കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ എന്ന പേരിലറിയപ്പെട്ടിരുന്ന നടനായിരുന്നു ജയറാം.അടുത്ത വർഷങ്ങളിൽ ജയറാമിന്റെ സിനിമകൾ മുഴുവൻ പരാജയപ്പെട്ടിരുന്നു.ശക്തമായ ഒരു തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുകയാണ് ജനപ്രിയ നടൻ.പക്ഷേ ജയറാം വേണ്ടന്ന് വച്ച സിനിമകളിലൂടെ ചരിത്രവിജയം നേടിയെടുക്കുവാൻ ദിലീപിന് സാധിക്കുകയും ചെയ്തു. പിന്നീട് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ എന്ന ലേബൽ ദിലീപിനെ ആയിരുന്നു ലഭിച്ചിരുന്നത്.മിമിക്രി ലോകത്തിൽ നിന്നും ദിലീപിനെ സിനിമയിലെത്തിച്ചത് ജയറാം തന്നെയാണെന്ന് പല അഭിമുഖങ്ങളിലും ദിലീപ് തുറന്നുപറഞ്ഞിട്ടുണ്ട്.

ദിലീപ് വന്നതോടെ അവസരങ്ങൾ നഷ്ടപ്പെട്ടത് ജയറാമിന് ആണ് എന്ന അഭ്യൂഹങ്ങളും വന്നു. രാജസേനൻ അടക്കമുള്ള സംവിധായകർ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.വർഷങ്ങൾക്ക് മുൻപ് ജയറാമിന്റെ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ തരംഗമാകുന്നത്.വളരെ പെട്ടെന്നാണ് ദിലീപ് മലയാള സിനിമയിലെ മുൻനിര നായകനായ മാറിയത്.സ്വന്തം മാർക്കറ്റിംഗ് ചെയ്യാൻ അറിയാം എന്നതായിരുന്നു ദിലീപിന്റെ വലിയ നേട്ടം ഉണ്ടാക്കി കൊടുത്തതും. മോഹൻലാലും മമ്മൂട്ടിയും എല്ലാം ദിലീപിനെ കണ്ടാണ് അത് പഠിച്ചത് എന്ന് പോലും പല സംവിധായകരും പറഞ്ഞിട്ടുണ്ട്.ദിലീപ് വന്നതോടെ ജയറാമിന് വേണ്ടി കാത്തിരുന്ന പല ചിത്രങ്ങളും ദിലീപിൻറെ സ്വന്തമായി മാറിയതിനു പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്നായിരുന്നു അഭിമുഖത്തിൽ ജയറാമിന് വന്ന പ്രധാനചോദ്യം.

രസകരമായ മറുപടിയായിരുന്നു താരം നൽകിയത്. അങ്ങനെയൊന്നും തോന്നിയിട്ടില്ല അവൻ ചെയ്യുന്ന ടൈപ്പ് ഓഫ് ക്യാരക്ടറുകൾ ഞാൻ ചെയ്താൽ ഒരിക്കലും ശരിയാവില്ല.അവന്റെ ബോഡി സ്ട്രെച്ചർ സംഗതികളൊക്കെ വേറെ ആണ്.എന്നെ ഇപ്പോൾ മുടിയൊക്കെ നീട്ടി വളർത്തി പൊട്ട് തൊട്ട് ചാന്തു പൊട്ടു ആയി നടന്നാൽ ആളുകൾ സമ്മതിച്ചു തരുമോ, എല്ലാവരും അതുകണ്ട് കൂവുകയുള്ളൂ,ദിലീപിൻറെ കഷ്ടപ്പാടുകൾ അതിന് പിന്നിലുണ്ടായിരുന്നു എന്നാണ് ജയറാം പറഞ്ഞത്.

You May Also Like

എന്റെ അച്ഛന്റെ ആ സംസാരം കാരണം പിന്നെ ശോഭന എന്നോട് മിണ്ടിയിട്ടില്ല

ആട്ടക്കലാശം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ അഭിനേത്രിയാണ് ചിത്ര. തമിഴിലും തെലുങ്കിലും നിരവധി സിനിമകൾ ചെയ്‌തതിന്‌

‘ആ ദിവസം സംഭവിച്ചത് ‘ ഭാവന തുറന്നുപറയുന്നു

അതിൽ ഒരു കോളനിയിലെ പെണ്കുട്ടിയായിട്ടാണ് താരം എത്തിയിരുന്നത്, അതെ വർഷം തന്നെയാണ് തിളക്കം, ക്രോണിക്ക് ബാച്ചിലർ, സി ഐ ഡി മൂസ എന്നിവ

എന്നെ അറിയില്ലെങ്കിലും ആ കുളി സീനും അതിലെ ആര്ടിസ്റ്റിനെയും എല്ലാവർക്കും അറിയാം

ആദ്യ ചിത്രം പരാജയമായെങ്കിലും പിന്നീട് തളർന്നിരിക്കാതെ അഭിനയിച്ച് മുന്നേറി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വൈഗ റോസ്.മോഹൻലാലിൻറെ 2010ൽ പുറത്തിറങ്ങിയ

തന്നെ പല സംവിധായകരും നിർമ്മാതാക്കളും ശരിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് നടി ശ്രീ റെഡ്ഢി

ശ്രീ റെഡ്ഢി സിനിമാലോകത്ത് ഒരുപാട് വിവാദങ്ങൾക്ക് തിരികൊളിത്തിയ താരസന്ദരിയാണ്. തെലുങ്ക് സിനിമകളിൽ സജീവമായ താരം ചുരുങ്ങിയ കാലം കൊണ്ടാണ്