സെല്ലിനകത്തെ മങ്ങിയ വെളിച്ചത്തിലിരുന്ന് മറിയം തന്റെ യാത്രയുടെ കഥ പറഞ്ഞു

95

സെല്ലിനകത്തെ മങ്ങിയ വെളിച്ചത്തിലിരുന്ന് മറിയം തന്റെ യാത്രയുടെ കഥ പറഞ്ഞു. കേരളത്തില്‍ ഒരു കത്തോലിക്കക്കാരിയായി ജനിച്ചുവളരുകയും, പിന്നീട് ഐസിസിന്റെ ഉപവിഭാഗമെന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖോറസ്ഥാന്‍ പ്രോവിന്‍സിന്റെ സംഘാംഗമെന്ന നിലയില്‍ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തതു വരെയുള്ള ദീര്‍ഘമായ യാത്രയാണ് മറിയം പങ്കുവെച്ചത്.

മറിയവും മറ്റ് ഏഴ് ഇന്ത്യന്‍ സ്ത്രീകളും അഫ്ഗാനിസ്ഥാന്റെ ചാരസംഘടനയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ പിടിയിലായിരുന്നു. എല്ലാവരും ഒരേ വഴിയില്‍ സഞ്ചരിച്ചെത്തിയവര്‍. ഐസിസില്‍ നിന്ന് നാന്‍ഗാര്‍ഹര്‍ പ്രവിശ്യയുടെ കിഴക്കന്‍ മേഖല അഫ്ഗാന്‍‌ സൈന്യം 2019 നവംബറില്‍ തിരിച്ചുപിടിച്ചിരുന്നു.

“ശരിഅ നിയമങ്ങളനുസരിച്ച് സമാധാനത്തോടെ ജീനിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ഞങ്ങള്‍ സന്തുഷ്ടരുമായിരുന്നു,” മറിയം തന്റെ ഒഴുക്കുള്ള ഇംഗ്ലീഷില്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഐസിസ് റിക്രൂട്ടുകളിലൊരാളാണ് മറിയം. പ്രധാനമന്ത്രിയായി ഹിന്ദു ദേശീയവാദി കക്ഷിയുടെ നേതാവായ നരേന്ദ്രമോദി അധികാരമേറ്റതിനു ശേഷം വലിയ തോതിലുള്ള മതപരമായ വിഭാഗീയത രാജ്യത്ത് വളര്‍ന്നു വന്നിരുന്നു. കേരളത്തില്‍ നിന്ന് ഇരുപതോളം പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് മറിയം അഫിഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്. ഇവര്‍ അറസ്റ്റിലാകുന്നതു വരെയും പുറംലോകം ഇവരെക്കുറിച്ച് യാതൊന്നും അറിഞ്ഞില്ല. ഇത് മറിയം ഒരു മാധ്യമത്തിന് നല്‍കുന്ന ആദ്യത്തെ അഭിമുഖമാണ്.

മെറിന്‍ ജേക്കബ് പള്ളത്ത് എന്ന പേരില്‍‌ വളര്‍ന്ന മറിയം തന്റെ ബാല്യകാല സഖാവിനെ വിവാഹം ചെയ്യാനായാണ് ഇസ്ലാംമതം സ്വീകരിച്ചത്. കാമുകനും നേരത്തെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നേടിയിരുന്നു. അഫിഗാനിസ്ഥാനിലേക്ക് വന്നതിനു ശേഷം രണ്ടുതവണ മറിയത്തിന് വൈധവ്യം അനുഭവിക്കേണ്ടതായി വന്നു. മൂന്ന് വയസ്സുള്ള ഒരു കുട്ടിക്കു പുറമെ ഇപ്പോള്‍ പത്ത് മാസം പ്രായമുള്ള മറ്റൊരു കുട്ടി കൂടി മറിയത്തിനൊപ്പമുണ്ട്.

എന്തുകൊണ്ടാണ് കടുത്ത അക്രമങ്ങളുടെ ചരിത്രമുള്ള ഒരു സംഘടനയോടൊപ്പം ചേര്‍ന്നത് എന്ന ചോദ്യത്തിന് മറിയത്തിന്റെ ഉത്തരം ഇതാണ്: ‘ക്രൂരതയെക്കുറിച്ച് എനിക്ക് അല്‍പമൊക്കെ അറിയാമായിരുന്നെങ്കിലും ഞങ്ങള്‍ക്കു മുമ്പില്‍ ഉയര്‍ത്തിക്കാണിച്ചത് മറ്റൊന്നായിരുന്നു.’

മുംബൈയില്‍ ഐബിഎം കമ്പനിയില്‍ ജോലി ചെയ്യുന്ന കാലത്താണ് മറിയം ആദ്യമായി ഐസിസിലേക്ക് ആകൃഷ്ടയാകുന്നത്. അന്ന് 22 വയസ്സാണ് പ്രായം. ഇവിടെ വെച്ച് തനിക്ക് ഹൈസ്കൂകള്‍ കാലത്ത് ബന്ധമുണ്ടായിരുന്ന ബെസ്റ്റിന്‍ വിന്‍സെന്റിനെ കാണുന്നു. അയാള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തിരുന്നു ഇതിനകം. യഹിയ എന്നായിരുന്നു പുതിയ പേര്. ഇയാളുടെ സഹോദരനായ ബെക്സിനും ഇസ്ലാമായി മാറി ഈസ എന്ന പേര് സ്വീകരിച്ചിരുന്നു. ആര്‍ഷി ഖുറേഷി എന്ന ഇസ്ലാമിക് രിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജരിലൂടെ ഇരുവരും ആക്രാമകമായ ആശയങ്ങളുടെ വാഹകരായി മാറിയിരുന്നു.

