“ഒഴുക്കോടെയുള്ള ഇന്നസെന്റിന്റെ കന്നഡ കേട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അമ്പരന്നു”

കടപ്പാട് D Dhanasumod Renjini Devi

ഇന്നസെന്റ് എന്ന എംപിയുടെ ഏറ്റവും വലിയ കൈമുതൽ തെക്കേ ഇന്ത്യയിലെ 4 ഭാഷകൾ ആയിരുന്നു. ഒഴുക്കോടെയുള്ള ഇന്നസെന്റിന്റെ കന്നഡ കേട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അമ്പരന്നു. റോഡ് വികസന പദ്ധതികൾ ചുവപ്പ് നാടയിൽ കുടുങ്ങിയപ്പോൾ സെക്രട്ടറി ആന്ധ്രക്കാരൻ ആണെന്ന് മനസിലാക്കി തെലുങ്കിൽ സംസാരിച്ചു കുരുക്കഴിച്ചു. കേന്ദ്രമന്ത്രിമാരുടെ ഓഫീസിലും സെക്രട്ടറിയുടെ അടുത്തും കയറി ഇറങ്ങി മണ്ഡലത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഫണ്ട് കണ്ടെത്തി. പാർലമെന്റിൽ എത്തികഴിഞ്ഞാൽ ദേശാടനപക്ഷി ആകുന്ന സെലിബ്രിറ്റി ആയിരുന്നില്ല ഇന്നസെന്റ്. ഇത്രയും ഭാഷ അറിയാവുന്ന എംപിമാർ അപൂർവമായിരുന്നു. എംപിയെന്ന നിലയിൽ ഇന്നസെന്റിനെ ഓഡിറ്റ് ചെയ്തതിൽ മലയാളികൾക്ക് തെറ്റി എന്ന് തോന്നാറുണ്ട്. 5 വർഷം കൊണ്ടു വലിയൊരു സൗഹൃദവലയം സൃഷ്ടിച്ചാണ് ഡൽഹിയിൽ നിന്നും മടങ്ങിയത്. ജനങ്ങൾക്ക് വേണ്ടി ചെയ്ത നല്ലകാര്യങ്ങളാണ് മാനദണ്ഡം എങ്കിൽ ഇന്ത്യയിലെ മികച്ച എംപിമാരിൽ ഒരാളാണ് ഇന്നസെന്റ്.

Leave a Reply
You May Also Like

ബിജു മേനോനും ​ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന’നാലാം മുറ’. യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘നാലാം മുറ’. യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി ‘ആ…

സിനിമയുടെ തുടക്കം തന്നെ ഞെട്ടിക്കുന്നത് ഒരു സന്ദർഭവുമായിട്ടാണ്

Unni Krishnan TR DOA (1988)???????????????? ഒരു കിടിലൻ മിസ്ട്രി ത്രില്ലർ സിനിമ പരിചയപ്പെടാം. 1950…

നിറവയറിൽ സുന്ദരിയായി സോനം കപൂര്‍

ഫാഷന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്താറുളള ബോളിവുഡ് നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. താരം പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം…

മാറിയ കാലത്തെ മമ്മൂട്ടി – മോഹൻലാൽ

മാറിയ കാലത്തെ മമ്മൂട്ടി – മോഹൻലാൽ… Byju Edathara തിയറ്ററിൽ ഇറങ്ങുന്ന ലാൽ ചിത്രങ്ങൾ പത്ര…