സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഇരുപത്തി ആറാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മറ്റെന്നാൾ (മാർച്ച് 18) തുടക്കമാകും. പ്രതിനിധികൾക്കുള്ള പാസ് വിതരണം ഇന്ന് ആരംഭിക്കും. 172 ചിത്രങ്ങൾ പതിനഞ്ചു തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നു. 86 അന്താരാഷ്ട്ര ചലച്ചിത്രങ്ങളും 14 മത്സരവിഭാഗത്തിലെ ചിത്രങ്ങളും ആണ് പ്രദർശിപ്പിക്കുക. ചലച്ചിത്രമേളയുടെ വരവറിയിച്ചുകൊണ്ടു കെ എസ് ആർ ടി സിയുടെ ഡബിൾ ട്രാക്കർ ബസ് തിരുവനന്തപുരത്തു പ്രയാണം ആരംഭിച്ചു. എക്കൊല്ലത്തേക്കാളും മികച്ച മേളയായിരിക്കും ഇതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഏഴു പാക്കേജുകളാണ് മേളയിൽ ഉള്ളത്. അന്താരാഷ്ട്ര മത്സരവിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം . എന്നിവയാണ് ആ ഏഴു പാക്കേജുകൾ. ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങളാണ്.

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്
നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