന്ന ലൈംഗികശീലങ്ങൾ..!

ആഫ്രിക്കയിൽ ചില വിചിത്രമായ ലൈംഗിക ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. നിങ്ങൾക്ക് അവ വായിക്കാം ആഫ്രിക്ക

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ

രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