രൂപ, വരാൻ പോകുന്ന ഭവിഷ്യത്ത്

0
1768

*രൂപ, വരാൻ പോകുന്ന ഭവിഷ്യത്ത്*

_ആളുകൾക്ക് ഇനിയും രൂപയുടെ മൂല്യം തകർന്നതിന്റെ ഭീകരാവസ്ഥ മനസ്സിലായിട്ടില്ല,,,_
_എല്ലാവരും കരുതുന്നത് ഭരണം മാറിയാൽ രൂപയുടെ മൂല്യം തിരിച്ചു വരുമെന്നാണ്,_

_ഒരു വിഡ്ഢിയായ പ്രധാന മന്ത്രി ചെയ്തതിന്റെ ഭവിഷ്യത്ത് രാജ്യത്തെ എത്ര മാത്രം ഭീകരമായി ബാധിക്കുമെന്നു സാധാരണ ജനങ്ങൾ ഇനിയും മനസ്സിലാക്കിയിട്ട് ഇല്ല, നമ്മൾ ഇപ്പോഴും പശുവിനെയും പള്ളിയുടെയും അമ്പലത്തിന്റെയും പിന്നാലെ പരസ്പരം ചളി വാരി എറിയുകയാണ്,,_

_പക്ഷേ റിസർവ് ബേങ്ക് തലപ്പത്തിരിക്കുന്ന ബുദ്ധി ജീവികൾക്ക് കാര്യത്തിന്റെ പോക്ക് ഏതാണ്ട് മനസ്സിലായി തുടങ്ങി,_

_നമുക്ക് മനസ്സിലാവാണെങ്കിൽ മൂല്യ ശോഷണം സംഭവിച്ച ലോകത്തിലെ മറ്റു കറൻസികൾക്ക് എന്താണ് സംഭവിച്ചത് എന്ന് ഒന്ന് പരിശോധിച്ചാൽ അറിയാം ഭാവി അതി ഭീകരമാണെന്ന്,,_

_പണ്ടൊരിക്കൽ റൂബിളിന്റെ മൂല്യമിടിഞ്ഞതിന്റെ ക്ഷീണം റഷ്യ ക്ക് ഇത് വരെ മാറിയിട്ടില്ല,_
_റഷ്യ യിൽ നിന്ന് സ്ത്രീ കൾ വരെ വേശ്യാവൃത്തി ചെയ്ത് എങ്കിലും ജീവിക്കാൻ വേണ്ടി യൂറോപ്യൻ രാജ്യങ്ങളിലും മിഡിലീസ്റ്റ് രാജ്യങ്ങളിലും കറങ്ങി നടക്കേണ്ടി വന്നത് നമ്മൾ കണ്ടതാണ് 96/97/കാല ഘട്ടങ്ങളിൽ ദുബായിൽ ഉള്ളവർക്ക് മനസ്സിലാവും ചുവന്ന തെരുവിനെ പോലും നാണിപ്പിക്കും വിധം റഷ്യൻ പെൺകുട്ടികൾ ദുബായ് തെരുവോരങ്ങളിൽ നിന്ന് ആളുകളെ പിടിച്ചു വലിക്കുന്നത് വിശപ്പിന്റെ കാഠിന്ന്യം കൊണ്ട് അവിടെ നിന്ന് പലായനം ചെയ്തവർ ആയിരുന്നു,, അർജന്റീന യിലെ ജനങ്ങൾ വിശപ്പടക്കാൻ വഴിയില്ലാതെ എലിയെയും വവ്വാലിനെയും തിന്നു ജീവിക്കേണ്ടി വന്നത് അവിടുത്തെ കറൻസിയുടെ മൂല്യം ഇടിഞ്ഞത് കൊണ്ടാണ്,_

_ഇപ്പോൾ വെനിസ്വലയിലെ ജനങ്ങൾ ഹോണ്ടുറാസിലെയും കോസ്റ്റാറിക്കയിലെയും അതിർത്തി കടന്നു ആ നാട്ടുകാരുടെ വെട്ടും കുത്തും കല്ലേറും കൊണ്ട് സ്വന്തം നാട്ടിൽ പോയി പട്ടിണി കിടന്നു മരിക്കുന്നതും അവരുടെ നാട്ടിലെ കറൻസിയുടെ മൂല്യം നഷ്ടമായത് കൊണ്ടാണ്,_

_മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഈ രാജ്യങ്ങളിലെല്ലാം നമ്മുടെ രാജ്യത്തിലെ 10ശതമാനം പോലും ജന സംഖ്യ ഇല്ലാത്ത രാജ്യങ്ങൾ ആയിരുന്നു എന്നതാണ്, തകരുന്ന സമയത്ത് നല്ല സാമ്പത്തിക സ്ഥിതിയിലും ആയിരുന്നു, ഇപ്പോൾ പടുകുഴിയിൽ കിടക്കുന്നു, നമ്മൾ ഇങ്ങനെ ട്രോളിയും ചിരിച്ചും കളിച്ചും അടുത്തുകൊണ്ടിരിക്കുനത് അതിലും അഗാധമായ ഗർത്തത്തിലേക്കാണ്,_

_ആര് തന്നെ അധികാരത്തിൽ വന്നാലും രക്ഷപെടുത്താൻ കഴിയാത്ത അഗാധ ഗർത്തത്തിലേക്ക് ആണ് ഒരു ചായ കടക്കാരന്റെ ഭരണം നമ്മുടെ രാജ്യത്തെ കൊണ്ട് പോയത് അതിന്റെ സൂചനകൾ നൽകി കൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെയും ഡപ്യൂട്ടി ഗവർണർ വീരാൾ ആചാര്യ യുടെയും രാജികൾ വിരൽ ചൂണ്ടുന്നത്_
_*ഒരു വർഗീയതക്കും വിശപ്പ് മാറ്റാൻ കഴിയില്ല എന്നോർക്കുക*

കടപ്പാട്