0 M
Readers Last 30 Days

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
10 SHARES
124 VIEWS

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

👉ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ? കഴിയില്ലെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷനും, സാങ്കേതിക വിദഗ്ധരും പറയുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും, വോട്ടര്‍ക്കുമല്ലാതെ പുറത്തുനിന്നുള്ള ഒരാള്‍ക്കു യന്ത്രത്തില്‍ തൊടാന്‍ പോലും സാധിക്കില്ലെന്നും കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.കേരളം ഉദാഹരണമായി എടുത്താല്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫിസാണു ബൂത്തുകളുടെ എണ്ണം അനുസരിച്ച് വോട്ടിങ് യന്ത്രങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ക്കു രണ്ടു യൂണിറ്റുണ്ട്.

കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും. വോട്ടര്‍ക്ക് ഉപയോഗിക്കാനുള്ളതാണു ബാലറ്റ് യൂണിറ്റ്. വോട്ടിങ്ങിനായി യന്ത്രത്തെ സജ്ജമാക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതാണ് കണ്‍ട്രോള്‍ യൂണിറ്റ്. ആവശ്യമുള്ള കണ്‍ട്രോള്‍ യൂണിറ്റുകളുടെ 15 ശതമാനവും ബാലറ്റ് യൂണിറ്റുകളുടെ ഇരട്ടിയും സംസ്ഥാനങ്ങള്‍ സാധാരണയായി ആവശ്യപ്പെടും. ഉപകരണങ്ങള്‍ കേടായാല്‍ മാറ്റി സ്ഥാപിക്കുന്നതിനാണിത്.
എല്ലാ തിരഞ്ഞെടുപ്പുകളിലും പുതിയ യന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചശേഷം വെറുതേയിരിക്കുന്ന യന്ത്രങ്ങള്‍ ഓരോ സംസ്ഥാനത്തെയും ആവശ്യത്തിനനുസരിച്ചു വിതരണം ചെയ്യും. രാജ്യത്തെ ഓരോ വോട്ടിങ് യന്ത്രത്തിനും പ്രത്യേകം നമ്പരുണ്ട്. ഒരു യന്ത്രത്തിനുള്ള നമ്പര്‍ ആവര്‍ത്തിക്കില്ല.

fwfwff 2 1

യന്ത്രങ്ങള്‍ ഏതു സംസ്ഥാനത്ത് ഏതു സ്റ്റോര്‍ റൂമിലാണ് ഉള്ളതെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കംപ്യൂട്ടര്‍ രേഖകളില്‍നിന്നു മനസിലാക്കാനാകും.കേരളത്തിലെ തിരഞ്ഞെടുപ്പാണെങ്കില്‍ ഇവിടെനിന്ന് ഉദ്യോഗസ്ഥര്‍ യന്ത്രമുള്ള സംസ്ഥാനത്തെത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യന്ത്രം സീല്‍ ചെയ്ത് വാങ്ങും. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൊലീസ് അകമ്പടിയോടെ ട്രക്കുകളില്‍ കേരളത്തിലെത്തിക്കും. ഈ യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുടേയും, റവന്യൂ അധികാരികളുടേയും, മാധ്യമങ്ങളുടേയും സാന്നിധ്യത്തില്‍, യന്ത്രങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കും.

ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് എന്നീ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളാണു വോട്ടിങ് യന്ത്രം നിര്‍മിക്കുന്നത്. കമ്പനി പ്രതിനിധികളും പരിശോധനയില്‍ പങ്കെടുക്കും. എല്ലാ യന്ത്രങ്ങളും പരിശോധിച്ചശേഷം തകരാറുള്ളവ പ്രത്യേക നമ്പരിട്ടു മാറ്റി വയ്ക്കും. ബാക്കിയുള്ളവ സ്ട്രോങ് റൂമിലേക്ക് മാറ്റും. സ്ട്രോങ് റൂമിന് 24 മണിക്കൂറും പൊലീസ് സുരക്ഷ ഉണ്ടാകും. ജനാലകള്‍ ഇല്ലാത്ത കെട്ടിടത്തിലായിരിക്കും യന്ത്രങ്ങള്‍ സൂക്ഷിക്കുക. സുരക്ഷയ്ക്കു സിസിടിവി സംവിധാനവും പൊലീസുമുണ്ടാകും. രണ്ടു പൂട്ടിട്ട് സീല്‍ ചെയ്യുന്ന മുറിയുടെ താക്കോല്‍ രണ്ട് ഉദ്യോഗസ്ഥരുടെ കയ്യിലായിരിക്കും. ജില്ലാ ആസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാന്‍ മുറി തുറക്കുമ്പോള്‍ രണ്ടാംഘട്ട പരിശോധന നടക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും, റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുക്കും. 1,000 വോട്ട് വീതം ഓരോ യന്ത്രത്തിലും രേഖപ്പെടുത്തി കാര്യക്ഷമത പരിശോധിക്കും.

