Entertainment
മഞ്ജുവാര്യരുടെ സയൻസ് ഫിക്ഷൻ കോമഡി ‘ജാക്ക് എൻ ജിൽ’ നാളെ തിയേറ്ററിൽ എത്തുന്നു

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ . ചിത്രം നാളെ തിയേറ്ററിൽ എത്തുന്നു. മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, കാളിദാസ് ജയറാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ .നെടുമുടിവേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ് , അജുവർഗീസ് , സേതുലക്ഷ്മി, എസ്തർ അനിൽ എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.
ഇതൊരു സയൻസ് ഫിക്ഷൻ കോമഡിയാണ് . സന്തോഷ് ശിവനും അജിൽ എസ്.എം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സുരേഷ് കുമാർ രവീന്ദ്രൻ , അമിത് മോഹൻ രാജേശ്വരി, വിജേഷ് തോട്ടിങ്ങൽ എന്നിവർ ചേർന്ന് സംഭാഷണം ഒരുക്കിയ ചിത്രം ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
450 total views, 4 views today