Featured
ഇന്ത്യൻ പാസ്സ്പോർട്ട് ഉപേക്ഷിച്ച് കാനഡ പൗരത്വം സ്വീകരിച്ച അക്ഷയ്കുമാറൊക്കെ വലിയ ദേശീയവാദിയാണ്
അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി
162 total views

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്. “Injustice Anywhere Is a Threat to Justice Everywhere”. മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് അന്താരാഷ്ട്ര മാനമാണ് എന്നും എവിടെയുമുള്ളത് . അതിന് അതിരുകളില്ല . സൗത്ത് ആഫ്രിക്കയിലെ വർണ്ണ വിവേചനമാണ് ഗാന്ധിയെന്ന നേതാവിനെ സൃഷ്ടിച്ചത് തന്നെ .അല്ലെങ്കിൽ തന്നെ പാക്കിസ്ഥാനിലെയും അഫ്ഗാനിലെയും ബംഗ്ളാദേശിലെയും അമുസ്ലിം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഒരു പൗരത്വ നിയമം തന്നെ പാസ്സാക്കി ആ രാജ്യങ്ങളിലെ ആഭ്യന്തര വിഷയത്തിൽ പ്രതികരണങ്ങൾ നടത്തുന്ന രാജ്യമാണ് ഇന്ത്യ . അമേരിക്കയിലെ കോലാഹലത്തിൽ വരെ ഇന്ത്യ ഉത്കണ്ഠ രേഖപ്പെടുത്തുന്നു . എന്നിട്ട് ഇപ്പോൾ പറയുന്നു ഇത് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ് , ഞങ്ങൾക്കറിയാം പരിഹരിക്കാനെന്ന് അങ്ങനെ പറയുന്നവരിൽ ഇന്ത്യൻ പാസ്സ്പോർട്ട് തോട്ടിലേക്ക് വലിച്ചെറിഞ്ഞ് കാനഡയുടെ പൗരത്വം സ്വീകരിച്ച അക്ഷയ് കുമാറും ഉണ്ട്.
163 total views, 1 views today