ഇന്ത്യയിൽ ഫാസിസം പുതിയ രൂപത്തിൽ

0
272
ഇന്ത്യയിൽ ഫാസിസം പുതിയ രൂപത്തിൽ
ഗുജറാത്തിൽ മോഡിയുടെയും അമിത്ഷായുടെയും അധികാരം ഉറപ്പിക്കാൻ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഫാസിസം.അതിന്റെ തെളിവുകൾ നശിപ്പിക്കാൻ വേണ്ടി വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് നിരപരാധികളെ കൊന്ന ഫാസിസം.അതിന്റെ തെളിവുകൾ നശിപ്പിക്കാനും ശിക്ഷയിൽ നിന്നും രക്ഷപ്പെടാനും ജഡ്ജിയെപ്പോലും കൊന്നിട്ട് ഇന്ത്യൻ ജുഡീഷ്യറിയെ ഭയപ്പെടുത്തി വരുതിയിലാക്കി നിർത്തുന്ന ഫാസിസം. സംഘി ഭീകരർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ സത്യസന്ധമായി അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കള്ളക്കേസിൽക്കുരുക്കി ജയിലിൽ അടയ്ക്കുന്ന അല്ലെങ്കിൽ വെടിവെച്ച് കൊന്ന ഫാസിസം. തീവ്രവാദ സ്ഫോടനങ്ങൾ നടത്തി അത് മുസ്ലിം തീവ്രവാദമായി പ്രചരിപ്പിക്കുന്ന ഫാസിസം. മോദിക്ക് പ്രധാനമന്ത്രി ആകുവാൻ മുസഫർനഗറിൽ കലാപം സൃഷ്ടിച്ച് നൂറു കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഫാസിസം. ഭരണത്തിൽ കയറിയ മോദി കോർപ്പറേറ്റുകളുടെ കിട്ടാക്കടം എഴുതി തള്ളിയപ്പോൾ ഉണ്ടായ നഷ്ടം നികത്താനായി നോട്ട് നിരോധിച്ചു നൂറു കണക്കിന് മനുഷ്യരെ ബാങ്കിന്റെ മുന്നിൽ ക്യൂവിൽ നിർത്തി കൊന്ന ഫാസിസം. മോദിയെ വിമർശിക്കുന്ന എഴുത്തുകാരെയും പുരോഗമന കലാ സാഹിത്യകാരന്മാരെയും ഭീഷണിപ്പെടുത്തുകയും നിഷ്ഠൂരമായി കൊല ചെയ്യുന്നതുമായ ഫാസിസം. വീണ്ടും ഇലക്ഷൻ വന്നപ്പോൾ മോദിക്ക് രണ്ടാമതും പ്രധാനമന്ത്രി ആകുവാൻ പുൽവാമയിൽ നിരപരാധികളായ 40 ഇന്ത്യൻ ജവാന്മാരെ കൊലയ്ക്ക് കൊടുത്ത ഫാസിസം. ഇലക്ഷനിൽ ജയിക്കാനായി EVM – ൽ തിരിമറി നടത്തിയ ഫാസിസം.
ആറ് വർഷത്തെ മോദി ഭരണം കൊണ്ട് തകർന്നു തരിപ്പണമായ ഇന്ത്യയുടെ യഥാർത്ഥ അവസ്ഥയിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനായി മുത്തലാക്ക് നിരോധനം, കാശ്മീർ വിഭജനം, രാമക്ഷേത്രനിർമ്മാണം, പൗരത്വഭേദഗതി നിയമം ഇങ്ങനെ ജനങ്ങളെ മതപരമായി വിഭജിച്ച് തമ്മിലടിപ്പിക്കുന്ന ഫാസിസം.അവസാനമായി തകർന്നു തരിപ്പണമായ ഇന്ത്യയെ വിലയ്ക്ക് വാങ്ങാൻ തയ്യാറായി അമേരിക്കൻ പ്രസിഡന്റിനെ ഇന്ത്യയിൽ വിളിച്ചു വരുത്തി കച്ചവടം ഉറപ്പിക്കുന്ന ദിവസങ്ങളിൽ ജനശ്രദ്ധ തിരിച്ചു വിടാനായി ഡൽഹിയിൽ തന്നെ കലാപം സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന ഫാസിസം. ഇനി ഇന്ത്യൻ ഫാസിസം ഏതെല്ലാം രീതിയിലാണ് ഇന്ത്യൻ ജനങ്ങളുടെ മുന്നിൽ എത്തിച്ചേരുന്നതെന്ന് അറിയാൻ കാത്തിരിക്കുക. അത് ഏത് നിമിഷവും ഏത് രീതിയിലും ആകാം… ഒന്നുകിൽ നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ജീവിതം ബലിയർപ്പിച്ചുകൊണ്ടാകാം.