ഇന്ത്യൻ പാസ്സ്‌പോർട്ട് ഉപേക്ഷിച്ച് കാനഡ പൗരത്വം സ്വീകരിച്ച അക്ഷയ്കുമാറൊക്കെ വലിയ ദേശീയവാദിയാണ്

    0
    499

    അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ Image result for salim kumarഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം. (actor Salim kumar)

    Image result for george floyd death


    മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്. “Injustice Anywhere Is a Threat to Justice Everywhere”. മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് അന്താരാഷ്‌ട്ര മാനമാണ് എന്നും എവിടെയുമുള്ളത് . അതിന് അതിരുകളില്ല . സൗത്ത് ആഫ്രിക്കയിലെ വർണ്ണ വിവേചനമാണ് ഗാന്ധിയെന്ന നേതാവിനെ സൃഷ്ടിച്ചത് തന്നെ .അല്ലെങ്കിൽ തന്നെ പാക്കിസ്ഥാനിലെയും അഫ്‌ഗാനിലെയും ബംഗ്ളാദേശിലെയും അമുസ്ലിം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഒരു പൗരത്വ നിയമം തന്നെ പാസ്സാക്കി ആ രാജ്യങ്ങളിലെ ആഭ്യന്തര വിഷയത്തിൽ പ്രതികരണങ്ങൾ നടത്തുന്ന രാജ്യമാണ് ഇന്ത്യ . അമേരിക്കയിലെ കോലാഹലത്തിൽ വരെ ഇന്ത്യ ഉത്കണ്ഠ രേഖപ്പെടുത്തുന്നു . എന്നിട്ട് ഇപ്പോൾ പറയുന്നു ഇത് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ് , ഞങ്ങൾക്കറിയാം പരിഹരിക്കാനെന്ന് അങ്ങനെ പറയുന്നവരിൽ ഇന്ത്യൻ പാസ്സ്‌പോർട്ട് തോട്ടിലേക്ക് വലിച്ചെറിഞ്ഞ് കാനഡയുടെ പൗരത്വം സ്വീകരിച്ച അക്ഷയ് കുമാറും ഉണ്ട്.