വിവാഹ വിഷയത്തിൽ ഒരുപിടി സെൻസിബിൾ ചോദ്യങ്ങൾ മലയാളിക്ക് നേരെ എറിഞ്ഞ രംഗം
പ്രായം ആയ ആളുകളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. മുൻതലമുറ ചെയ്തത് അവരും ആവർത്തിക്കുന്നു എന്നു മാത്രം.പക്ഷെ നമ്മുടെ ചെറുപ്പക്കാരുടെ കാര്യം ആണ് കഷ്ടം.അവര് ഇനി ചെയ്യേണ്ടത്
131 total views

“വിൽപനേട കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ മനസിലെ ഇഷ്ടം മറക്കാൻ തയ്യാറാകുവോ രണ്ടു പേരും.. ? ഇപ്പോഴും ഈ രീതികളൊന്നും മാറീട്ടില്ല എന്നുള്ളത് ബഹു വിചിത്രാണെ !രക്ഷിതാക്കൾ തമ്മിൽ ഉറപ്പിക്കുന്ന കച്ചോട ഉടമ്പടി ആണോ സത്യത്തിൽ വിവാഹം??? ആണും പെണ്ണും പരസപരം മനസ്സറിഞ്ഞു എടുക്കണ്ട തീരുമാനം ആകണ്ടേ അത്.അവരെന്തേ ഈ കച്ചോടത്തിൽ ഇടപെടാതെ മാറി നിന്നു കളഞ്ഞേ ?..
പ്രായം ആയ ആളുകളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. മുൻതലമുറ ചെയ്തത് അവരും ആവർത്തിക്കുന്നു എന്നു മാത്രം.പക്ഷെ നമ്മുടെ ചെറുപ്പക്കാരുടെ കാര്യം ആണ് കഷ്ടം.അവര് ഇനി ചെയ്യേണ്ടത് ഒരു പെൺകുട്ടിയെ കാണുന്നതിന് മുമ്പ് വീട്ടുകാരുടെ ആസ്തി എത്ര ആണെന്ന് ചോദിക്കുന്നതായിരിക്കും നല്ലത്… അപ്പൊ പിന്നെ കാര്യങ്ങൾ ഈസി ആയല്ലോ.
Epic dialogue 👇❤️
“വിശന്നു വലഞ്ഞു കയറി വന്ന എനിക്ക് അറിഞ്ഞു ആഹാരം തരാൻ തയ്യാറായ ഈ പെൺകുട്ടീടെ മനസുണ്ടല്ലോ….അതാടോ തനിക് കിട്ടാൻ പോകുന്ന ഏറ്റവും വില കൂടിയ സ്ത്രീധനം… ”
വിവാഹ വിഷയത്തിൽ ഒരുപിടി സെൻസിബിൾ ചോദ്യങ്ങൾ മലയാളിക്ക് നേരെ എറിഞ്ഞ രംഗം ആയിരുന്നു ഇന്ത്യൻ റുപ്പിയിലെ ഈ സീൻ .ഡയലോഗ് ലെജൻഡ് രഞ്ജിത്ത് മഹാനടൻ തിലകന് ഈ സീനും അനുയോജ്യമായ ഡയലോഗുകളും കൊടുത്തപ്പോൾ അതൊരു എവർഗ്രീൻ സീൻ ആയി അതിനു മുകളിൽ അതിൽ ആർക്കും സ്കോർ ചെയ്യാൻ സാധിക്കില്ല എന്ന് ഒരു കയ്യൊപ്പ് കൂടി വെച്ചു. Perfect Ok .ഈ സിനിമ ഇറങ്ങി ഏകദെശം പത്തു വർഷത്തിന് ശേഷവും അതിൽ പറയുന്ന ഒരോ കാര്യങ്ങളും ഇപ്പോഴും പ്രസക്തം ആണെന്നുള്ളത് ആണ് കൗതുകം. ബിഗ് സല്യൂട്ട് രഞ്ജിത്ത് സാർ, തിലകൻ സാർ
Movie : Indian Rupee
132 total views, 1 views today