ഇതിനുശേഷം യന്ത്രങ്ങള്‍ ജില്ലാ കേന്ദ്രങ്ങളിലേക്കു പൊലീസ് സുരക്ഷയില്‍ അയയ്ക്കും. ഏതൊക്കെ നമ്പരിലുള്ള യന്ത്രം ഏതെല്ലാം ജില്ലകളിലേക്ക് പോകണമെന്നു കംപ്യൂട്ടറാണു നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്.ജില്ലകളിലെത്തുന്ന യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. ഇവിടെനിന്നും നറുക്കെടുപ്പിലൂടെ യന്ത്രങ്ങള്‍ മണ്ഡലം തലത്തിലേക്കു കൈമാറും. അവിടെ മൂന്നാംഘട്ട കാര്യക്ഷമതാ പരിശോധന നടക്കും. പിന്നീട് പൊലീസ് കാവലില്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്ന യന്ത്രത്തിന്റെ സുരക്ഷാ മേല്‍നോട്ടം ഗസ്റ്റഡ് ഓഫിസര്‍ക്കായിരിക്കും.

റൂം നിശ്ചിത അകലത്തില്‍നിന്ന് ദിവസവും പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച പ്രതിനിധികളെ അനുവദിക്കും. ഇതിനായി പ്രത്യേക റജിസ്റ്റര്‍ സൂക്ഷിക്കും. ബൂത്തുകളിലേക്ക് ഏതൊക്കെ നമ്പരിലുള്ള യന്ത്രം അയയ്ക്കണമെന്നും കംപ്യൂട്ടര്‍ പ്രോഗ്രാമാണ് തീരുമാനിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടേയും, ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലുള്ള പരിശോധനയ്ക്കുശേഷം യന്ത്രങ്ങള്‍ ബൂത്ത് തലത്തിലുള്ള സ്ട്രോങ് റൂമുകളിലേക്കു മാറ്റും. കണ്‍ട്രോള്‍ യൂണിറ്റിലും, ബാലറ്റ് യൂണിറ്റിലും പുറമേനിന്നുള്ള ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ യന്ത്രങ്ങളില്‍ സീലിങ് നടത്തിയശേഷമാണു മാറ്റുന്നത്. ത്രിതല സുരക്ഷയാണു ബൂത്തു തലത്തിലെ സ്ട്രോങ് റൂമുകളിലുള്ളത്. കേന്ദ്രസേന സ്ട്രോങ് റൂമിനു കാവല്‍ നില്‍ക്കും. 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പൊലീസ് കാവലുണ്ടാകും. ഇതിനു പുറത്ത് ലോക്കല്‍ പൊലീസിന്റെ പട്രോളിങ് ഉണ്ടാകും.

സ്ട്രോങ് റൂമില്‍ ഇലക്ട്രിക്ക് സര്‍ക്യൂട്ട് പാടില്ലെന്നു നിബന്ധനയുണ്ട്. സ്കൂളുകളിലാണ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതെങ്കില്‍ മുറിയുടെ ജനലുകളും ,വാതിലുകളും അഴി അടിച്ചശേഷം സീല്‍ ചെയ്യും. താക്കോല്‍ റിട്ടേണിങ് ഓഫിസറുടെ കൈയ്യിലായിരിക്കും. തിരഞ്ഞെടുപ്പ് ദിവസം യന്ത്രത്തിനു തകരാറില്ലെന്നു രാഷ്ട്രീയപാര്‍ട്ടികളുടേയും, ഉദ്യോഗസ്ഥരുടേയും, മാധ്യമങ്ങളുടേയും സാന്നിധ്യത്തില്‍ ഉറപ്പുവരുത്തും. യന്ത്രത്തിനു തകരാറുണ്ടായാല്‍ പരിഹരിക്കാന്‍ ഓരോ സ്ഥലത്തും ഉദ്യോഗസ്ഥരുണ്ടാകും. വോട്ടെടുപ്പിനു ശേഷം യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്കു പൊലീസ് കാവലില്‍ മാറ്റും. റൂം വീണ്ടും സീല്‍ ചെയ്യും. പിന്നീട് വോട്ടെണ്ണല്‍ ദിവസവും സുരക്ഷാപരിശോധനകള്‍ ആവര്‍ത്തിക്കും.വോട്ടെണ്ണലിനുശേഷം രണ്ടു മാസംവരെ യന്ത്രങ്ങള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി നല്‍കാനുള്ള കാലാവധി രണ്ടു മാസമാണ്. ഇതിനുശേഷം യന്ത്രങ്ങള്‍ അടുത്ത സംസ്ഥാനത്തേക്ക് പൊലീസ് കാവലില്‍ കൊണ്ടുപോകും. മറ്റു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഉടനെ ഇല്ലെങ്കില്‍ അതുവരെ സംസ്ഥാനത്തുതന്നെ സൂക്ഷിക്കും. നിശ്ചിത കാലയളവില്‍ സുരക്ഷാ പരിശോധന നടത്തും.

