ലോട്ടറി അടിച്ചെന്നൊക്കെ നിങ്ങളെ ഇന്റർനെറ്റിൽ പറ്റിക്കുന്നത് ആരാണ് ? എന്താണ് അവരുടെ ലക്‌ഷ്യം ?

0
271

1990 വര്ഷങ്ങളിൽ ഇന്റർനെറ്റ് ആവിർഭാവം മനുഷ്യന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചു. ഇന്റർനെറ്റ് അധിഷ്ഠിതമായ ഒരുപാട് സാധനങ്ങൾ, സേവനങ്ങൾ എല്ലാം പുതുതായി വന്നു. എല്ലാം ഇന്റർനെറ്റ് ഉണ്ടെങ്കിൽ വീട്ടു പടിക്കൽ എത്തും എന്ന അവസ്ഥയിലേക്കെത്തി. വീട്ടിലിരുന്നു ഇന്റർനെറ്റ് ഉണ്ടെങ്കിൽ കടയിൽ പോകാതെ സാധനങ്ങൾ വാങ്ങാം , പുത്തൻ പുതിയ സിനിമകൾ കാണാം, ജോലിചെയ്യാം, ഭക്ഷണം ഓർഡർ ചെയ്യാം, ബിൽ അടയ്ക്കാം എന്തിന് കല്യാണം വരെ കഴിക്കാം എന്ന അവസ്ഥ എത്തിയിരിക്കുന്നു. ബാങ്കിങ് രംഗത്തും ഇന്റർ നെറ്റ് അധിഷ്ഠിത സാധന സേവനങ്ങളും മെഡിക്കൽ രംഗത്തും വിദ്യാഭ്യാസം വിനോദ രംഗങ്ങളിലും അങ്ങിനെ പല പല മേഖലകളിലും ഇന്റർനെറ്റ് തീർത്തും വിപ്ലവം സൃഷ്ടിച്ചു.

ഇപ്പോൾ ഇന്റർനെറ്റ് ഇല്ലാതെ പുതു തലമുറയ്ക് ജീവിതം ദുസ്സഹമാണെന്ന് പറയാം. ഒരു മണിക്കൂർ നേരം ഇന്റർ നെറ്റ് ബന്ധം വിച്ഛേദിച്ചാൽ ശ്വാസം നിലച്ചു പോണതിനു തുല്യമാണ് ഇപ്പോഴുള്ള ജനങ്ങൾക്ക് തോന്നുക. ഇന്റർനെറ്റും അത്ര അധികം സ്വാധീനം മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. എന്തും ഏതു കാര്യവും ആരും ഇപ്പോൾ ഓർത്തു വെക്കാറില്ല എല്ലാം ഓൺലൈനിൽ ആണെന്ന് പറയാം. ഇന്റർനെറ്റ് ഉപയോഗം കൂടുന്നതിനനുസരിച്ചു ഇന്റർനെറ്റ് കുറ്റ കൃത്യങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ്. ഇന്ത്യൻ നിയമ സംഹിതയിൽ സൈബർ കുറ്റ കൃത്യങ്ങൾക്ക് ഒരു പ്രത്യേക സെക്ഷൻ തന്നെ നിലനില്ക്കുന്നു. ദിനം പ്രതി ആയിര കണക്കിന് കേസുകളാണ് രെജിസ്റ്റർ ചെയ്യപ്പെടുന്നു. കംപ്യുട്ടറുകളിൽ ബാധിക്കുന്ന വൈറസ് പിന്നെ മാൽവെയർകളുമാണ് പ്രധാന വെല്ലുവിളി. വൈറസ് കംപ്യുട്ടറുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും സൂക്ഷിച്ചിരിക്കുന്ന ഫയൽ നശിപ്പിക്കുകയും ചെയ്യുന്നു. ആന്റി വൈറസുകൾ ഒരു പരിധി വരെ പരിഹാരമാണെങ്കിലും വളരെ ഫലപ്രദമല്ലെന്ന് വേണം കരുതാൻ.

ഇ മെയിൽ വഴി അമേരിക്കൻ ലോട്ടറി അടിച്ചു എന്നൊക്കെ ആളുകളെ ആകര്ഷിപ്പിക്കാൻ നോക്കാറുണ്ട്. ഇങ്ങനെ ഒട്ടനവധി രാജ്യങ്ങളിൽ ഇത്തരം സ്കാമിങ് നടത്തുന്ന സംഘങ്ങൾ ഉണ്ടെന്നത് പരസ്യമായ രഹസ്യം. എല്ലാപേർക്കും ഇതിനെ കുറിച്ച് അറിവുണ്ടല്ലൊ ? പിന്നെ എങ്ങിനെയാണ് കബളിക്കപെടുക എന്ന് പൊതുവിൽ ഒരു ചോദ്യം ഉയരും. നൂറ് പേർക്ക് ഇത്തരം മെസ്സേജുകൾ അയക്കുമ്പോൾ അതിൽ മൂന്ന് പേർ ആകർഷികപ്പെടും എന്ന സത്യം ഇത്തരം സംഘങ്ങൾക്ക് അറിയാം. ഈ കാശ് തുക നിങ്ങളുടെ ബാങ്ക് അകൗണ്ടിൽ ഇടാൻ അവർ പൈസ ആവശ്യപ്പെടും. അങ്ങിനെ അങ്ങിനെ പല പല ആവശ്യങ്ങൾക്ക് കാശ് ആവശ്യപ്പെട്ടോണ്ടിരിക്കും ഇങ്ങനെ വർഷ വർഷം ലക്ഷ കണക്കിനാളുകൾ കബളിക്കപെടുന്നു എന്നതാണ് സത്യം.

നമീബിയ എന്ന രാജ്യം സന്ദർശിക്കുന്നവർക്ക് നന്നായി അറിയാം അവിടെ കുല തൊഴിൽ പോലെയാണ് ഇത്തരം സംഘങ്ങൾ ഉള്ളത്. ഇവിടെയൊക്കെ സർക്കാർ വെറും നോക്കു കുത്തികൾ ആകുന്നത്. ഇൻറർനെറ്റിൽ ഉപയോക്താകളുടെ വിവരം ശേഖരിച്ചു അവർക്കു അനുയോജ്യമായ പരസ്യം ഇട്ടു കൊണ്ടിരിക്കുന്ന കമ്പനികൾ ഉണ്ട്. ലോകത്തു ഒന്നും ഫ്രീ ആയി കിട്ടില്ല എന്ന തത്വമാണ് ഇവിടെ ഓർക്കേണ്ടത്. ഒരു കാർ വാങ്ങിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ തന്നെ ഇൻറർനെറ്റിൽ കാർ പുത്തൻ മോഡൽ അടുത്തുള്ള ഷോപ്പുകൾ മിന്നി മറഞ്ഞു കൊണ്ടിരിക്കും. വീട് വെക്കാൻ പ്ലാൻ ഉണ്ടെങ്കിൽ തന്നെ ഫ്ലാറ്റിന്റെ പരസ്യങ്ങൾ നല്ല ആർക്കിടെക്ട് പരസ്യങ്ങൾ നെറ്റിൽ വന്നു കൊണ്ടിരിക്കും. ഇതൊക്കെ നമ്മൾ പല പല സൈറ്റുകൾ നോക്കുമ്പോൾ കുകീസ് ഓട്ടോമാറ്റിക്കായി ഡൌൺലോഡ് ചെയ്യപ്പെടുകയും വിവരങ്ങൾ നമ്മൾ പോലും അറിയാതെ പരസ്യ കമ്പനിക്ക് അയക്കുന്നു. കുകീസ് തടയാനുള്ള ഓപ്‌ഷൻ ഒട്ടു മിക്യ ബ്രൗസറിൽ ഉണ്ട് അത് ഓൺ ചെയ്തിടുക എന്നതാണ് പരിഹാരം. സാമ്പത്തിക മേഖലകളിൽ ഉള്ള കുറ്റ കൃത്യങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പൈസ കവരുക. നമ്മുടെ വിവരങ്ങൾ ശേഖരിച്ചു ഓൺലൈൻ ബാങ്ക് സേവനം ഉപയോഗിച്ച് പൈസ കവരുക. ഇടക്ക് എ ടി എം കാർഡിലെ നമ്പർ മനസിലാക്കി അത് വാങ്ങി പൈസ എടുത്തു കൊടുത്ത ശേഷം ഡൂപ്ലികേറ്റ് കാർഡ് തിരികെ നൽകി ഒരു സംഭവം തിരുവനന്തപുരത്തു നടന്നിട്ടുണ്ട്.

സുരക്ഷിതമായ രീതിയിൽ കാർഡ് ഉപയോഗിക്കുക. നമ്മുടെ പൂർണ്ണ വിവരങ്ങൾ അപരിചിതരോട് വെളിപ്പെടുത്താതിരിക്കുക. എന്നതാണ് പരിഹാരം. ലൈംഗിക വൈകൃതമുള്ള വീഡിയോകൾ എടുത്തു നെറ്റിൽ വിൽക്കുകയാണ് മറ്റൊരു രീതി. ദിവസവും പത്രങ്ങളിൽ ഒളി ക്യാമറകൾ പിടിച്ചു എന്ന വാർത്ത വരാറുണ്ട്. നെറ്റിൽ ഒരു തവണ അപ്‌ലോഡ് ചെയ്‌താൽ ഒരു കാലത്തും ആർക്കും അത് ഇല്ലായീമ ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ് സത്യം. അത് പോലെ ഡൊമൈൻ നെയിം ലൂട്ടിങ് ഇപ്പോൾ പതിവാണ് ഉദാഹരണത്തിന് സ്മാർട്ട് സിറ്റി കൊച്ചിയിൽ വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഇത്തരക്കാർ അതിനോട് അനുബന്ധിച്ചു ഒട്ടനവധി ഡൊമൈൻ അവരുടെ പേരിൽ രെജിസ്റ്റർ ചെയ്യും പിന്നെ എന്നെങ്കിലും സ്മാർട്ട് സിറ്റി യാഥാർഥ്യമായാൽ അവർക്ക് അതിനോടനുബന്ധിച്ചു സൈറ്റ് നേരുത്തെ രെജിസ്റ്റർ ചെയ്തവരുടെ കൈയ്യിൽ നിന്നും വില കൊടുത്തു വാങ്ങേണ്ട അവസ്ഥയുണ്ടാകും. ഇത് പോലെ ഒട്ടനവധി കുറ്റങ്ങൾ ദിവസം നടന്നു കൊണ്ടിരിക്കുന്നു അതിൽ വാട്ട്സ് ആപ്പ് ഫേസ് ബുക്ക് വഴി വരുന്ന കേസുകൾ വേറെയും. കഴിവതും ഇൻറർനെറ്റിൽ വിട്ടു നില്ക്കുക എന്നത് ഒരേയൊരു പോംവഴി. എന്തും അധികമായാൽ അമൃതും വിഷം എന്ന് പറഞ്ഞ പോലെ