നരേന്ദ്രമോഡി അങ്ങനെ പറഞ്ഞതിൽ എന്താണ് തെറ്റ് ?

62

Vettiyar KS ന്റെ കുറിപ്പ്

നരേന്ദ്രമോഡി അങ്ങനെ പറഞ്ഞതിൽ എന്താണ് തെറ്റ് ?

സ്ഥാപനങ്ങൾ നടത്തുന്നത് സർക്കാരിന്റെ പണിയാണോ, അതോ കോർപ്പറേറ്റുകളുടെ പണിയാണോ?കഷ്ടം തന്നെ. വ്യവസായം നടത്തുകയല്ല ഒരു ഉത്തരവാദിത്വമുള്ള ഗവൺമെൻറിൻറെ രീതി.വ്യവസായങ്ങൾ നടത്തുവാനുള്ള സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച് എടുക്കലാണ്. വ്യവസായങ്ങളെയും വ്യവസായ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന ഒരു അതോറിറ്റി ആയി ഗവൺമെൻറ് മാറുകയാണ് വേണ്ടത്.രാജ്യത്ത് അവശ്യസാധനങ്ങൾ എത്തിക്കുക എന്നത് ഗവൺമെൻറിൻറെ ഡ്യൂട്ടി അല്ല. മറിച്ച് അവശ്യ സാധനങ്ങളുടെ ലഭ്യത തുല്യമായി എല്ലാവർക്കും ഉറപ്പു വരുത്തുകയാണ് വേണ്ടത്.

എല്ലാവർക്കും ഗവൺമന്റ് ജോലി നൽകുക എന്നതും, കൂടുതലായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതും സർക്കാരിൻറെ ജോലി അല്ല. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ ഉള്ള സൗഹൃദപരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.
ഭരണസംവിധാനം ഭരണ നിർവ്വഹണത്തിന് ഉള്ളതാണ്. അല്ലാതെ കച്ചവടം നടത്തുവാൻ അല്ല. ഭരണനിർവ്വഹണത്തിൽ കച്ചവടം കടന്നു വരുമ്പോഴാണ് അഴിമതി രൂപപ്പെടുന്നത്.

ഇവിടെ ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനം ഏത് രീതിയിലാണ് ആണ് അതിൻറെ മോണോപ്പോള്ളി സ്വഭാവം കാണിച്ചു കൊണ്ടിരുന്നത്. സ്വകാര്യവൽക്കരണം ആ മേഖലയിൽ വന്നതിനുശേഷം ടെലികോം മേഖലയിൽ ഉണ്ടായ മാറ്റം ഏതുവിധത്തിൽ ആണെന്ന് നമ്മൾ എല്ലാവരും കണ്ടതാണ്.ഇനി കേരളത്തിൽ കെഎസ്ആർടിസി പോലുള്ള സ്ഥാപനങ്ങൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ ഉം മറ്റും ഏറ്റവും കൂടുതൽ നടക്കുന്നത് സ്വകാര്യസ്ഥാപനങ്ങളിൽ അല്ല. മറിച്ച് പൊതുമേഖല സ്ഥാപനങ്ങളിൽ ആണ്. അനർഹർ ആണ് ഇത്തരം സ്ഥാപനങ്ങളിൽ 95 ശതമാനവും വർക്ക് ചെയ്യുന്നത്.

നിലവിൽ സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളും പൂർണ്ണമായും സ്വകാര്യവൽക്കരണം എന്ന് തന്നെയാണ് എൻറെ അഭിപ്രായം. കാരണം കൂടുതൽ തൊഴിലവസരങ്ങൾ ക്കും മികച്ച നിലവാരത്തിലുള്ള തൊഴിൽ സാധ്യതകൾക്കും അത് വളം വെക്കും. ഗവൺമെൻറ്കൾക്ക് ഭരണനിർവ്വഹണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയും.