എന്താണ് ഇപ്പോൾ ഉടലെടുത്ത സംഘർഷത്തിന്റെ മൂല കാരണം എന്ന് എല്ലാരും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്

0
289

പലസ്റ്റീൻ – ഇസ്രായേൽ പിന്നെയും സംഘർഷഭരിതം ആകുന്നു. എന്താണ് ഇപ്പോൾ ഉടലെടുത്ത സംഘർഷത്തിന്റെ മൂല കാരണം എന്ന് എല്ലാരും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.

Anish Mathew എഴുതുന്നു.

ഹമാസ് തീവ്രവാദികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ ജോലി ചെയ്തിരുന്ന അടിമാലിയിൽ നിന്നുള്ള കെയർ ടൈക്കർ ആയ മുപ്പതു വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു എന്ന വാർത്തകൾ കാണുന്നു.അനാവശ്യമായ പ്രശ്നമാണ് ഇപ്പോൾ നടക്കുന്നത്.അൽ ജാറയിലെ 28 വീടുകൾ കുടിയൊഴിപ്പിക്കലിനെതിരെ ഉണ്ടായ സമരം അൽ അബ്സ മോസ്‌കിലെ പ്രാർത്ഥനാസമയത്തേക്ക് ആക്കിയതും കല്ലേറുണ്ടാക്കിയതും ഹമാസ് അനുകൂലികൾ ആയ നൂറിൽ താഴെ പേരാണ്. പൊലീസിന് നേരെ കല്ലെറിയുക. പോലീസ് ഓടിക്കുമ്പോൾ ഓടി ആരാധനാലയങ്ങളിൽ കയറി ഒളിക്കുക – ഇതൊക്കെ ഭീരുക്കൾ മാത്രം ചെയ്യുന്നതാണ്. എന്നിട്ട് ആരാധനാലയം ആക്രമിച്ചു എന്ന ഇരവാദം- പിന്നാലെ ഹമാസ് 45 മിസൈലുകൾ വിട്ടു – ഇസ്രായേൽ തിരിച്ചു മിസൈൽ വന്ന സ്ഥലത്തേക്ക് നടത്തിയ ആക്രമണത്തിൽ പത്തു കുട്ടികൾ അടക്കം 28 പലസ്തീനികളും കൊല്ലപ്പെട്ടിരുന്നു. മരിച്ച 28 പേരിൽ 10 പേര് കുട്ടികൾ, ഒരേ ഒരു സ്ത്രീയും ? എങ്ങനെ ആണ് അത് സംഭവിക്കുക ?- മനുഷ്യകവചമായി കുട്ടികളെ ഉപയോഗിക്കുക എന്നത് ഹമാസ് ചെയ്യുന്ന മനുഷ്യത്വരഹിതമായ തെമ്മാടിത്തരം.

അറബ് രാജ്യങ്ങളും ഇസ്രേയേലും തമ്മിൽ കഴിഞ്ഞവർഷം പല സമാധാന ഉടമ്പടികളും ഉണ്ടാക്കിയിരുന്നു. അതിന്റെ തൊട്ടുപിന്നാലെ വെസ്റ്റ് ബാങ്കിലുള്ള അധിനിവേശങ്ങൾ ഇസ്രായേൽ നിർത്തിവക്കുകയും ചെയ്തിരുന്നു. ശീതയുദ്ധത്തിന്റെ ബാക്കിപത്രമായി ഈ കോൺഫ്ലിക്റ്റ് സമാധാനത്തിലേക്കു നീങ്ങുകയാണ്. അത് തകർക്കണം. കാലാകാലം പലെസ്തീനികളെയും ഇസ്രെയേലികളെയും ഭീതിയിൽ നിർത്തണം. അങ്ങനെ റാഡിക്കലൈസ് ചെയ്യുന്ന ഒരു കൂട്ടം ആള്കാരെകൊണ്ട് ലോകം മുഴുവൻ തങ്ങളുടെ തീവ്രവാദത്തിനു ഉപയോഗിക്കാം ഇതാണ് പ്ലാൻ. ഇന്നിപ്പോൾ ഈജിപ്ത് മീഡിയേഷന് ശ്രമിക്കുന്നുണ്ട്. ഹമാസ് വഴങ്ങുമെന്ന് തോന്നുന്നില്ല. ഇസ്രയേലും കൂടുതൽ അക്രമങ്ങൾ നടത്തും. ഇന്ത്യാക്കാരിയായ ഒരാൾ മരിച്ചതോടെ സംഘപരിവാറിന് ഈ പ്രശ്നം ഇവിടെയും അവരുടെ വക കുത്തിത്തിരുപ്പിനായി ഉപയോഗിക്കാൻ പറ്റും.

ഇനിയെങ്കിലും “സ്റ്റേ വിത്ത് പലസ്തീൻ” എഴുതുന്നതിൽ അൽമാർത്ഥതയുടെ കണിക എങ്കിലും ഉണ്ടെങ്കിൽ “ഹമാസ് പോരാളികൾ” എന്നല്ല “ഹമാസ് തീവ്രവാദികൾ” എഴുതാൻ പറ്റണം. ഇടതുപക്ഷക്കാർ പോലും ഹമാസിനെ കാല്പനികവത്കരിക്കാനല്ലാതെ എന്താണ് സംഭവം എന്നന്വേഷിക്കാൻ ശ്രമിക്കുന്നില്ല എന്നതിൽ ആണ് ഈ തീവ്രവാദികളുടെ വിജയം.നാനിയായി ജോലിചെയ്യുക എന്നാൽ വളരെ ചെറിയ ശമ്പളത്തിനാണ് അവർ ജോലി ചെയ്യുന്നത് -അവർ മൂന്നു കൊല്ലം മുമ്പാണ് അവർ നാട്ടിൽ വന്നതും സ്വന്തം മോനെ കണ്ടതും എന്ന് ഇന്ധ്യൻ എക്സ്പ്രസിൽ വായിക്കുന്നു.

മുകളിൽ പറഞ്ഞ പാർപ്പിട പ്രശ്നവും അതിന്റെ ചരിത്രവും അനീഷിന്റെ വാക്കുകളിൽ കൂടി തന്നെ വിശദമായി തഴോട്ട് വായിക്കാം..
എന്താണ് ജറുസലേമിൽ നടക്കുന്നത് 1948 അറബ് ഇസ്രായേൽ യുദ്ധത്തിന്റെ കാലത്തു ഇസ്രായേൽ വിട്ടു ഓടി പോകേണ്ടി വന്ന 28 അഭയാർഥി കുടുംബങ്ങൾക്കു 1956-ൽ ജോർദാൻ നിർമാണ വികസന മന്ത്രാലയവും യുഎൻ അഭയാർഥി ഏജൻസിയായ യുഎൻ‌ആർ‌ഡബ്ല്യുഎയുമായവും ചേർന്ന് ഈസ്റ്റ് ജറുസലേമിനടുത്തുള്ള ഷെയ്ഖ് ജറ എന്ന സ്ഥലത്തു പാർപ്പിടങ്ങൾ ഏർപ്പെടുത്തുന്നതിന് ധാരണയിലെത്തി.

അക്കാലത്ത് ഈ സ്ഥലങ്ങൾ അടക്കമുള്ള വെസ്റ്റ് ബാങ്ക് പൂർണമായും ജോർദാൻ ഭരണത്തിൻ കീഴിലായിരുന്നു (1951-1967).
ജോർദാൻ സർക്കാറിന്റെ Civic Coalition for Palestinian Rights in Jerusalem (CCPRJ) പ്രകാരം ഈ കുടുംബങ്ങൾക്ക് 28 വീടുകൾ നിർമിക്കാൻ ഭൂമി നൽകി. അതുകൂടാതെ യു എൻ അഭയാർഥി ഏജൻസിയായ യുഎൻ‌ആർ‌ഡബ്ല്യുഎ വീടുകൾ പണിയാൻ പണവും നൽകി. അങ്ങനെ 28 പ്ലോട്ടുകളിൽ വീടുകൾ ആയി പലസ്തീനിയൻ കുടുംബങ്ങൾ താമസമാക്കി.
1967യിലെ അറബ് ഇസ്രായേൽ six day war കഴിഞ്ഞു വെസ്റ്റ് ബാങ്കടക്കമുള്ള ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള സ്ഥലങ്ങൾ മുഴുവൻ ഇസ്രായേൽ പിടിച്ചെടുത്തു കഴിഞ്ഞപ്പോൾ ഈ ഷെയ്ഖ് ജറ ഏരിയയിലെ 28 വീടുകളുടെ രേജിസ്സ്ട്രെഷൻ ഇസ്രായേൽ എടുത്തു കളഞ്ഞു. 1948 ന് മുമ്പു ഈ ഭൂമിയുടെ ഉടമകൾ ജൂത കുടുംബങ്ങളാണെന്നും അതിനാൽ നിലവിലെ പലസ്തീൻ ഭൂവുടമകളെ കുടിയൊഴിപ്പിക്കണമെന്നും അവരുടെ സ്വത്തുക്കൾ ഇസ്രായേലി ജൂതന്മാർക്ക് നൽകണമെന്നും ആണ് ഇസ്രായേലിലെ വലതുപക്ഷം ( പ്രൊ സെറ്റിലെർ ) വിഭാഗം ആവശ്യപ്പെടുന്നത്. അങ്ങനെ അല്ല ഞങ്ങൾക്ക് അനുവദിച്ചു കിട്ടിയ ഭൂമിയാണ് ഇതെന്നും അവിടെ താമസിക്കുന്നവരും.

ഇസ്രായേൽ സുപ്രീം കോടതിയിൽ കേസ് നടക്കുക ആണ്. ഇന്നു നാല് കേസുകളുടെ വിധി പറയേണ്ടതായിരുന്നു -പക്ഷെ കേസ് മുപ്പത് ദിവസത്തേക്ക് കോടതി മാറ്റി വച്ചു.ഇസ്രായേൽ പലസ്തിനികളോട് വിവേചനപരമായാണ് പെരുമാറുന്നതെന്നും ഇസ്രായേൽ അവരുടെ സിവിലിയന്മാരെ അധിനിവേശ ഭൂമിയിലേക്ക് കൂടുതൽ ആയി മാറ്റുന്നത് മനുഷ്യാവകാശലംഘനം ആണെന്നും ഐക്യരാഷ്ട്രസഭ ഇതിനെപറ്റി പറയുന്നു.ഇതിപ്പോൾ വളരെ പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ എസ്കലേറ്റ് ചെയ്യപ്പെട്ടത് കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്‌സ മോസ്‌ക്കിൽ ഉണ്ടായ പ്രശ്നങ്ങളോടെ ആണ്.

കഴിഞ്ഞ വെള്ളിയാഴ്ച ജറുസലേമിലെ അൽ അഖ്‌സ എന്ന മുസ്ലീങ്ങൾക്കു ലോകത്തിൽ ഏറ്റവും പ്രാധാന്യമുള്ള മൂന്നാമത്തെ മോസ്‌ക്കിൽ ഇഫ്താർ പ്രാർത്ഥനയുടെ അവസാനം ഉണ്ടായ കല്ലേറിനെ തുടർന്ന് ഇസ്രായേലി പോലീസ് മോസ്‌ക്കിനകത്തു അനുവാദമില്ലാതെ പ്രവേശിക്കുകയും അറസ്റ്റും അതേത്തുടർന്നുണ്ടായ കലാപങ്ങളിലും അൻപതോളം പലെസ്തീനികൾക്കും 20 പോലീസുകാർക്കും പരിക്കേറ്റു. ആ പോലീസ് ആക്ഷൻ ലോകം മുഴുവൻ കണ്ടു. സാധാരണ മുസ്ലീങ്ങൾക്ക് വിഷമം ഉണ്ടാക്കുന്ന കാര്യം ആണ്.ഇന്നും അൽ അഖ്‌സ മോസ്‌ക്കിന്റെ അടുത്തുള്ള സ്ഥലങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളിൽ 200 പേർക്കെങ്കിലും പരുക്കേറ്റു എർദോഗാൻ ഇസ്രയേലിനെതിരെ ആഞ്ഞടിച്ചു. ഭീകര രാഷ്ട്രം എന്നൊക്കെ വിളിച്ചു. ഇന്നിപ്പോൾ ഗാസയിൽ നിന്നും ഹമാസ് തീവ്രവാദികൾ 45 റോക്കെറ്റുകൾ ജറുസലേമിലേക്കു വിട്ടു. ഇസ്രായേൽ തിരിച്ചു ആക്രമിച്ചു ഗാസയിൽ മൂന്നു കുട്ടികൾ അടക്കം ഒൻപതു പേര് കൊല്ലപ്പെട്ടു.

ആലോചിച്ചു നോക്കു
28 വീടുകളുടെ ഉടമസ്ഥാവകാശതർക്കം പരിഹരിക്കാൻ നമ്മുടെ ഒരു പഞ്ചായത്തു പ്രസിഡന്റ് നിലയിൽ ഉള്ള നേതാവ് പോരെ ?
ചെറിയ ഒറ്റനില വീടുകൾ ആണ്, ജറുസലെമിനടുത്താണ് അതുകൊണ്ട് നല്ല വിലയുള്ള ഭൂമിയാണ് – 28 മില്യൺ ഡോളർ അല്ലെങ്കിൽ അതിന്റെ ഇരട്ടിയുടെ കാര്യമല്ലേ ഉള്ളു. 28 അല്ലെങ്കിൽ അതിന്റെ ഇരട്ടി കൊണ്ട് തീർക്കാവുന്നതല്ലേ ഉള്ളു അതിന്റെ 1948 മുമ്പുള്ള ഉടമകൾ ജൂതന്മാർ ആണെങ്കിൽ, അല്ലെങ്കിൽ ഇവിടെ താമസിക്കുന്നവർക്ക് തന്നെ പണം വാങ്ങി വേറൊരു സ്ഥലത്തേക്ക് മാറി താമസിക്കാവുന്നതെ ഉള്ളു. എന്താണ് യുക്തിസഹമായ തീരുമാനങ്ങൾ എടുക്കാതെ വൈകാരികമായി മാത്രം കാണുന്നത് ?
ഇസ്രേലികൾ പറയുന്നത് പോലെ 1951 യിലെതു അനീതി ആണെങ്കിൽ അത് ഇന്ന് വേറൊരു അനീതി കൊണ്ട് പരിഹരിക്കാൻ ആകുമോ ?
ബാബ്‌റി മസ്ദിജ് പൊളിച്ചത് ഒരു അനീതി ആയിരുന്നു. ഹഗ്ഗിയ സൊഫീയ സ്റ്റാറ്റസ് മാറ്റം ഒരു അനീതി ആയിരുന്നു. ഇന്നിപ്പോൾ ഇസ്രായേൽ ചെയ്യുന്ന 28 വീടുകൾ പിടിച്ചെടുക്കൽ അനീതി ആണ്. എല്ലാം തിണ്ണമിടുക്ക് കാണിക്കൽ ആണ്.
അതോടൊപ്പം തന്നെ മുസ്ലീങ്ങൾ ത്യാഗവും പ്രാർത്ഥനയും ആയി കഴിയുന്ന റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനയുടെ ഇടയിൽ ലോകം മുഴുവൻ ഉള്ള മുസ്ലീങ്ങൾക്ക് ഏറ്റവും പ്രധാനമുള്ള ഒരു മോസ്‌ക്കിൽ കയറി പോലീസിനെ കല്ലെറിയാനും പ്രകോപനം സൃഷ്ടിക്കാനും ഉള്ള അത്ര ത്രീവ്രമായ പ്രശ്നമാണോ 28 വീടുകൾ ഒഴിപ്പിക്കാണോ വേണ്ടയോ എന്നത് ? ഹമാസ് അനുകൂലർ ആണ് അത് ചെയ്തത്. എന്നിട്ടു അവർ ചിരിച്ചുകൊണ്ട് പോലീസിന്റെ കൂടെ പോകുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കണ്ടു. നിങ്ങൾ എന്ത് ആണ് ലോകത്തിനോട് പറയുന്നത് – ആരാധനാലയം രാഷ്ട്രീയപ്രവർത്തനം നടത്താനുള്ള സ്റ്റേജ് ആക്കുന്നതിനെ എങ്ങനെ ആണ് ഇതിൽ പാർട്ടി അല്ലാത്തവർ സപ്പോർട്ട് ചെയ്യുക. ഈ തീവ്രവാദികൾ പലെസ്ടിനിയൻ ജനതയ്ക്ക് ഉള്ള പിന്തുണ കൂടി നശിപ്പിക്കുക ആണ്.
പിന്നെ ഹമാസ് വിട്ട 45 റോക്കറ്റുകൾ എല്ലാം ഇസ്രായേൽ ആകാശത്തു വെച്ചേ തകർത്തു. തിരിച്ചു ആ റോക്കറ്റുകൾ വിട്ട ബിൽഡിങ്ങുകളിലേക്കു നടത്തിയ ആക്രമണങ്ങളിൽ മൂന്നു കുട്ടികൾ അടക്കം ഒൻപതു പേര് കൊല്ലപ്പെട്ടു. ആ കുട്ടികൾക്ക് നഷ്ടപ്പെട്ട ജീവന്റെ കണക്കു ആര് പറയും ?

രണ്ടു പ്രശ്നങ്ങൾ ആണ് ഉള്ളത്

ഒന്ന് – ഈ 28 വീടുകളിൽ തന്നെ താമസിക്കും എന്ന് പറയുന്ന ഇസ്രായേലി പ്രോ സെറ്റിൽമെന്റ് ഹാർഡ്‌ലൈനറുകളും കല്ലേറുകളും മൂട്ട റോക്കറ്റുകളും റൊമാന്റിസൈസ് ചെയ്യുക വഴി ഗാസയിലെ 20 ലക്ഷം ജനങ്ങളുടെ ജീവിതം നരകമാക്കുന്ന ഹമാസ് തീവ്രവാദികളും ഒരേപോലെ ഭ്രാന്തന്മാരാണ്.

രണ്ടു -ഈ ഭ്രാന്തന്മാർ ഉണ്ടാക്കുന്ന തലവേദന ഈ പ്രശ്നവും ആയി യാതൊരുവിധ ബന്ധവും ഇല്ലാത്ത ലോകം മുഴുവനുള്ള മുസ്ലീങ്ങളും ആണ് അനുഭവിക്കേണ്ടി വരുന്നത്.