📌യന്ത്രങ്ങളില്‍ ഹാക്കിങ് സാധ്യമാണോ?

✍️വോട്ടിങ് യന്ത്രത്തിലെ തിരിമറി തള്ളി ഐടി വിദഗ്‍ധർ. കഴിയില്ലെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. സാങ്കേതിക വിദഗ്ധരും ഇതു ശരിവയ്ക്കുന്നു. വോട്ടിങ് യന്ത്രങ്ങള്‍ ബന്ധിപ്പിക്കുന്നതു കേബിളുകള്‍ വഴിയാണ്. പുറമേനിന്നുള്ള ഒന്നിനും യന്ത്രങ്ങളുമായി ബന്ധമില്ല. അതായത്, വൈഫൈ, ബ്ലൂടൂത്ത്, ഇന്റര്‍നെറ്റ് തുടങ്ങിയ ബന്ധങ്ങള്‍ യന്ത്രവുമായില്ല. ഉപകരണവുമായി ബന്ധമില്ലാതെ എങ്ങനെ ഹാക്കിങ് സാധ്യമാകുമെന്നു സാങ്കേതിക വിദഗ്ധര്‍ ചോദിക്കുന്നു.

2006വരെ നിര്‍മിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) എം 1(മോഡല്‍ വണ്‍) ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നു ഇലക്ഷന്‍ കമ്മിഷന്‍ പറയുന്നു.2006 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ നിര്‍മിച്ച എം 2 ഇവിഎമ്മുകളില്‍ സാങ്കേതിക പരിശോധനാ സമിതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സുരക്ഷാസംവിധാനം ഉള്‍പ്പെടുത്തിയിരുന്നു. പ്രത്യേക കോഡിങ് ഉള്ളതിനാല്‍ യന്ത്രത്തില്‍ അമര്‍ത്തുമ്പോള്‍ ഇവിഎമ്മില്‍നിന്ന് സെന്‍ട്രല്‍ കണ്‍ട്രോളിങ് യൂണിറ്റിലേക്ക് സന്ദേശം കൈമാറപ്പെടും. തുടര്‍ച്ചയായി ബട്ടനുകളില്‍ അമര്‍ത്തുന്നത് യന്ത്രസംവിധാനം തിരിച്ചറിഞ്ഞ് പ്രതിരോധിക്കും.

📌യന്ത്രം നിര്‍മിക്കുന്ന കമ്പനികള്‍ക്കു തട്ടിപ്പ് നടത്താന്‍ കഴിയുമോ?

ഇല്ലെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണത്തിനുശേഷം സംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും, ജില്ലകളിലേക്കും യന്ത്രങ്ങള്‍ കൈമാറപ്പെടും. യന്ത്രങ്ങള്‍ ഏതു സംസ്ഥാനത്തിലാണെന്നോ, ഏതു സ്ഥാനാര്‍ഥി ഏതു ചിഹ്നത്തില്‍ മത്സരിക്കുമെന്നോ കണ്ടെത്താന്‍ നിര്‍മാതാക്കള്‍ക്ക് കഴിയില്ല.
സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഓരോ മെഷീനും ഏതു സ്ഥലത്താണുള്ളതെന്നു കണ്ടെത്തി നിരീക്ഷിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനു സംവിധാനമുണ്ട്. പുറത്തുള്ള രാജ്യങ്ങളില്‍ നിര്‍മിച്ച വോട്ടിങ് യന്ത്രങ്ങള്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാറില്ല. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ വാങ്ങുന്ന ഇവിഎമ്മുകളാണ് ഉപയോഗിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് ചുമതല. അതിന്റെ സുരക്ഷയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു ബന്ധമില്ല.

📌ചിപ്പുകള്‍ ഘടിപ്പിച്ച് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താന്‍ കഴിയുമോ?

ഇല്ല. കണ്‍ട്രോള്‍ യൂണിറ്റിലുള്ള ഉദ്യോഗസ്ഥന്‍ വോട്ടര്‍ക്കു സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ ബാലറ്റ് യൂണിറ്റ് സജ്ജമാക്കും. വോട്ടര്‍ വോട്ട് രേഖപ്പെടുത്തുന്നതുവരെ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടനുകള്‍ പ്രവര്‍ത്തനരഹിതമാകും. വോട്ടര്‍ വോട്ട് രേഖപ്പെടുത്തിയാല്‍ ആ സന്ദേശം ബാലറ്റ് യൂണിറ്റ് കണ്‍ട്രോള്‍ യൂണിറ്റിന് കൈമാറും.സന്ദേശം ലഭിച്ചാല്‍ ബാലറ്റ് യൂണിറ്റിലെ ലൈറ്റ് കത്തും. ആദ്യത്തെ വോട്ട് മാത്രമേ കണ്‍ട്രോള്‍ യൂണിറ്റ് രേഖപ്പെടുത്തൂ. രണ്ടാമതും വോട്ടര്‍ യന്ത്രത്തില്‍ അമര്‍ത്തിയാല്‍ വോട്ടായി രേഖപ്പെടുത്തില്ല. അതായത് വോട്ടറുടെ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്താന്‍ കഴിയൂ. ഏതെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ച് തുടര്‍ച്ചയായി വോട്ട് െചയ്യാന്‍ കഴിയില്ല.

2006 വരെയുള്ള കാലഘട്ടത്തില്‍ നിര്‍മ്മിക്കുകയും 2014 വരെ ഉപയോഗിക്കുകയും ചെയ്ത എം 1 യന്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ 2014ല്‍ തീരുമാനിച്ചിരുന്നു. പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചാണ് യന്ത്രങ്ങള്‍ നശിപ്പിച്ചത്. 2013നുശേഷം നിര്‍മിച്ച എം 3 ഗണത്തിലെ യന്ത്രങ്ങള്‍ക്ക് പുറമേനിന്നുള്ള കടന്നുകയറ്റങ്ങളെ സ്വയം തിരിച്ചറിയാനുള്ള ശേഷിയുണ്ട്. യന്ത്രം ആരെങ്കിലും തുറന്നാല്‍ പ്രവര്‍ത്തനം നിലയ്ക്കും.ഹാര്‍ഡ്‌വെയറിലെയും, സോഫ്റ്റ്‌വെയറിലേയും മാറ്റങ്ങള്‍ യന്ത്രം തിരിച്ചറിയും. വണ്‍ ടൈം പ്രോഗ്രാമബിള്‍ (ഒടിപി) സംവിധാനത്തിലധിഷ്ഠിതമായ സോഫ്റ്റുവെയര്‍ ആയതിനാല്‍ പുറമേനിന്ന് ആര്‍ക്കും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല. ആരെങ്കിലും ഇടപെട്ടാല്‍ യന്ത്രം പ്രവര്‍ത്തനരഹിതമാകും. 2,000 കോടി രൂപയാണ് ഈ ഇനത്തിലെ യന്ത്രങ്ങള്‍ നിര്‍മിക്കാന്‍ മാറ്റിവച്ചിരിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉറപ്പാക്കും. കൃത്യതയും, സുതാര്യതയും ഉറപ്പാക്കുകയാണു ലക്ഷ്യം. ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും, ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും ചേര്‍ന്ന് ഇതുവരെ 9.45 ലക്ഷം വിവിപാറ്റുകള്‍ നിര്‍മിച്ചുകഴിഞ്ഞു. വോട്ട് ആര്‍ക്കു ചെയ്തുവെന്ന് വിവി പാറ്റ് മെഷീനില്‍ കാണാന്‍ കഴിയും. എന്നാല്‍, തിരുത്താന്‍ അവസരമില്ല. ചിഹ്നം ഉള്‍പ്പെടെയുള്ള സ്ലിപ്പ് ഏഴു സെക്കന്‍ഡ് കഴിയുമ്പോള്‍ വിവി പാറ്റ് യന്ത്രത്തില്‍ വീഴും. വോട്ടിങ് പൂര്‍ത്തിയായെന്നു ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം