Connect with us

Project

ഇന്ത്യ പാക് ഇറാൻ പൈപ്പ് ലൈൻ പദ്ധതി നടപ്പിലായാൽ ഇന്ത്യ വികസിക്കുമെന്ന ഭയം ആർക്കു ?

2750 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ഇറാനിൽനിന്നും പാകിസ്ഥാൻ വഴി പ്രകൃതി വാതകം ഇന്ത്യയിൽ എത്തിക്കാനുള്ള ചർച്ചകൾ 1989ൽ തന്നെ തുടങ്ങിയിരുന്നു

 26 total views

Published

on

ഇന്ത്യ പാക് ഇറാൻ പൈപ്പ് ലൈൻ പദ്ധതി

പ്രാരംഭ പ്രവർത്തനങ്ങൾ.

2750 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ഇറാനിൽനിന്നും പാകിസ്ഥാൻ വഴി പ്രകൃതി വാതകം ഇന്ത്യയിൽ എത്തിക്കാനുള്ള ചർച്ചകൾ 1989ൽ തന്നെ തുടങ്ങിയിരുന്നു. 1993 ൽ ഇതിനായി ഇന്ത്യയും ഇറാനും കൂടി ഊർജ സഹകരണത്തിനായി ഒരു കരാർ ഒപ്പിടുകപോലും ഉണ്ടായി.1991 മുതൽ 95 വരെ നമ്മളെ ഭരിച്ചിരുന്നത് നരസിംഹ റാവു ആണ്. അക്കാലത്ത് പൈപ്പ്‌ലൈൻ പദ്ധതി ഒരു ഊർജ സഹകരണ കരാറിന് അപ്പുറം മുന്നോട്ട് പോയില്ല. .നമ്മൾ മറന്നുപോയെങ്കിലും1995ൽ പാകിസ്ഥാനും ഇറാനും കൂടി പൈപ്പ് ലൈൻ തുടങ്ങാനുള്ള പ്രാരംഭ കരാറിൽ ഒപ്പിട്ടു. ഇന്ത്യ അതിൽ താല്പര്യം പ്രകടിപ്പിച്ചു. അതല്ലാതെ പ്രവർത്തിയിൽ ഒന്നും ഉണ്ടായില്ല. അ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് തോറ്റു.

May be an image of outdoorsതുടർന്ന് വന്നത് വാജ്‌പേയ്, ഗുജരാൾ, ദേവ ഗൗഡ,തുടങ്ങിയവർ ആയിരുന്നു. രാഷ്ട്രീയത്തിലെ ഒരു സ്ഥിരതയും ഇല്ലാത്ത കാലമാണ്. പൈപ്പ് ലൈനിനെക്കാൾ അധികാര കസേരയായിരുന്നു അന്നത്തെ പ്രശ്നം. ഇൻഡ്യയ്‌ക്ക് പ്രകൃതിവാതകം കിട്ടുന്നതൊന്നുംഅവരുടെ പ്രശ്നമേ ആയിരുന്നില്ല. പദ്ധതി പൊടി പിടിച്ചു കിടന്നു. അങ്ങനെ പാർട്ടികൾ പരസ്പരം കാലുവാരുന്നതിനിടയിൽ 1998ൽ വാജ്‌പേയി രണ്ടാം ഊഴം ആരംഭിച്ചു. അദ്ദേഹം പൊഖ്‌റാനിൽ ആണവായുധ പരീക്ഷണം നടത്തി. അമേരിക്ക ഇന്ത്യയ്ക്ക് എതിരെ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. ആ ഉപരോധം ഇന്ത്യ സ്വന്തം ഇച്ഛാശക്തികൊണ്ടു മറികടന്നത് ചരിത്രമാണ്. ഈ ഉപരോധം നമുക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കി. പെട്രോളിയം വിൽക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ സംഘടന അമേരിക്കൻ സ്വാധീനമുള്ളതാണ്. ലോകമാകെ ഒപെക് രാജ്യങ്ങൾ ഇന്ധനം വിൽക്കുന്നുണ്ട് എങ്കിലും അത് സ്വന്തം കറന്സിയിൽ അല്ല. അമേരിക്കൻ ഡോളറാണ് അതിന് ഉപയോഗിക്കുന്നത്. ഇന്ത്യയ്ക്ക് എതിരെ ഒരു ഇന്ധന ഉപരോധം അമേരിക്കയ്ക്ക് എളുപ്പം നടപ്പിൽ വരുത്താം. ഇന്ത്യ രാജ്യം പൂട്ടിയിടുകയെ പിന്നെ നിവർത്തിയുള്ളൂ. ഇത്തരം ഒരു ഭീഷണി ഇന്ത്യൻ സർക്കാർ മനസിലാക്കി.
പാക്കിസ്ഥാനുമായി സൗഹൃദം എന്ന ഉദ്യേശത്തിൽ വാജ്‌പേയ് ലാഹോറിലേക്ക് ബസ് സർവീസ് ആരംഭിച്ചു. 1971ൽ പാകിസ്ഥാൻ പിടിച്ച നമ്മുടെ 51 വൈമാനികരെ വിട്ടുകിട്ടാനും അദ്ദേഹം ശ്രമിച്ചു(അവരെ ഇപ്പോഴും പാകിസ്ഥാൻ വിട്ടു തന്നിട്ടില്ല.) 1999 ഫെബ്രുവരിയിൽ പാകിസ്ഥാനും ആയി ലാഹോർ കരാറിൽ ഒപ്പിട്ടു. ഇന്ത്യ-പാക് പ്രശ്‌നത്തിന് അവസാനം ഉണ്ടായേക്കാം എന്നു ലോകം കരുതിയ സമയമായിരുന്നു അത്. അ കരുതൽ നീണ്ടു നിന്നില്ല

അതേ വർഷം മെയ് മാസത്തിൽ അവരുമായി കാർഗിൽ യുദ്ധം ആരംഭിച്ചു. പാക്കിസ്ഥാനുമായി ബന്ധം വഷളായതോടെ അതുവഴി വഴി ഒരു പൈപ്പ്‌ലൈൻ പദ്ധതി ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയായി. 1999ൽ വാജ്‌പേയി മൂന്നാമതും പ്രധാനമന്ത്രിയായി. അത് സമാധാനമുള്ള സമയം ആയിരുന്നില്ല.1999 ഡിസംബറിൽ കാണ്ഡഹാർ വിമാന റാഞ്ചൽ നടന്നു. അത്‌ കാര്യങ്ങളെ കൂടുതൽ വഷളാക്കി. 2001 ൽ തീവ്രവാദികൾ പാർലമെന്റ് ആക്രമിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ പാക് ബന്ധം തൽക്കാലത്തേക്ക് അവസാനിച്ചു.
ഈ സാഹചര്യത്തിലും വാജ്‌പേയ് പൈപ്പ് ലൈൻ പദ്ധതി നടത്താനായി പല പരിശ്രമങ്ങളും നടത്തി. അദ്ദേഹം 2001ൽ ഇറാൻ സന്ദർശിച്ചു. അവരുമായി ഒരു ധാരണയിൽ എത്തി. പാകിസ്ഥാനെ ഒഴിവാക്കി ഒരു പൈപ്പ് ലൈൻ പദ്ധതി നടക്കുമോ എന്ന് ഇന്ത്യ ഗൗരവത്തോടെ ആലോചിച്ച കാലമാണ് അത്. 2004ലെ സാർക്ക് സമിറ്റിനായി വാജ്‌പേയ് പാകിസ്ഥാൻ സന്ദർശിച്ചു. പൈപ്പ് ലൈൻ പദ്ധതി വീണ്ടും സജീവമാകും എന്ന രീതിയിൽ അത് ടെഹറാൻ ടൈംസ്‌ വലിയ വാർത്തയായി പ്രസിദ്ധീകരിച്ചു. ഇതെല്ലാം ആഗോള തലത്തിൽ പൈപ്പ് ലൈൻ പദ്ധതി നടന്നേക്കും എന്ന തോന്നൽ സൃഷ്ടിച്ചു.

അമേരിക്കൻ എതിർപ്പ്

അമേരിക്കൻ ഉപരോധം നേരിടുന്ന രണ്ടു രാജ്യങ്ങളായിരുന്നു ഇന്ത്യയും ഇറാനും. ഈ രണ്ടു രാജ്യങ്ങളുമായി സഹകരിക്കുന്ന സർക്കാരുകൾ പോലും ഉപരോധം നേരിടേണ്ടി വരും എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ലോകം മൊത്തം ചുറ്റി നടന്നു ഭീഷണിപ്പെടുത്തുന്ന കാലം. ഈ പൈപ്പ് ലൈൻ പദ്ധതി നടന്നേക്കും എന്ന വിവരം അമേരിക്കയെ ഞെട്ടിച്ചു. 1978 ലെഇറാനിലെ വിപ്ലവത്തിന് ശേഷം അമേരിക്ക അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ പൈപ്പ് ലൈൻ പദ്ധതി വന്നാൽ ഇന്ത്യയ്ക്കും ഇറാനും സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്ത്യ എന്ന ഒറ്റ കസ്റ്റമർ മതി ഇറാന്റെ തലവര മാറാൻ. അമേരിക്കൻ ഉപരോധം കൊണ്ട് ഇറാനെ ഞെരുക്കാൻ അവർക്ക് കഴിയില്ല. അതായത് അമേരിക്കൻ ഉപരോധം എന്ന വജ്രായുധം വെറും ഉമ്മാക്കിയായി അവസാനിക്കും. ഇതാണ് അമേരിക്ക പൈപ്പ് ലൈനിനെ എതിർക്കാനുള്ള പ്രധാന കാരണം. മറ്റൊരു കാരണം ഇന്ത്യയുടേത് രൂപ, ഇറാന്റേത് ഇറാനിയൻ റിയാൽ.. രണ്ടു രാജ്യങ്ങളും ഇതിൽ ഒരു കറൻസിയിൽ കച്ചവടം നടത്തും. അത് രണ്ടു പേരുടെയും പണത്തിന്റെ മൂല്ല്യം കൂട്ടും. അപ്പോൾ രണ്ടു കറന്സിയുടെയും വില ഡോളറുമായി താരതമ്യം ചെയ്താൽ ഡോളർ വില ഇടിയും. അത് ഡോളറിന്റെ ആഗോള വിലയിൽ കുറവ് ഉണ്ടാക്കും. തൽക്കാലം ഡോളറിൽ കച്ചവടം ചെയ്യാൻ ഇരു രാജ്യങ്ങളും തയാറുമല്ല.

ഇത് അമേരിക്കയ്ക്ക് ക്ഷീണമാണ്.

ഇതോടെ പൈപ്പ് ലൈൻ പദ്ധതി നടക്കാതെ ഇരിക്കേണ്ടത് അമേരിക്കയുടെ അത്യാവശ്യമായി മാറി. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കൊണ്ടലീസാ റൈസ് US കോണ്ഗ്രസില് പറഞ്ഞത് ഇന്ത്യയും ഇറാനുമായുള്ള സഹകരണം വലിയ ഭീഷണിയാണ്. ഇന്ത്യയുടെ ഊർജ ഉൽപാദനത്തിൽ 20%എങ്കിലും ആണവോർജത്തിൽ നിന്നും ആക്കുകയാണ് അമേരിക്കയ്ക്ക് നല്ലത് എന്നാണ്. ഇതിന് അമേരിക്ക സഹായിക്കും എന്നും അവർ പറഞ്ഞു. അമേരിക്കൻ സഹായം വിശ്വാസയോഗ്യമാണോ എന്നുള്ളതിന് ഒരു ഉദാഹരണം പറയാം. മുൻപ് താരപൂർ ആണവനിലയത്തിന് 30 വർഷത്തേക്ക് വേണ്ട ഇന്ധനം നൽകാൻ 1963ൽ ഇന്ത്യയുമായി അമേരിക്ക കരാർ ഒപ്പിട്ടിരുന്നു.1983ലെ പൊഖ്‌റൻ ആണവ പരീക്ഷണത്തിന്റെ പേരിൽ അവർ അത് നിർത്തി വെച്ചു. ഇത്തരം നടപടി ഉണ്ടായി പെട്ടന്ന് ആണവ നിലയങ്ങൾ അടച്ചുപൂട്ടേണ്ടി വന്നാൽ ഇന്ത്യ ദുര്ബലമാകും (83ൽ റഷ്യൻ സഹായത്തോടെ ആണവ നിലയം അടച്ചു പൂട്ടാതെ നമ്മൾ കഷ്ടിച്ചു രക്ഷപെട്ടു. )

Advertisement

മണിശങ്കർ അയ്യർ
2004 ഏപ്രിലിലെ തിരഞ്ഞെടുപ്പിന് ശേഷം മൻമോഹൻ സിങ് പ്രധാന മന്ത്രിയായി കോണ്ഗ്രസ് സർക്കാർ വന്നു. അതിന്റെ ആദ്യത്തെ രണ്ടു വർഷക്കാലം മണിശങ്കർ അയ്യർ ആയിരുന്നു പെട്രോളിയം മന്ത്രി. അതേ വർഷം യുനൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഒരു റിപ്പോർട്ട് വന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പൈപ്പ്‌ലൈൻ എന്നപേരിൽ പാകിസ്താനി എൻജിനിയർ ഗുൽഫ്രസ് അഹമ്മദ് ആണ് അതെഴുതിയത്. ഇത് പദ്ധതിയെ വീണ്ടും ശ്രദ്ധയിൽ കൊണ്ടു വന്നു.2005 നവംബറിൽ സാർക്ക് ഉച്ചകോടി നടന്നു. ഇന്ത്യ-പാക്-ഇറാൻ പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതി സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് താല്പര്യമുണ്ട് എന്ന് അവിടെവെച്ചു പ്രസ്താവിച്ചുകൊണ്ടാണ് ഈ സർക്കാർ പൈപ്പ് ലൈൻ പദ്ധതിയിലേക്ക് ആദ്യ ചുവടുവെയ്പ്പ് നടത്തിയത്.എന്നാൽ നവംബറിന് മുൻപ് തന്നെ മണിശങ്കർ അയ്യരുടെ നേതൃത്വത്തിൽ പിന്നണിയിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു.2005 ജൂണിൽ അദ്ദേഹം ഇറാനും പാകിസ്ഥാനും സന്ദർശിച്ചു തിരിച്ചു വന്നപ്പോൾ IPI പൈപ്പ് ലൈൻ പദ്ധതി 2006ന്റെ തുടക്കത്തിൽ ആരംഭിക്കും എന്ന് പ്രസ്താവിച്ചു.
2004-2009ൽ ഇൻഡ്യയിലെ അമേരിക്കൻ അംബാസിഡർ ആയിരുന്ന David C. Mulford ഈ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ ഡൽഹിയിൽ വളരെയധികം ചാരടുവലികൾ നടത്തി. ഇതിൽ സഹികെട്ട്’ അമേരിക്കയ്ക്ക് അവരുടെ താൽപര്യങ്ങൾ ഉള്ളതുപോലെ ഇന്ത്യയ്ക്കും ഇന്ത്യയുടെ താൽപര്യങ്ങൾ ഉണ്ടെന്നു മനസിലാക്കണം’ എന്ന് പെട്രോളിയം മന്ത്രി മണിശങ്കർ അയ്യർ ഒരിക്കൽ പരസ്യമായി പറയുകയുണ്ടായി.

ഇന്ത്യ പൈപ്പ് ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിൽ അമേരിക്കയ്ക്ക് താൽപര്യമില്ല എന്നു കൊണ്ടലീസാ റൈസ് വ്യക്തമായി പറയുകപോലും ഉണ്ടായി. അമേരിക്കയുടെ ഇഷ്ടം നോക്കി വേണം ഇൻഡ്യയിൽ കാര്യങ്ങൾ നടത്താൻ എന്നു തോന്നും ആ അഭിപ്രായം കേട്ടാൽ. പൈപ്പ് ലൈൻ പദ്ധതി മുടങ്ങിയാൽ ഉണ്ടാകാവുന്ന ജനരോക്ഷം തണുപ്പിക്കാൻ അന്നത്തെ ബുഷ് ഭരണകൂടം രണ്ട് എല്ലിൻ കഷണങ്ങൾ നമുക്ക് ഇട്ടു തന്നു.ഒന്ന് തുർക്മെനിസ്ഥാൻ- അഫ്ഘാനിസ്ഥാൻ- പാകിസ്ഥാൻ വഴി മറ്റൊരു പൈപ്പ്ലൈൻ ആയിരുന്നു. അത് ചിലവേറിയതും നടക്കാൻ സാധ്യത ഇല്ലാത്തതും ആയിരുന്നു. തൽക്കാലം ജന ശ്രദ്ധ തിരിക്കാൻ വേണ്ടിയുള്ള ഈ നിർദേശം ഇന്ത്യ ആണവകരാർ ഒപ്പിട്ട ശേഷം എല്ലാവരും സൗകര്യ പൂർവം മറന്നു. രണ്ടാമത്തെ എല്ലിൻ കഷ്ണം ആണവ കരാർ ആയിരുന്നു. അതിനായി അമേരിക്ക പസാക്കിയ നിയമങ്ങൾ ഇന്ത്യയ്ക്ക് നാണക്കെടുണ്ടാക്കുന്നതാണ്.

2005ൽ ഒരു അത്ഭുതം നടന്നു. ആദ്യമായി ഇന്ത്യ – പാക് പെട്രോളിയം മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചകൾ നടത്തി. ജൂണ് മാസത്തോടെ ഒരു ധാരണയിൽ എത്തി. ജൂണ് അവസാനം ഇറാനും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തി. ജൂലായ് ആദ്യം പാക് പെട്രോളിയം മന്ത്രി ഈ ചർച്ചകൾക്കായി ഇന്ത്യയിൽ എത്താനും തീരുമാനം ആയി.ഈ ചർച്ചകൾ മന്ത്രി തലത്തിൽ നടന്നതിന്റെ ഫലമായി സാങ്കേതിക കാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും നിയമപരമായ കാര്യങ്ങളിലും ഒരു അടിസ്ഥാന ധാരണ ഈ മൂന്നു രാജ്യങ്ങളും തമ്മിൽ ഉണ്ടായി. അതിനു ശേഷം പദ്ധതിയുടെ നടത്തിപ്പ്‌ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ചർച്ച ചെയ്യാനായി സെക്രട്ടറി/ സഹ മന്ത്രി തലത്തിൽ ചർച്ചകൾ തുടരാൻ തീരുമാനിച്ചു. ഇതിനായി ഒരു ജോയിന്റ് വർക്കിങ് ഗ്രൂപ് (JWG)സ്ഥാപിച്ചു. JWG ചർച്ചകൾ വഴിSafe and secure ആയ ഒരു ആഗോള പ്രോജക്ട് ആയി പദ്ധതി വികസിച്ചുവന്നു2005ൽ മണിശങ്കർ അയ്യർ നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമാണ്. തെക്ക് കിഴക്കൻ ഏഷയിലേക്ക് 200 മില്യൻ സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റർ പ്രകൃതിവാതകം എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നും ഈ മേഖലയിൽ അതിന് അവശ്യക്കാരായ രാജ്യങ്ങൾ ഉണ്ടെന്നും ആയിരുന്നു അത്.

