അയേണ്‍ ഡോം മിസൈൽ പ്രതിരോധ സിസ്റ്റത്തിന്റെ നടുവൊടിച്ച റോക്കറ്റ് വര്‍ഷമാണ് ഗസ്സയില്‍നിന്ന് ഇന്ന് ഇസ്രായിലിലേക്ക് ഉണ്ടായത്. ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളായ ഹമാസും ഇസ്ലാമിക് ജിഹാദും ഇടതടവില്ലാതെ തൊടുത്തുവിട്ട 130 റോക്കറ്റുകള്‍ അയേണ്‍ ഡോമിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. May be an image of twilight and skyസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയുടെ പൈപ്പ് ലൈനിലാണ് റോക്കറ്റുകളിലൊന്ന് പതിച്ചത്. അതിനെ നിര്‍വീര്യമാക്കുന്നതില്‍ അയേണ്‍ ഡോം പരാജയപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിറ്ററേനിയന്‍ നഗരമായ അഷ്‌കലോണിലെ എണ്ണ പൈപ്പുകളില്‍നിന്ന് തീ ഉയരുന്ന വീഡിയോ ഇസ്രായിലിലെ ചാനല്‍ 12 പുറത്തുവിടുകയുണ്ടായി.ഗസ്സയിലെ നഗര പ്രാന്തമായ റിമാലിലെ 13 നില കെട്ടിടത്തിന് ബോംബിട്ട് പ്രഭാത നമസ്കാരം നിർവ്വഹിക്കുന്നവർ ഉൾപ്പെടെയുള്ളവരെ വധിച്ച സയണിസ്റ്റ് സേനയുടെ നടപടിയോടുള്ള പ്രതികരണമായാണ് ഹമാസ് റോക്കറ്റ് വർഷം നടത്തിയത്. May be an image of standing, fire and outdoorsഇസ്രായില്‍ ഗസ്സയെ തവിടുപൊടിയാക്കുമെന്നൊക്കെ വീരവാദം മുഴക്കുന്നുണ്ടെങ്കിലും മിഡിലീസ്റ്റിലെ ചട്ടമ്പിക്ക് കിട്ടിയ വലിയ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. റോക്കറ്റുകളിലൊന്ന് തെല്‍ അവീവിനു തെക്കുള്ള ഹോളോന്‍ നഗരത്തിലെ ബസിലാണ് പതിച്ചത്. അല്‍ അഖ്‌സ പള്ളി കോമ്പൗണ്ടില്‍നിന്ന് സയണിസ്റ്റ് സൈന്യം പിന്‍വാങ്ങുന്നതുവരെ sword of Jerusalem എന്ന് നാമകരണം ചെയ്തിട്ടുള്ള റോക്കറ്റ് വര്‍ഷം തുടരുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.

May be an image of car and outdoors  **

You May Also Like

തോക്ക് തിരിയുന്നത് ആര്‍ക്കെതിരെ ?

താലിബാന്‍ വിജയം ആഘോഷിച്ചതിന്റെ ഫലമായി ഇന്നലെ 17 പേര്‍ മരിച്ചതും നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രിയിലായതും വിചിത്ര വാര്‍ത്ത ആയിരുന്നു. വിജയാഘോഷത്തിന്റെ

ചൈനയുടെ റോക്കറ്റുകൾ കാരണം സ്വന്തം ജനങ്ങൾക്കേ ജീവിക്കാൻ വയ്യ

ഈ മാസം.. ജൂൺ 2 ന് ചൈനയുടെ ലോംഗ് മാർച്ച് 3 ബി യുടെ ബൂസ്റ്റർ റോക്കറ്റ് ഉപയോഗശേഷം ആൾതാമസമുള്ള സ്ഥലത്തു വീണിരിക്കുന്നു

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ…

ലോകം കണ്ട ഏറ്റവും വലിയ ജലമലിനീകരണ ദുരന്തങ്ങളും അവയുടെ കാരണവും

ചരിത്രത്തിലുടനീളം, ജലമലിനീകരണ ദുരന്തങ്ങൾ ഉൾപ്പെടെ മനുഷ്യനിർമ്മിതമായ നിരവധി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മാലിന്യങ്ങൾ സമൂഹങ്ങളെയും വന്യജീവികളെയും…