Science
മധുരം ബ്രെഡിനല്ല തന്റെ കൈയ്ക്കാണ് എന്ന് മനസിലാക്കിയപ്പോൾ ഒരു വലിയ കണ്ടുപിടുത്തം സംഭവിച്ചു
ജോണ്‍സ് ഹോപ്കിൻസൻ യൂണിവേഴ്സിറ്റിയിൽ ഒരു സാദാ കെമിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു ഇറ റെംസേൻ . ഒരു ദിവസം തന്റെ ലാബിൽ കൽക്കരിയും
176 total views

ഇറ റെംസേൻ മധുരത്തിന്റെ കൂട്ടുകാരൻ
ജോണ്‍സ് ഹോപ്കിൻസൻ യൂണിവേഴ്സിറ്റിയിൽ ഒരു സാദാ കെമിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു ഇറ റെംസേൻ . ഒരു ദിവസം തന്റെ ലാബിൽ കൽക്കരിയും ടാറും ഉപയോഗിച്ചുള്ള ചില പരീക്ഷണങ്ങൾ നടത്തി കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം…സമയം നട്ടുച്ച ആയി…ഇറ റംസേന് വിശന്നിട്ടു കണ്ണു കാണാൻ പറ്റാത്ത അവസ്ഥ.തന്റെ ലഞ്ച് ബോക്സും എടുത്തു ഇറ ലാബിന് പുറത്തെ മുറിയിലേക്ക് വേഗം നടന്നു…ഏതാനും ബ്രെഡ് ആയിരുന്നു ഇറയുടെ അന്നത്തെ ഉച്ച ഭക്ഷണം…ആദ്യത്തെ ബ്രെഡ് കഴിച്ചപ്പോൾ ബ്രെഡിന് ഒരു അസാധാരണ മധുരം…..ഇറക്ക് അത്ഭുതം ആയി…അദ്ദേഹം തന്റെ കൈ വിരലുകൾ ചെറുതായി നക്കി നോക്കി…
മധുരം വരുന്നത് തന്റെ കൈ വിരലിൽ നിന്നാണ് എന്ന് ഇറ മനസിലാക്കി.. അപ്പോഴാണ് ഇറ ഒരു കാര്യം ഓർത്തത്… താൻ ലാബിൽ നിന്നു വിശപ്പ് കൊണ്ടു പെട്ടന്ന് പുറത്തു ഇറങ്ങിയപ്പോൾ കൈ കഴുകാൻ മറന്നു…. താൻ പരീക്ഷണം നടത്തിയ ലാബിലെ ഏതോ കെമിക്കൽ ആണ് തന്റെ വിരലുകളിൽ പറ്റി പിടിചു ഈ അസാധാരണ മധുരം തനിക്ക് സമ്മാനിച്ചത്..ഇറ തന്റെ ലഞ്ച് പൂർത്തിയാക്കാൻ നിൽക്കാതെ നേരെ ലാബിലേക്ക് ഓടി…. അന്ന് രാവിലെ മുതൽ പരീക്ഷണം നടത്തിയ ഓരോ ഓരോ കെമിക്കലും രുചിച്ചു നോക്കാൻ തുടങ്ങി…
അവസാനം അദ്ദേഹം അത് കണ്ടെത്തി ബെന്‍സോയിക് ആസിഡും ഫോസ്ഫറസ് ക്ലോറൈഡും അമോണിയയും ചേർന്ന ഒരു മിശ്രിതം ആണ് ഈ മധുരം തനിക്ക് സമ്മാനിച്ചത് എന്നു..അവിടെ നിന്നാണ് ലോകത്തിലെ ഏറ്റവും മധുരം ഉള്ള സാക്രിൻ അല്ലെങ്കിൽ സാച്ചറിൻ എന്ന കൃതിമ മധുരത്തിന്റെ ജനനം…എന്നാൽ തൻ്റെ ഈ പരീക്ഷണ ഫലം യൂണിവേഴ്സിറ്റി ചെയർമാൻ ആയിരുന്ന Constantin Fahlberg ആയും പങ്കു വക്കാൻ രാംസേ നിർബദ്ധതൻ ആയി…1927 മാര്‍ച്ച് 4 തിയതി ഈ മധുര ഉപജ്ഞാതാവ് ലോകത്തോട് വിട പറഞ്ഞു അദ്ദേഹത്തിന്റെ സ്മരണാർത്ഥം അമേരിക്കന്‍ കെമിക്കൽ സൊസൈറ്റി രാംസേന്റെ പേരിൽ രാംസേന് അവാർഡ് 1946 ൽ ഏർപ്പെടുത്തി.
സാധാരണ പഞ്ചസാരയുടെ 300 മടങ്ങു അധികം മധുരം തരാൻ സാക്രിനു സാധിക്കും…പഞ്ചസാരയെക്കാൾ ഏറ്റവും ചിലവു കുറഞ്ഞ രീതിയിൽ ഉല്പാദിപ്പിക്കാം എന്നതാണ് സക്രിന്റെ നേട്ടം … കഴിഞ്ഞ 100ൽ അധികം വർഷം ആയി കോള മുതൽ ഐസ്ക്രീം വരെ ഉള്ള മധുരമുള്ള എല്ലാത്തിലും സാക്രിൻ പല പേരുകളിൽ പല പാക്കറ്റുകളുടെ ഉള്ളിൽ തന്റെ സാന്നിധ്യം അറിയിക്കുന്നു…ഇന്ന് ടൂത്ത് പേസ്റ്റിലും മൗത് വാഷിലും ചില പ്രമുഖ ബ്രാൻഡുകളുടെ കോസ്മെറ്റിക് പ്രൊഡക്റ്റുകളിൽ വരെ ആശാൻ കടന്ന് കൂടിയിട്ടുണ്ട്..പണ്ട് നമ്മുടെ പാൽ
ഐസിലും ഐസ് ഫ്രൂട്ടിലും എല്ലാം നേരിട്ടു സാക്രിൻ ചേർതിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
സാക്രിൻ ഗുണവും ദോഷവും ഉണ്ട്..എന്നാൽ ഗുണത്തെക്കാൾ ഏറെ ദോഷം ആണ് എന്നാണ് സാക്രിനെ പറ്റി പലരും പറയുന്നത്..സാക്രിന്റെ അമിത ഉപയോഗം ക്യാൻസറിന് കാരണം ആകും എന്നു പറയപെടുന്നു….ഗുണം എന്താണ് എന്ന് വച്ചാൽ പഞ്ചസാരയെ പോലെ സാക്രിൻ കലോറി ഒന്നും ഉണ്ടാകുന്നില്ല.12 മില്ലിഗ്രാമിൽ കൂടുതൽ സാക്രിൻ ഒരു ഫുഡിലും ഉപയോഗിക്കരുത് എന്നു എന്നു FDA നിർദേശിച്ചിട്ടുണ്ട്….എന്നാൽ ആരോഗ്യവാൻ ആയ ഒരാൾ 5 mg / per KG യിൽ കൂടുതൽ സാക്രിൻ ഉപയോഗിക്കരുത് എന്നു FDA നിർദേശിച്ചിട്ടുണ്ട്…. എന്നാൽ മനുഷ്യൻ ഉപയോഗിക്കുന്നകൃതിമ വസ്തുക്കളിൽ പലതിലും സാക്രിൻ ഉള്ളതിനാൽ ഇതു എത്രത്തോളം പ്രവർത്തികം ആണ് എന്ന് കണ്ടറിയണം…സാക്രിന്റെ അമിത ഉപയോഗം തലവേദന സ്കിൻ പ്രോബ്ലെസ് ശ്വാസം മുട്ടൽ തുടങ്ങിയവ ഉണ്ടാക്കും…ചെറിയ കുട്ടികൾ ഗർഭിണികൾ തുടങ്ങിവർ സാക്രിൻ ഉപയോഗം കുറക്കണം എന്നു FDA നിർദേശിച്ചിട്ടുണ്ട്…E954 എന്ന കോഡ് ആണ് സാക്രിന്‍ വേണ്ടി ഉപയോഗിക്കുന്നത്
177 total views, 1 views today