2006മാർച്ചിൽ ടെഹ്റാനിലും മേയിൽ ഇസ്ലാമാബാദിലും ഇതിനായി മൂന്നു രാജ്യങ്ങളും കൂടിക്കാഴ്ച നടത്തി. പൈപ്പ് ലൈൻ പദ്ധതിയിടെ structure എങ്ങനെ അകണമെന്നും ഇതുവഴി വരുന്ന പ്രകൃതി വാതകത്തിന്റെ വിലയും ഇത്തരത്തിലുള്ള ത്രിരാഷ്ട്ര ചർച്ചകളിൽ ഉയർന്നു വന്നു.പൈപ്പ് ലൈനിന് വേണ്ടി 25-30വർഷ കാലയളവിൽ കരാർ കൊണ്ടുവരാം എന്ന നിലയിൽ നാം ചർച്ചകൾ ആരംഭിച്ചു. വാതകത്തിന്റെ വിലയായി അടുത്ത ചർച്ച. പൊതുവായ ഒരു വില നിർണയ സംവിധാനം പ്രകൃതി വതകത്തിന് ഇല്ല. കടത്തുകൂലി ആയി ഒരു സംഖ്യ പാകിസ്ഥാനും ആവശ്യപ്പെട്ടു. ഈ സമയം അമേരിക്കൻ ഏജൻസികൾ വെറുതേയിരുന്നില്ല. ആഗോളതലത്തിൽ പ്രകൃതി വാതകത്തിന്റെ വില അടിക്കടി പരിഷ്കരിക്കണം എന്നൊരു വാദം അമേരിക്ക വെറുതെ മുന്നോട്ട് വെച്ചു. അവർക്ക് അതുകൊണ്ട് എന്തെകിലും ലാഭമോ നഷ്ടമോ ഉണ്ടായിരുന്നില്ല. ഇന്ന് ഇന്ത്യയിൽ പെട്രോൾ വില തീരുമാനിക്കുന്നത് എണ്ണ കമ്പനികൾ ആണല്ലോ. അതിൽ എന്നും ലാഭവും വില്പനക്കാരായ കമ്പനികൾക്ക് ആണ്. വാങ്ങുന്ന ജനങ്ങൾ നഷ്ടത്തിലും. ഇതിനു സമാനമായ വില നിർണയ നിർദേശം വാതക വിൽക്കുന്ന രാജ്യമായ ഇറാന് വലിയ ലാഭം ഉണ്ടാക്കുന്നതാണ്. വാങ്ങുന്ന ഇന്ത്യയ്ക്കും പാകിസ്ഥാനും നഷ്ടവും ആണ്. സ്വാഭാവികമായും ഇന്ത്യ ഇത് എതിർത്തു. അമേരിക്കൻ വരുതിയിലുള്ള പാകിസ്ഥാൻ ഇന്ത്യയ്ക്ക് പകരം മറ്റൊരു രാജ്യത്തെ ഉൾപ്പെടുത്തി പൈപ്പ്‌ലൈൻ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം എന്നു പറയാൻ തുടങ്ങി. പെട്ടന്ന് തന്നെ ചൈന അതിൽ അനൗദ്യോഗികമായി താല്പര്യം കാണിച്ചു.

അങ്ങനെ ഇന്ത്യയിലേക്ക് വരേണ്ട പൈപ്പ്‌ലൈൻ പാകിസ്താനിൽ നിന്നും ചൈനയിലേക്ക് പോകുന്ന സ്ഥിതിയായി. ഇന്ത്യ ഇല്ലെങ്കിൽ ചൈന വരുന്നതിൽ ഇറാനും പ്രശ്നമില്ല.എന്നാൽ റഷ്യയ്ക്ക് ശേഷം പുതിയ ശക്തിയായി വളരുന്ന കമ്മ്യുണിസ്റ്റ് രാജ്യമായ ചൈനയിലേക്ക് പദ്ധതി പോകുന്നത് അമേരിക്ക ഇഷ്ടപ്പെട്ടില്ല. ഇന്ത്യ അല്ലാതെ മറ്റൊരു രാജ്യത്തേക്ക് പൈപ്പ്‌ലൈൻ കൊണ്ടുപോകാനുള്ള പാകിസ്താന്റെ വാദം അവിടെ അവസാനിച്ചു. ഈ സമയത്തുതന്നെ ഇന്ത്യ ഇറാൻ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.ഒടുവിൽ വില നിർണയം ഒരു സ്വതന്ത്ര ഏജൻസിയെ വ ഏൽപ്പിക്കാൻ മൂന്നു രാജ്യങ്ങളും ധാരണയായി. ജൂലായ് മാസത്തിൽ ഈ മന്ത്രിതല ചർച്ച നടക്കുമ്പോൾ തന്നെ അമേരിക്കയുടെ താത്പര്യത്തിൽ നാം India -US ആണവ കരാർ ഒപ്പിട്ടു. അങ്ങനെ പൊഖ്‌റാൻ പരീക്ഷണത്തിന്റെ പേരിൽ ഇന്ത്യക്ക് എതിരെ ഉണ്ടായിരുന്ന അമേരിക്കൻ ഉപരോധം എടുത്തു കളഞ്ഞു. അതിനു ശേഷം കൂടുതൽ ശുദ്ധമായ ആണാവോർജത്തിൽ പ്രാധാന്യം ഇന്ത്യൻ മാധ്യമങ്ങളിൽ നിറഞ്ഞു. ഇന്ത്യ ആണവ കരാറിൽ ഒപ്പിടാതെ നിന്നാൽ ഇന്ത്യയ്ക്ക് എന്തോ വലിയ പ്രശ്നം ഉണ്ടാകും എന്ന തരത്തിൽ വാർത്തകൾ വന്നു. ഇത്തരത്തിൽ അമേരിക്കൻ ലോബികൾ മാധ്യമങ്ങളെയും ഉദ്യോഗസ്ഥരെയും വരെ സ്വാധീനിക്കാൻ ശ്രമിച്ചു.
എന്നാൽ അമേരിക്കയെ നേരിട്ട് എതിർക്കാതെ മറ്റൊരു വഴിയാണ് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തു വരുന്ന പൈപ്പ്‌ലൈൻ കിഴക്ക് ബംഗാൾ വഴി ബംഗ്ലാദേശിലേക്ക് നീട്ടാൻ അയ്യർ തീരുമാനിച്ചു. ഇന്ധനം വാങ്ങാൻ ബംഗ്ലാദേശ് സമ്മതം മൂളി. ഇതിന്റെ കടത്തു കൂലി ഇന്ത്യയ്ക്ക് കിട്ടും.

ഇത്തരത്തിൽ അംഗമാകുന്ന ഓരോ രാജ്യവും അതിന്റെ അടുത്ത അതിർത്തിയിലേക്ക് പദ്ധതി നീട്ടിയാൽ അവർക്കും കടത്തുകൂലി കിട്ടും എന്നത് എല്ലാവരെയും ആകർഷിക്കുന്ന ഒരു ഘടകം ആയിരുന്നു. ഇന്ത്യയ്ക്ക് തെക്ക് കിഴക്കുള്ള രാജ്യങ്ങൾ എല്ലാം പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചു. മ്യാന്മാർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി നാം ചർച്ചകൾ തുടങ്ങി.മ്യാന്മാർ ബംഗ്ലാദേശ് ഇന്ത്യ പൈപ്പ്‌ലൈൻ
ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തെ വ്യവസായത്തിന് വേണ്ടുന്ന ഊർജം കുറഞ്ഞ ചിലവിൽ എത്തിക്കാനാണ് ഇറാനിൽ നിന്നും നാം പൈപ്പ്‌ലൈൻ പദ്ധതി ആലോചിച്ചത് എങ്കിൽ മ്യാന്മാർ – ബംഗ്ലാദേശ് ഇന്ത്യ പൈപ്പ്‌ലൈൻ പദ്ധതി ഇന്ത്യയുടെ കിഴക്ക് ഭാഗത്തിന് വേണ്ടി ആയിരുന്നു. ഈ രണ്ടു പദ്ധതികൾ തമ്മിൽ കൂട്ടി യോജിപ്പിച്ചാൽ മധ്യ ഇന്ത്യയ്ക്കും അതിന്റെ ഗുണം ലഭിക്കും എന്ന് അദ്ദേഹം കണക്കാക്കി. ഇവ യോജിപ്പിക്കുന്നതിൽ മറ്റു മൂന്ന് ലക്ഷ്യങ്ങൾ കൂടി അദേഹത്തിന് ഉണ്ടായിരുന്നു. റിലയൻസ് കണ്ടെത്തിയ ഗോദാവരി തീരത്തെ വാതക നിക്ഷേപം കൂടി ഇതുമായി ബന്ധിപ്പിക്കുക.അങ്ങനെ അവിടെത്തെ വാതകം വിതരണം ചെയ്യാൻ അധികചിലവ് ഇല്ലാത്ത ഒരു സംവിധാനം ഒരുക്കുക.

ഒരു അടിയന്തിര സാഹചര്യത്തിൽ വിദേശത്തു നിന്നുള്ള വാതക വിതരണം നിലച്ചാൽ തൽക്കാലത്തേക്ക് ഗോദാവരി തീരത്തെ വാതകം പെട്ടന്ന് എത്തിച്ചു പ്രതി സന്ധി പരിഹരിക്കുക.ഇറാനിൽ നിന്നുള്ള വാതകം തെക്ക് കിഴക്കൽ ഏഷ്യൻ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നത് വഴിയുള്ള കടത്തുകൂലി സർക്കാരിന് ഒരു വരുമാനം ആകും. അത് ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും.
ഈ പൈപ്പ്‌ലൈന്റെ സാധ്യത പരിശോധിച്ചാൽ, മ്യാന്മാർ (ബർമ) ലോകത്തിലെ തന്നെ പഴയ പെട്രോളിയം ഉല്പാദകരാണ്. 1795ൽ അവിടെ പെട്രോളിയം കണ്ടെത്തി. ബ്രിടീഷ് ഭരണത്തിൽ 1853ൽ ക്രൂഡ് ഓയിൽ കയറ്റുമതി തുടങ്ങി. ഇന്ന് അവർ തെക്ക് കിഴക്കൻ ഏഷ്യയിലെ പ്രധാന പ്രകൃതി വാതക ഉല്പാദകരാണ്. തായ്‌ലണ്ടിനും ചൈനയ്ക്കും അവർ പ്രകൃതി വാതകം വിൽക്കുന്നു. ഇന്ന് 0.65 ട്രില്യൻ ക്യൂബിക് മീറ്റർ പ്രകൃതി വാതക നിക്ഷേപം ഉള്ള രാജ്യമാണ് മ്യാന്മാർ. 2005 ൽ അദ്ദേഹം ഇൻഡിയ മ്യാന്മാർ ബംഗ്ലാദേശ് ത്രി രാഷ്ട്ര ചർച്ച നടത്തുകയും ബംഗ്ലാദേശ് വഴി മ്യാന്മാറുമായി ഒരു ഇന്ധന പൈപ്പ്‌ലൈൻ കരാർ ഉണ്ടാക്കുകയും ഉണ്ടായി.

Advertisement

മ്യാന്മറിന് കൂടുതൽ രാജ്യങ്ങളിലേക്ക് കച്ചവടം വ്യാപിപ്പിക്കാം എന്നതാണ് ഇതിന്റെ ഗുണമെങ്കിൽ ഇന്ത്യയ്ക്ക് കിഴക്കു നിന്നും പടിഞ്ഞാറു നിന്നും വാതക ലഭ്യത ഉറപ്പിക്കാം എന്നതായിരുന്നു തന്ത്ര പ്രധാനമായ പ്രാധാന്യം. ഒരു കൂടിക്കാഴ്ചയിൽ തന്നെ മണിശങ്കർ അയ്യരുടെ നിർദേശം ബംഗ്ലാദേശ് ഭരണാധികാരി ഖാലിദാ സിയ അംഗീകരിച്ചു. എന്നാൽ അന്നത്തെ കോണ്ഗ്രസ് പാർട്ടിക്ക് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവായിരുന്ന ഷേഖ് ഹസീനയെ ആയിരുന്നു താല്പര്യം. ഭരിച്ചിരുന്നത് ഖാലിദാ സിയ ആയിരുന്നത് കൊണ്ട് മാത്രം ജനവരി മുതൽ സെപ്റ്റംബർ വരെ ഇൻഡ്യയുടെ പെട്രോളിയം മന്ത്രിക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ നിരന്തര സമ്മർദത്തിന് ശേഷം കോണ്ഗ്രസ് ചർച്ച മുന്നോട്ട് നീക്കാൻ സമ്മതം നൽകി. അദ്ദേഹം ഉടൻ തന്നെ ബംഗ്ളദേശിലേക്ക് പോയി. സെപ്റ്റംബറിൽ അദ്ദേഹത്തെ ഖാലിദാ സിയയും അവരുടെ മന്ത്രി സഭയും രാജകീയമായി സ്വീകരിച്ചു. വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിച്ചു. എന്നാൽഅദ്ദേഹത്തിന്റെ കൂടെ പോയ ഇന്ത്യയിലെ ഉദ്യോഗസ്ഥർ കരാറിന്റെ കരട് പോലും തയാറാക്കിയില്ല. കാരണം അവർക്ക് ഖാലിദാ സിയയുമായി കരാറിൽ താൽപര്യമില്ലായിരുന്നു.

അദ്ദേഹം ആ വിരുന്നിൽ ഇരുന്നു കൊണ്ട് തന്നെ കരാർ എഴുതിയുണ്ടാക്കി. മുൻപ് നടന്ന മീറ്റിങ്ങുകളിൽ അംഗീകരിച്ച കാര്യങ്ങൾ ആയിരുന്നതിനാൽ അവിടെ വെച്ചുതന്നെ ഇരു കക്ഷികളും ഒപ്പിട്ടു. എന്നാൽ നാട്ടിൽ വന്നപ്പോഴാണ് താൻ ചതിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. അദ്ദേഹത്തെ ചതിച്ചത് ബംഗ്ലാദേശോ മ്യാന്മാറോ അല്ല. നമ്മുടെ വിദേശകാര്യ മന്ത്രാലയയത്തിലെ ചില ലോബികൾ തന്നെ ആയിരുന്നു. എഴുതിയുണ്ടാക്കിയ കരാർ ടൈപ്പ് ചെയ്തപ്പോൾ അതിൽ ഡ്രാഫ്റ്റ് (കരട് രൂപം) എന്നാണ് എഴുതിയിരുന്നത്.
കരട് രൂപം എന്നാൽ ഒരു പ്രൊപ്പോസൽ മാത്രമാണ്. ഒരു ഐഡിയ കേട്ടിട്ട് നിങ്ങൾ കൊള്ളാം എന്നു പറയുംപോലെ ആണ്. അതിൽ കൂടുതൽ വ്യക്തത വരുമ്പോൾ നിങ്ങൾക്ക് അനുകൂലിക്കുകയോ പിന്മാറുകയോ ചെയ്യാം. കരട് രൂപം അംഗീകരിച്ചാൽ അതിൽ നിര്ദേശിക്കപ്പെട്ട കാര്യത്തിൽ ചർച്ചകൾ നടത്തി പരസ്പര ധാരണയായി ഒപ്പിട്ട ഒരു കരാർ ഉണ്ടായാൽ അംഗീകരിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പിട്ട് അത്തരത്തിൽ അംഗീകരിക്കാൻ ബാധ്യതപ്പെട്ട ഒരു കരാർ ആണ് നമ്മുടെ ചില ഉദ്യോഗസ്ഥർ അട്ടിമറിച്ചത്.

ഇപ്പോ ഒപ്പിടുന്നത് എഗ്രിമെന്റിന്റെ കരട് രൂപം ആണെങ്കിൽ നാളെ ഷെയ്ക് ഹസീന അധികാരത്തിൽ വരുമ്പോൾ അവരുമായി യഥാർത്ഥ കരാർ ഒപ്പിടാം എന്നും അപ്പോൾ പദ്ധതിയുടെ ക്രെഡിറ്റ് ഹസീനയ്‌ക്ക് ലഭിക്കും എന്നും അവർ കണക്കുകൂട്ടി.
അങ്ങനെ നമ്മുടെ നേതാക്കൾ ഷേഖ് ഹസീന അധികാരത്തിൽ വരുന്നതും കാത്തിരുന്നു. പക്ഷെ ദേശ സ്നേഹമുള്ള മറ്റു രാജ്യങ്ങൾ അവരുടെ കരുക്കൾ നീക്കി തുടങ്ങി. നമ്മുടെ ആഗ്രഹം പോലെ ഷേഖ് ഹസീന അധികാരത്തിൽ വന്നത് 2008ലാണ്. ആ വർഷം തന്നെ ആ കരാർ ചൈന കൊണ്ടുപോയി. മാണി ശങ്കർ അയ്യർക്ക് അതിനു വളരെ മുൻപ് തന്നെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. 2013 ആയപ്പോഴേക്കും ബംഗ്ലാദേശ്- ചൈന പദ്ധതി യാഥാർഥ്യമായി. ഇന്ന് നമ്മൾ ആഫ്രിക്കയിലെ ക്രൂഡ് ഓയിൽ നിക്ഷേപങ്ങൾ സ്വന്തമാക്കാൻ ചൈനയുമായി മത്സരിക്കുന്നു. ആ മത്സരത്തിൽ ആര് ജയിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്?
2005ൽ നമ്മൾ തന്നെ നമ്മളെ ചതിച്ച വിവരം ലോകം അറിഞ്ഞില്ല. മാത്രമല്ല കോണ്ഗ്രസ് നേതൃത്വം അനുവദിച്ചാൽ പ്രധാന കരാർ ഒരിക്കൽ കൂടി ഒപ്പിടാവുന്നതെ ഉള്ളു. അവർ കാത്തിരിക്കാൻ ആണ് തീരുമാനിച്ചത്. എങ്കിലും ഇത്തരം നേതൃത്വപരമായ ഇടപെടലുകൾ ഇന്ത്യയെ ഈ മേഖലയിലെ ഒരു പ്രമുഖ ശക്തിയായി ഉയർത്തിക്കൊണ്ടു വരും എന്ന് പല രാജ്യങ്ങളും ഭയന്നു.
മണിശങ്കർ അയ്യർ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ആയിരുന്നില്ല എങ്കിലും ഇന്ത്യയ്ക്ക് കിഴക്കുള്ള രാജ്യങ്ങളുമായി അദ്ദേഹം നയതന്ത്ര വിദഗ്ധർ വഴിയും മറ്റും ആശയ വിനിമയം നടത്തി. കഴിയുന്നത്ര രാജ്യങ്ങളെ ഈ പദ്ധതിയിലേക്ക് ആകർഷിച്ചു. എന്തിന് ആസ്‌ട്രേലിയ പോലും ഈ പദ്ധതിയുടെ തുടർച്ചയായി കടൽ വഴി പൈപ്പ് ലൈൻ നിർമിച്ച് ഗ്യാസ് തങ്ങളുടെ രാജ്യത്തേക്ക് എത്തിക്കാൻ സാധ്യതകൾ ആരാഞ്ഞു തുടങ്ങി.

പദ്ധതി ഇത്ര വലുതായപ്പോൾ ബ്രിടീഷ് പെട്രോളിയം ഗ്യാസിപ്രോം തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുക്കാൻ തയാറായി. അസർ ബൈജാനിലും മറ്റും ഇത്തരം പദ്ധതികൾ ഏറ്റെടുത്ത് അവർക്ക് പരിചയമുണ്ട്.
ഇതിനായി ഇന്ത്യ ഒരു ഓയിൽ കമ്പനി സ്ഥാപിച്ചാൽ അതിന്റെ ആസ്തി ഫോർച്യൂണ് 500കമ്പനി ലിസ്റ്റിൽ 34മത് ആയിരിക്കും എന്ന് ഇന്ത്യ today റിപ്പോർട്ട് കണക്കാക്കി.

കുറച്ചു കൂടി തെക്ക് ഈ കാലത്ത് മറ്റൊരു കഥ നടക്കുന്നുണ്ടായിരുന്നു.ബ്രിടീഷ് പെട്രോളിയം ഇന്ത്യയുടെ കൃഷ്ണ ഗോദാവരി സെക്ടറിൽ ഇന്ധന പര്യവേക്ഷണം നടത്തി കഴിഞ്ഞിരുന്നു. എന്നാൽ അവിടെ ലാഭകരമായി ഉൽപാദിപ്പിക്കാൻ വേണ്ടത്ര വാതക സാന്നിധ്യമില്ല എന്നു കണ്ടെത്തി. ആ സെക്ടറുകൾ അതിനു ശേഷം റിലയൻസിന് ഗവേഷണം നടത്താനായി ലഭിച്ചു. കൃഷ്ണ ഗോദാവരി തടത്തിൽ 2002ൽ അന്നത്തെ വിലയിൽ 1,20,000 കോടി രൂപയുടെ പ്രകൃതിവാതക നിക്ഷേപം റിലയൻസ് കണ്ടെത്തി. അത് അക്കൊല്ലം കണ്ടെത്തിയ വാതക നിക്ഷേപത്തിൽ ഏറ്റവും വലുതായിരുന്നു. എന്തുകൊണ്ട് സർക്കാർ കമ്പനികൾ അത് കണ്ടെത്തിയില്ല എന്നും എങ്ങനെ അത് റിലയൻസിന് ലഭിക്കുകയും അവർ അത് കണ്ടെത്തി എന്നും ഉള്ളത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. അത് എന്തുതന്നെ ആയാലും ഈ സെക്ടറുകളിലെ വാതക ശേഖരം കൂടി പൈപ്പ്‌ലൈൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ അയ്യർ തീരുമാനിച്ചു. ഹ്യുസ്റ്റണിൽ 150ഓളം നിക്ഷേപകർ പങ്കെടുത്ത ഒരു യോഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

ഗോദാവരി തീരത്തു മാത്രമല്ല തെക്ക് ഡെക്കാൻ പീഠഭൂമിയിലും വാതക ശേഖരം ഉണ്ടെന്നു കരുതുന്നു. അത് അഗ്നിപർവത സ്ഫോടന ഫലമായി ഉണ്ടായ വലിയ പാറകൾക്ക് അടിയിലാണ്.ഡെക്കാൻ പീഠഭൂമിയിൽ അഗ്നിപർവത ശിലകൾക്ക് അടിയിൽ പെട്ടുപോയ പ്രകൃതി വാതക ശേഖരം കിഴിച്ചെടുക്കാൻ ഉള്ള ചിലവ് ഇന്ത്യൻ സർക്കാരിന് താങ്ങാൻ കഴിയില്ല എന്നാൽ പുതിയ കച്ചവടത്തിന്റെ സാഹചര്യത്തിൽ അതിനുള്ള തുക കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പദ്ധതി അവിടെയും അവസാനിച്ചിരുന്നില്ല. 26 ബെയിസുകളിൽ ആയി 30 ബില്യൻ ടണ് കർബണിക ഇന്ധനമാണ് ഇന്ത്യയിൽ ഉള്ളതായി കണക്കാക്കായിട്ടുള്ളത്.. അതിന്റെ 82 ശതമാനവും ഇനിയും ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുപോലുമില്ല. അത് ഉപയോഗപ്പെടുത്താൻഇന്ത്യൻ കമ്പനികളുമായി ചേർന്നു പ്രവർത്തിക്കാൻ അദ്ദേഹം അവരുടെ സഹായം ചോദിച്ചു. 1980കൾ വരെ നമ്മുടെ ഊർജ ആവശ്യത്തിന്റെ 30% ആയിരുന്നു ഇറക്കുമതി എങ്കിൽ ഇപ്പോ അത് 80%വരെയാണ്. ഇത്രമാത്രം ഇന്ത്യയ്ക്ക് മറ്റുള്ളവരെ ആശ്രയിച്ചു ദീർഘകാലം പോകാൻ കഴിയില്ല എന്നതും വലിയ കമ്പനികൾക്ക് പദ്ധതിയിൽ പണം മുടക്കാൻ പ്രചോദനമായി.

റിലയൻസ് കണ്ടെത്തിയ വാതക ശേഖരം ഈ പദ്ധതിയുടെ ഭാഗമായൽ അത് റിലയൻസിന് മാന്യമായ ലാഭം ഉറപ്പ് നൽകും .അതേ സമയം തന്നെ അവരുടെ കുത്തക തകർക്കുകയും ചെയ്യും. കാരണം വാതക വില നിശ്ചയിക്കുന്നത് റിലയൻസ് ആയിരിക്കില്ല. പദ്ധതിയിൽ ഉൾപ്പെട്ട രാജ്യങ്ങൾ ചേർന്ന് ആയിരിക്കും. അന്താരാഷ്ട്ര കരാറിന്റെ ഭാഗമായി കഴിഞ്ഞാൽ റിലയൻസിന് അതിൽനിന്നും ഏകപക്ഷീയമായി മാറി നിൽക്കാൻ കഴിയില്ല. അവർ അങ്ങനെ ഒരു നിലപാട് എടുത്താൽ അന്താരാഷ്ട്ര കരാറുകൾ സംരക്ഷിക്കാൻ രാജ്യത്തിനുള്ള ബാധ്യത ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് ആ പദ്ധതി ദേശസൽക്കാരിക്കാൻ കഴിയും.

Advertisement

അത്തരം തീരുമാനം പോളിസിയുടെ ഭാഗം ആക്കണം എന്ന് മൻമോഹൻ സർക്കാരിനെ പിന്തുണയ്ക്കുന്ന കമ്മ്യുണിസ്റ് പാർട്ടിയുടെ നിർദേശം അദ്ദേഹം അംഗീകരിച്ചു. പൊളിസിയുടെ ഭാഗമായി എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാൻ പരിധികൾ ഉണ്ട്. ഇതേ സമയം 2005 ജൂലായിൽ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നടത്തിയ പ്രസ്താവന ഈ പദ്ധതിക്ക് കരുത്തു പകരുന്നത് ആയിരുന്നില്ല. പൈപ്പ് ലൈൻ പദ്ധതി നടക്കുന്നത് എളുപ്പം അല്ലെന്നും സുരക്ഷാ പ്രശ്നങ്ങൾ പരിഗണിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ആഗോള കണ്സോര്ഷ്യം പണം മുടക്കുമെന്നു പറയാൻ കഴിയില്ല എന്നാണ് അദ്ദേഹം അമേരിക്കയിൽ വെച്ചു പറഞ്ഞത്.
പൈപ്പ് ലൈൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്ന അമേരിക്കയിൽ പോയി നിന്നിട്ട് അനവസരത്തിൽ ഇത്തരം ഒരു പ്രസ്താവന നടത്തിയ അദേഹത്തിന് ഈ പദ്ധതിയിലുള്ള താല്പര്യം മനസിലാക്കാവുന്നതെ ഉള്ളു. അതിന് തുടർച്ചയായി 2006ൽ മണിശങ്കർ അയ്യർ പെട്രോളിയം മന്ത്രി സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. മൻമോഹൻ സിംഗ് പിൽക്കാലത്ത് അമേരിക്കയുമായുള്ള ആണവക്കരാരിന്റെ ഏറ്റവും വലിയ വക്താവ് ആയി. അതിൽ ഒപ്പിടുകയും ചെയ്തു.

2008 ൽ ഹെറിറ്റേജ് ഫൗണ്ടേഷൻ എന്ന അമേരിക്കൻ സ്ഥാപനം എന്തുകൊണ്ട് പൈപ്പ് ലൈൻ പദ്ധതി തെക്ക് കിഴക്കൻ ഏഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നൊരു പഠനം പ്രസിദ്ധീകരിച്ചു. ഇത് ഇത്തരത്തിലുള്ള അമേരിക്കൻ പ്രോപ്പഗാണ്ട പഠനങ്ങളിൽ പ്രധാനപെട്ടതാണ്. ഇത്തരത്തിൽ അമേരിക്കൻ ചായ്‌വുള്ള നിരവധി പഠനങ്ങളും മറ്റും കഴിഞ്ഞ പതിറ്റാണ്ടിൽ പുറത്തുവന്നിട്ടുണ്ട്.
2008 ലെ പാകിസ്ഥാൻ പിന്ബലത്തോടെയുള്ള മുംബൈ ഭീകരാക്രമണം, അമേരിക്കയ്ക്ക് ഇറാനും ഇന്ത്യയും പാക്കിസ്ഥാനും ആയുള്ള ബന്ധം, ഇൻഡ്യ പാക് ബന്ധം ഇവയെല്ലാം ഈ പദ്ധതി നീണ്ടുപോകാൻ കാരണമായി. 26/11 നു ശേഷം ഇന്ത്യ പാക് ഇറാൻ പൈപ്പ് ലൈൻ പദ്ധതി എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഭീഷണിയാണ് എന്ന് പല പ്രമുഖ മാധ്യമങ്ങളും ലേഖനം പ്രസിദ്ധീകരിച്ചു. അവർ നിരത്തുന്ന കാരണങ്ങൾ ഇവയാണ്. പാകിസ്ഥാൻ ഇന്ത്യയുടെ ശത്രു രാജ്യമാണ്. അതുവഴിയുള്ള പൈപ്പ് ലൈൻ അവർ നമുക്കെതിരെ സമ്മർദ തന്ത്രമായി ഉപയോഗിക്കും. എന്നാൽ ഇപ്പോൾ തന്നെ സിന്ധു നദീജല കരാർ വഴി നാം പാകിസ്ഥാനും ആയി വെള്ളം പങ്കുവെയ്ക്കുന്നുണ്ട്. ശത്രുതയുള്ളപ്പോൾ പോലുംകരാർ നിലനിൽക്കുന്നുണ്ട്.

ഏതെങ്കിലും കാരണവശാൽ അത്തരം നീക്കം ഏതെങ്കിലും രാജ്യത്തു നിന്നും ഉണ്ടായാൽ ഇറാനിൽ നിന്നും ഇരു രാജ്യത്തേക്കും ഉള്ള വിതരണം നിർത്തിവെക്കാൻ ധാരണയായിരുന്നു.
ബലൂചിസ്ഥാൻ വിഘടനവാദികൾ പൈപ്പ് ലൈനിനെ ആക്രമിക്കും എന്നതാണ് മറ്റൊരു വാദം. ബലൂചിസ്ഥാൻ വിമോചനത്തിന് ഇന്ത്യ എതിരല്ല. ഇന്ത്യയോട് അവർക്ക് ശത്രുതയും ഇല്ല. സിന്ധ് വിമോചന പോരാളികൾ പോലും ഇന്ത്യൻ സഹായം പ്രതീക്ഷിക്കുന്നുണ്ട്. അവർക്ക് ഈ പൈപ്പ് ലൈൻ പൊളിക്കേണ്ട കാര്യമില്ല. അധവാ ആക്രമണ ഭീതി ഉണ്ടെങ്കിൽ തന്നെ നമുക്ക് പൈപ്പ്‌ലൈൻ ഇന്ഷുർ ചെയ്യാൻ കഴിയും. ശത്രുതയിൽ ഉള്ള രാജ്യങ്ങൾ എങ്ങനെ പൈപ്പ്‌ലൈൻ പദ്ധതി ഒരുമിച്ചു നടപ്പാക്കും? നടപ്പാക്കാൻ കഴിയും? അസർബൈജാൻ – ജോർജിയ -റോമാനിയ നാച്ചുറൽ ഗ്യാസ് പൈപ്പ്‌ലൈൻ ഇതിനൊരു ഉദാഹരണമാണ്. ഇത് തികച്ചും സമാധാനപരമായ പ്രദേശങ്ങളിൽ കൂടിയല്ല കടന്നു പോകുന്നത്.

മറ്റൊരു പ്രധാന കാര്യം ബ്രിട്ടീഷ് പെട്രോളിയം , ഗ്യാസിപ്രോം തുടങ്ങിയ നിഷ്പക്ഷ കമ്പനികൾ നടത്തിപ്പ് ഏറ്റെടുക്കാൻ തയാറായി മുന്നോട്ട് വന്നിരുന്നു. അത്തരം ഒരു സംവിധാനം ഈ പദ്ധതിക്ക് വളരെ യോജിച്ചത് ആണെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കണക്കാക്കി.
തുർക്ക്മെനിസ്താൻ -ഖത്തർ- പാകിസ്ഥാൻ വഴി മറ്റൊരു പൈപ്പ്‌ലൈൻ പദ്ധതി അവർ മുന്നോട്ടു വെച്ചു. ഇത് വഴിതെറ്റിക്കാൻ വേണ്ടിയായിരുന്നു. ഒന്നാമത് ഇത്തരം ഒരു പദ്ധതിക്ക് ഈ രാജ്യങ്ങൾ താല്പര്യം കാണിച്ചില്ല. കാരണം ഇതുവഴി പ്രകൃതിവാതകം എത്തിക്കുന്നത് വളരെ ചിലവേറിയത് ആയിരുന്നു . ഇറാൻ പദ്ധതിയാകട്ടെ ഏറ്റവും ചെലവ് കുറഞ്ഞതും. കച്ചവടം ഡോളറിൽ ആയിരിക്കും എന്നതും നമ്മുടെ ചിലവ് കൂട്ടും. അതും കൂടി ആകുമ്പോൾ നമുക്ക് പദ്ധതി നഷ്ടമാണ്.1989 മുതൽ ഇന്ന് വരെയുള്ള കാലം എടുത്താൽ നാം നിർമിക്കാൻ ശ്രമിച്ചത് 5 വാതക പൈപ്പ്‌ലൈനുകൾ ആണ്.

1, ഇറാൻ പാകിസ്ഥാൻ ഇന്ത്യ പൈപ്പ് ലൈൻ
2 ഇന്ത്യ- ബംഗ്ലാദേശ് മ്യാന്മാർ പൈപ്പ് ലൈൻ
3 ഗോദാവരി തീരത്തു റിലയൻസ് സെക്ടറുകളിൽ നിന്നുള്ള ആഭ്യന്തര പൈപ്പ് ലൈൻ
4 ഡെക്കാൻ പീഠഭൂമിക്ക് അടിയിൽ ഉള്ള വാതകം എന്നെങ്കിലും ലാഭകരമായി പുറത്തെടുക്കാൻ കഴിഞ്ഞാൽ അവിടെ നിന്നുള്ള പൈപ്പ് ലൈൻ
5, തുർക്മെനിസ്ഥാൻ -അഫ്ഘാനിസ്ഥാൻ -പാകിസ്ഥാൻ- ഇന്ത്യ വാതക പൈപ്പ്‌ലൈൻ.

ഇതിൽ ആദ്യത്തെ മൂന്നെണ്ണം മാത്രമേ ആശയം എന്ന നിലയിൽ നിന്നും പദ്ധതി എന്ന നിലയിലേക്ക് ചർച്ചകൾ വന്നിട്ടുള്ളൂ. ഇവയിൽ ഏതെങ്കിലും വിജയകരമായി പ്രവർത്തിക്കുന്ന പക്ഷം അതിന്റെ ചുവടു പിടിച്ചു മറ്റു പദ്ധതികളും വികസിക്കും എന്ന ഭയം ആഗോള തലത്തിൽ പല ലോബികൾക്കും ഉണ്ട്. അങ്ങനെ ഉണ്ടായാൽ അത് ഉപകാരം ആകുന്ന രാജ്യങ്ങൾ നയിക്കുന്ന ലോബികളും ഉണ്ട്. എന്നാൽ ഇന്ത്യ ഗവർമെന്റ് ഇക്കാര്യത്തിൽ ഇപ്പോൾ നിശ്ശബ്ദരാണ്.

 27 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment15 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement