ഞാൻ ബ്രാഹ്മണനാണ് എന്ന് പറയുന്നപോലെ അശ്ലീലമല്ല ഞാന്‍ ദളിതനാണ് എന്ന് പറയുന്നത്

76

ഞാൻ ബ്രാഹ്മണനാണ് എന്ന് പറയുന്നപോലെ അശ്ലീലമല്ല ഞാന്‍ ദളിതനാണ് എന്ന് പറയുന്നത്

ഞാന്‍ ബ്രാഹ്മണനാണ്” എന്ന് പറയുന്നതു പോലെ തന്നെ അശ്ലീലമാണ്, ”ഞാന്‍ ദളിതനാണ്” എന്ന് പറയുന്നതും..!! (ചില അഭിനവ ബുദ്ധിജീവി മാന്യന്മാര്‍ )😂

നടന്‍ വിനായകന്‍പണ്ട് താനൊരു പുലയന്‍ ആണെന്ന് പറഞ്ഞത് കേരളത്തിലെ വിപ്ലവപാര്‍ട്ടിക്കാരെയും സവര്‍ണ്ണ മാടമ്പിമാരേയും ഒരു പോലെ ചൊടിപ്പിച്ചിരിന്നു .വിനായകന്‍ ”പുലയന്‍ ” എന്നായിരുന്നില്ല സ്വയം വിശേഷിപ്പിക്കേണ്ടിയിരുന്നത് മറിച്ച് ”മനുഷ്യന്‍ ” എന്നായിരുന്നു എന്നായിരുന്നു അന്ന് അവരുടെ നിലപാട് . പുലയന്‍ എന്ന് പറഞ്ഞാല്‍ അത് ”മനുഷ്യരില്‍ ”പെടില്ലായെന്ന ധ്വനി അവരുടെ നിലപാടുകളില്‍ അബോധമായി കിടക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കുമല്ലോ . ഒരാള്‍ അയാള്‍ ബ്രാഹ്മണന്‍ ആണെന്ന് പറഞ്ഞാലും പുലയന്‍ ആണെന്ന് പറഞ്ഞാലും അത് അശ്ലീലമാണെന്ന് പറയുന്നത് ബ്രാഹ്മണ്യത്തിന്‍റെയും ദലിതത്വത്തിന്‍റെയും നിര്‍മ്മിതിയുടെ പുറകിലെ ചരിത്ര പരിസരങ്ങളെ മനസിലാക്കാതെയാണ് . ആ ചരിത്ര പരിസരങ്ങളിലേക്ക് നമുക്കൊന്ന് കടന്നു നോക്കാം.
കേരള ചരിത്രത്തില്‍ രണ്ടു തരം മനുഷ്യരെ ആണ് കാണുന്നത്.ഒന്ന് അധ്വാനിച്ച് ജീവിച്ച ,പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത, തമ്പ്രാനും അവന്‍റെ മക്കള്‍ക്കും അച്ചിമാര്‍ക്കും തിന്നു മുടിക്കാനായി സ്വയം പട്ടിണി കിടന്ന പുലയന്‍ ഒരു വശത്തും ,അവനുണ്ടാക്കിയ ,അവന്‍ അധ്വാനിച്ചു വിളയിച്ചവ യാതൊരു മനസാക്ഷിയും കൂടാതെ കവര്‍ന്നെടുത്ത ,അവനെ പട്ടിണിക്കിട്ട ,അവനെ കൊന്നൊടുക്കിയ ,അവന്‍റെ സഹോദരിമാരെയും അമ്മമാരെയും ബലാല്‍ക്കാരം ചെയ്ത ,അവന്‍റെ ഉശ്ചിഷ്ടം മാത്രം കഴിച്ച് ജീവിച്ച തമ്പ്രാക്കള്‍ മറുവശത്തും ചരിത്രത്തിലെ ഏതെങ്കിലും പുലയന്‍ ആരുടെയെങ്കിലും ഉശ്ചിഷ്ടം കഴിച്ചിട്ടുണ്ടോ, എന്നെങ്കിലും അധ്വാനിക്കാതെ വരമ്പത്ത് നിന്ന് പാടത്തെ ചെളിയില്‍ നില്‍ക്കുന്ന പെണ്ണുങ്ങളുടെ മുലയും തുടയും നോക്കി വെള്ളമിറക്കിയിട്ടുണ്ടോ ,രാത്രിയില്‍ എന്നെങ്കിലും തമ്പ്രാന്‍റെ ചെറ്റ പൊക്കാന്‍ പോയിട്ടുണ്ടോ , നാടൊട്ടുക്കും നടന്നു പെണ്ണുങ്ങള്‍ക്ക്‌ കൊച്ചിനെ ഉണ്ടാക്കി കൊടുത്ത ഒരു പുലയനെയെങ്കിലും ചരിത്രത്തില്‍ കാണിച്ചു തരാന്‍ കഴിയുമോ ,സ്വന്തം കുഞ്ഞുങ്ങളെ പ്രസവിച്ച പെണ്ണുങ്ങളെ വേശ്യ എന്ന് വിളിച്ച ഒരു പുലയനെയെങ്കിലും കാണിച്ചു തരുമോ .

പുലയന്‍ ആരെയെങ്കിലും അന്യായമായി കൊന്നിട്ടുണ്ടോ ,വിശ്വാസത്തിന്റെ പേരില്‍ അവന്‍ ആരുടെയെങ്കിലും മെക്കിട്ട് കേറിയിട്ടുണ്ടോ, അവന്‍ ആരുടെയെങ്കിലും കൈ തിളച്ച എണ്ണയില്‍ മുക്കിയിട്ടുണ്ടോ ,അവന്‍ ആരുടെയെങ്കിലും ഗുദത്തില്‍ കമ്പി കയറ്റിയിട്ടുണ്ടോ ,സ്വന്തം പെങ്ങന്മാരെ നമ്പൂതിരിക്ക് കൂട്ടികൊടുത്തിട്ടുണ്ടോ ,വിശ്വാസത്തിന്‍റെ പേരില്‍ അവന്‍ എന്നെങ്കിലും ചാണകം തിന്നിട്ടുണ്ടോ ?അവന്‍റെ കുടുംബത്തിലേ പെണ്ണുങ്ങള്‍ ജാതിയുടെ പേരില്‍ മരണം വരെ കന്യകമാരായി ജീവിക്കേണ്ടി വന്നിട്ടുണ്ടോ .ഏതെങ്കിലും പുലയന്‍ സ്വന്തം പെങ്ങന്മാരെ ശവഭോഗം ചെയ്തിട്ടുണ്ടോ ?ഏതെങ്കിലും പുലയന്‍ അവന്‍റെ പെണ്മക്കളെ സേകം ചെയ്യാന്‍ കൂലിക്ക് ആളെ വെച്ച് അവരെ അപമാനിച്ചിട്ടുണ്ടോ ? ഏതെങ്കിലും പുലയന്‍ ഊട്ടുപുര തോറും വെട്ടി വിഴുങ്ങാനായി തെണ്ടി നടന്നിട്ടുണ്ടോ ? ഏതെങ്കിലും പുലയന്‍ രാജാക്കന്മാരുടെ ആസനം നക്കാന്‍ പോയിട്ടുണ്ടോ ? പുലയന്‍ മനുഷ്യന്‍ അല്ലെന്ന് പറയുന്നവര്‍ മറുപടി പറയണം .

രാപകല്‍ അധ്വാനിച്ച ,സ്വന്തം അധ്വാനം കൊണ്ടുമാത്രം ജീവിച്ച ,സ്വയം ഉണ്ടാക്കിയത് മാത്രം തിന്ന,അപരന്‍റെ മുതല്‍ തട്ടിയെടുക്കാത്ത, പരാന്നഭോജിയല്ലാത്ത പുലയന്‍ എന്തിനു അപകര്‍ഷതയുള്ളവന്‍ ആകണം.പുലയന്‍റെ അധ്വാനം കൊണ്ട് ജീവിച്ച ,അവന്‍റെ ഉശ്ചിഷ്ടം തിന്നുമാത്രം ജീവിച്ച ,അവന്‍റെ രക്തം മാത്രം കുടിച്ച് ദാഹം മാറ്റിയ ,അവന്‍റെ ചെറ്റ പൊക്കാന്‍ പോയ, അവന്‍റെ പെണ്ണിനെ ഒളിഞ്ഞു നോക്കിയ ,അവളെ ബലാല്‍ക്കാരം ചെയ്ത ”മാന്യര്‍ ” സ്വയം ബ്രാഹ്മണര്‍ എന്നും സവര്‍ണ്ണര്‍ എന്നും വിശേഷിപ്പിക്കുമ്പോള്‍ അവരാണ് ലജ്ജിക്കേണ്ടത് അല്ലാതെ ദലിതര്‍ അല്ല .ബ്രാഹ്മണനാണ് എന്ന് പറയുന്നത് അശ്ലീലവും അപമാനവും തന്നെയാണ് എന്നാല്‍ ദലിതന്‍ എന്ന് പറയുന്നത് അന്തസും അഭിമാനവുമാണ്.കാരണം അവര്‍ അധ്വാനിച്ചു ജീവിച്ച ,പരാന്നഭോജികള്‍ അല്ലാത്ത അന്തസും മനുഷ്യത്വവുമുള്ള അപ്പന്‍റെയും അമ്മയുടെയും മക്കള്‍ ആണ് .ബ്രാഹ്മണനും ദലിതനും ഒന്നല്ല . ബ്രാഹ്മണന്‍ അപമാനത്തിന്‍റെ ആത്മനിന്ദയുടെ പര്യായം ആകുമ്പോള്‍ ദലിതന്‍ സ്വാഭിമാനത്തിന്‍റെ ,ആത്മവിശ്വാസത്തിന്‍റെ പര്യായം ആണ്.പുലയന്‍ മനുഷ്യനും ബ്രാഹ്മണന്‍ മനുഷ്യരൂപം മാത്രമുള്ള മൃഗവുമാണ്.

സാംസ്കാരികമായി ബ്രാഹ്മണന്‍ എന്നത് ഒരു സുഖമുള്ള കാര്യവും ദലിതന്‍ എന്നത് അത്ര സുഖമല്ലാത്ത ഒരു കാര്യവുമാണ്.(അങ്ങനെയാക്കി ). അതുകൊണ്ട് തന്നെ രണ്ടും ഒന്നല്ല.ബ്രാഹ്മണന്‍ എന്നതില്‍ ലജ്ജിക്കുന്ന ഏതെങ്കിലും ബ്രാഹ്മണരെ ആരെങ്കിലും കണ്ടിട്ടുണ്ടോ.??

(കടപ്പാട് )