ഈ സംഘടനയ്ക്ക് ഫണ്ട് നല്‍കിയിരുന്നത് സാക്കിര്‍ നായിക്കാണ്. ഇയാളിപ്പോള്‍ മലേഷ്യയിലാണ് ജീവിക്കുന്നത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ പേരില്‍ കുറ്റം ചാര്‍ത്തപ്പെട്ടിട്ടുണ്ട് ഇയാള്‍ക്കെതിരെ ഇന്ത്യയില്‍. തന്റെ മകളെ ബ്രെയിന്‍വാഷ് ചെയ്തതാണെന്നാണ് മറിയത്തിന്റെ അമ്മ മിനി ജേക്കബ് പറയുന്നത്. തികഞ്ഞ മതവിശ്വാസമുള്ള ഒരു കുട്ടിയായിരുന്നു ചെറുപ്പം മുതല്‍ക്കേ മറിയമെന്ന് സാക്ഷ്യപ്പെടുത്തുന്നു മിനി. തന്നെപ്പോലെ നിമിഷ എന്ന തന്റെ മകളെ ഐസിസില്‍ നഷ്ടപ്പെട്ട ബിന്ദു സമ്പത്ത് എന്ന അമ്മയുമായും മിനി ജേക്കബ് ബന്ധപ്പെടുകയുണ്ടായി. ഇരുവരും തമ്മില്‍ ഇപ്പോള്‍ നല്ലൊരു ബന്ധം വളര്‍ന്നിട്ടുണ്ട്. മക്കലെ തിരിച്ചെത്തിക്കാന്‍ രണ്ടുപേരും പോരാട്ടം തുടരുകയാണ്.

യഹിയയെ കണ്ട് മാസങ്ങള്‍ക്കു ശേഷം ജോലിയുപേക്ഷിച്ച മറിയം എറണാകുളത്തെത്തി. മതം മാറി. യഹിയയെ വിവാഹം ചെയ്തു. ഇതേ കാലയളവില്‍ തന്നെയാണ് നിമിഷയും മതം മാറിയത്.അഫ്ഗാനിസ്ഥാനിലെത്തിയ ശേഷം ആഴ്ചകള്‍ക്കുള്ളില്‍ തങ്ങള്‍ താമസിച്ച സ്ഥലത്ത് സൈന്യത്തിന്റെ ആക്രമണമുണ്ടായതായി മറിയം പറയുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് അടക്കം എല്ലാം ഉപേക്ഷിച്ച് അവിടെ നിന്നും ഓടേണ്ടി വന്നു. തൊട്ടടുത്ത വര്‍ഷം അടുത്ത വലിയ നഷ്ടവും അവള്‍ നേരിട്ടു. യഹിയ അഫ്ഗാന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അധികം താമസിയാതെ ഐസിസ് സംഘത്തിലുള്ള മറ്റൊരാളെ മറിയം വിവാഹം ചെയ്തു. അബ്ദുള്‍ റഷീദ് എന്നയാളെയാണ് വിവാഹം ചെയ്തത്. ഇയാള്‍ നേരത്തെ തന്നെ മറ്റൊരു ഇന്ത്യാക്കാരിയെ വിവാഹം ചെയ്തിരുന്നു. സോണിയ സെബാസ്റ്റ്യന്‍ എന്ന ഈ പെണ്‍കുട്ടി അന്നേക്ക് ആയിഷ എന്ന പേര് സ്വീകരിച്ചിരുന്നു.

സ്വതന്ത്രമായി ഒരു സ്ത്രീക്ക് ഐസിസില്‍‌ ജീവിക്കാന്‍ പറ്റില്ലെന്ന് മറിയം തന്റെ ഒഴുക്കുള്ള ഇംഗ്ലീഷില്‍ പറയുന്നു. വിവാഹം ചെയ്തേ പറ്റൂ. കാസറഗോഡ് മേഖലയില്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചിരുന്നയാളാണ് റഷീദ്. ഇയാളും 2019 ഒക്ടോബറില്‍ ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

മറിയമടക്കം നിരവധി ഇന്ത്യന്‍ സ്ത്രീകളുണ്ട് ഇപ്പോള്‍ തടവറയില്‍. എല്ലാവര്‍ക്കും നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹമുണ്ട്. 15 കുട്ടികള്‍ അവര്‍ക്കൊപ്പമുണ്ട്. അവരുടെ പേടി കുട്ടികളെ തങ്ങളില്‍ നിന്ന് സര്‍ക്കാരുകള്‍ അകറ്റുമോയെന്നാണ്. ഏഷ്യാറ്റിക് ശക്തികള്‍ക്കെതിയെ യുദ്ധം സംഘടിപ്പിച്ചെന്ന കുറ്റമടക്കം ചാര്‍ത്തപ്പെട്ടിട്ടുണ്ട് ഇവര്‍ക്കെതിരെ. എല്ലാവര്‍ക്കുമെതിരെ ജീവപര്യന്തം ജയിലില്‍ കഴിയാനുള്ള കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. വിദേശത്തു നിന്നുള്ള ഐസിസുകാരെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അഫ്ഗാനിസ്ഥാന്‍ തയ്യാറല്ല. അതിനായി ചെലവാക്കാന്‍ അവരുടെ പക്കല്‍ ധനമില്ല. ഇക്കാരണത്താല്‍ എല്ലാ തടവുകാരെയും അവരവരുടെ രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയാണ് ചെയ്യുക. ജനുവരി മാസത്തില്‍ ഇവരെ ചില ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷം ഒന്നും നടന്നിട്ടില്ല. ‌‌”ഇപ്പോള്‍ എന്റെ മനസ്സില്‍ ഒന്നുമില്ല. എന്റെ ഭാവിയെന്താണെന്ന് എനിക്കറിയില്ല,” മറിയം പറയുന്നു.