95 ശതമാനത്തൊളം കൃത്യതയോടെ പ്രവർത്തിക്കുന്ന ഇസ്രായേലിന്റെ വൻ സുരക്ഷാസാങ്കേതികവിദ്യ

0
483

Chand B Anand

അയൺ ഡോം (Iron Dome)

റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ന്റെ സഹായത്തോടെ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ഓൾ-വെതർ എയർ ഡിഫൻസ് സിസ്റ്റം ആണ്‌ ‘അയൺ ഡോം’.4 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെ അകലെ നിന്ന് വെടിവച്ച ഹ്രസ്വ-ദൂര റോക്കറ്റുകളും പീരങ്കി ഷെല്ലുകളും തടയുന്നതിനും നശിപ്പിക്കുന്നതിനുമാണ് ഈ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനെ സർഫസ് റ്റൂ എയർ മിസൈൽ (SAM) സങ്കേതിക വിദ്യയുടെ റൊക്കറ്റുകളേയും മിസൈലുകളേയും ലക്ഷ്യമാക്കിയുള്ള പതിപ്പായി ലളിതമായി മനസിലാക്കാം.

അയൺ ഡോം ആധുനിക റഡാറുകളുടേയും കമ്പ്യൂട്ടിങ്ങ് സിസ്റ്റങ്ങളുടേയും സഹായത്തൊടെ ഏത് ദിശയിൽ നിന്നും തൊടുത്തുവിട്ട ആയുധത്തെ ഏതാണെന്ന് ഓട്ടോമാറ്റിക്കായി തിരിച്ചറിഞ്ഞ് നിലത്ത് പതിക്കുന്നതിന്‌ മുന്നേ പ്രതിരോധിക്കുന്നു.2011 ൽ പ്രവർത്തനക്ഷമത തെളിയിച്ച ഇതിന്ന് 95 ശതമാനത്തൊളം കൃത്യതയോടെ പ്രവർത്തിക്കുന്ന ഒരു വൻ സുരക്ഷാസാങ്കേതികവിദ്യയാണ്‌. സമീപ ഭാവിൽത്തന്നെ ഇതിന്റെ പരിധി 250 km ആയി ഉയർത്താനും ‘ബാരക്ക് 8’ മിസൈൽ സംവിധാനവുമായി ചേർന്ന് കടലിലും ഇത് വിന്യസിക്കാനും സാങ്കേതിക വിദഗ്ധർ പരിശ്രമിക്കുന്നു.