1993 ലെ മെയ് 20നു പ്രദർശനത്തിനെത്തിയ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ജാക്‌പോട്ട് 29 വര്ഷം പിന്നിട്ടു ! സാമ്രാജ്യം എന്ന സൂപ്പർ മെഗാ ഹിറ്റിനുശേഷം ശേഷം മമ്മൂട്ടിയും ജോമോനും ഒന്നിക്കുന്നു എന്ന പ്രതീക്ഷ തന്നെ മതിയായിരുന്നു ഈ സിനിമയുടെ ഇനീഷ്യൽ ബോക്സോഫീസ് കളക്ഷന്. ജോമോൻ പ്രതീക്ഷ തെറ്റിച്ചില്ല.മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ പ്രമേയം, ബിഗ് ബഡ്ജറ്റിലൊരുക്കിയ ത്രില്ലർ മൂഡിലുളള കുടുംബ ചിത്രം.ഷാജൂൺ കാര്യാലിന്റെ കഥയും ടി ദാമോദരൻ മാഷിന്റെ തിരക്കഥയും ഇളയരാജയുടെ മിന്ത്രിക സംഗീതവും.A ക്ലാസിലും B ക്ലാസിലും ഒരു പോലെ കളക്ഷൻ വാരിയ സൂപ്പർഹിറ്റ് ജാക്ക്പോട്ട്.ത്രില്ലിങ്ങായ ക്ളൈമാക്സ് ആയിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാളികൾക്ക് അത്ര പരിചിത്രമല്ലാത്ത കുതിര പന്തയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഇരുപത് മിനിറ്റോളം നീണ്ടുനിൽക്കുന്ന ക്ളൈമാക്സ് രംഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകർ ആസ്വദിച്ചത്.മമ്മൂട്ടിയുടെ ആക്‌ഷൻ ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കുന്ന ഈ ചിത്രത്തിലെ ഗൗതം എന്ന കഥാപാത്രത്തെ മമ്മൂട്ടി മികവുറ്റതാക്കി.

കന്നട നടൻ സുദർശൻ, ഗാവൻ, രാജൻ പി ദേവ് തുടങ്ങിയ ഇടിവെട്ട് വില്ലന്മാർ.മെഗാസ്റ്റാറിനൊപ്പം ഗൗതമിയും ഐശ്വര്യയും ആയിരുന്നു നായിക വേഷത്തിൽ.വിജയാ മൂവീസ് നിർമ്മിച്ച ഈ ചിത്രം 1993ലെ പണംവാരി ചിത്രങ്ങളിൽ ഒന്നായിരുന്നു.

മലയാള സിനിമയിലാദ്യമായി കുതിരപ്പന്തയം പശ്‌ചാത്തലമാക്കി പുറത്തിറങ്ങിയ ചിത്രം, മമ്മൂക്ക – ജോമോൻ ടീമിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ജാക്പോട്ടിന്റെ പ്രത്യേകതകൾ .അതി ഗംഭീരമായ ക്ലൈമാക്സും സംഘട്ടന രംഗങ്ങൾ കൊണ്ട് കിടിലൻ കൊള്ളിച്ച ചിത്രം????മമ്മൂക്ക ഹോഴ്സ് ജോക്കിയായി എത്തിയ ചിത്രം????
മമ്മൂട്ടി- ജോമോൻ കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രം????മലയാള സിനിമയിൽ ഏറ്റവും ബുദ്ധിമുട്ടിയും പണിപ്പെട്ടും സമയമെടുത്തും ചിത്രീകരിച്ച ക്ലൈമാക്സിലെ ഹോഴ്സ് റേസ്????മലയാള സിനിമ അന്ന് വരെ കാണാത്ത പുതിയ വിഷയവും ചിത്രീകരണവും ആവേശകരമായ ഹോഴ്സ് റൈഡിങ് ക്ലൈമാക്സ്‌ സീനുകളും അന്നത്തെ പ്രേക്ഷകർ ആവേശപൂർവം സ്വീകരിച്ചപ്പോൾ ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയായിരുന്നു.ടി.ദാമോദരൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചത് ആനന്ദക്കുട്ടൻ ആയിരുന്നു. ഇളയരാജ സംഗീതം കൊടുത്ത ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു. മമ്മൂക്കയോടപ്പം നായികമാരായി ഐശ്വര്യയും ഗൗതമിയും കൂടാതെ ജഗദീഷ്, രാജൻ പി ദേവ്, ദേവൻ, സോമൻ എന്നിങ്ങനെ നീണ്ട താര നിര ചിത്രത്തിൽ അണിനിരന്നു.

????ജാക്ക്പോട്ട് റിലീസ് ചെയ്ത ടൈമിൽ റിലീസായ ചിത്രങ്ങളാണ് കമൽ – ടി എ റസാഖ് ടീമിന്റെ ഗസൽ, ജയറാമിന്റെ സമാഗമം, അനിൽബാബു – ജഗദീഷ് ചിത്രം സ്ത്രീധനം, സുരേഷ്ഗോപിയെ സൂപ്പർ സ്റ്റാർ പദവിയിലെത്തിച്ച ഏകലവ്യൻ, ബാബു ആന്റണി ചിത്രം ഗാന്ധാരി.. പിന്നെ വിഷുവിന് മികച്ച അഭിപ്രായവും വിജയവും നേടി മുന്നേറുന്ന മമ്മൂട്ടിയുടേ തന്നെ വാത്സല്യവും മോഹൻലാലിന്റെ ദേവാസുരവും.. ഇതിൽ ജാക്ക്പോട്ടും ഏകലവ്യനും ഒരേ ദിവസം റിലീസായ ചിത്രങ്ങളാണ്

22 സെന്ററുകളിൽ 23 തിയേറ്ററിലയാണ് ജാക്ക് പോട്ട് റീലീസിന് എത്തുന്നത്.മമ്മൂട്ടി ജോമോൻ കൂട്ടുകെട്ട് പുതുമയുള്ള subject മായി വീണ്ടും ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ 93 ലെ ഏറ്റവും വലിയ ഹൈപിൽ തന്നെയാണ് ചിത്രം റീലീസ് ആയത്..!റീലീസ് ചെയ്‌ത എല്ലാ സെന്ററിലും റെക്കോർഡ് initial collection നേടിയിട്ടും 42 ദിവസം വരെ removal ഇല്ലാതെ ഓടി ????50 ദിവസം 18 തിയേറ്ററിലും 66 ദിവസം 8 തിയേറ്ററിലും
75 ദിവസം 5 തിയേറ്ററിലും 100 ദിവസം 3 തിയേറ്ററിലും പൂർത്തിയാക്കി.. ! ????തൃശൂർ 100 ദിവസം പൂർത്തിയാക്കിയ ജാക്ക് പൊട്ട് ത്രിശൂർ ൽ റെക്കോർഡ് collection ആണ് നേടിയത് !A ക്ലാസ്സിലുപരി ബി,സി തിയേറ്ററികളിലും ജാക്ക് പോട്ട് ചരിത്രം കുറിച്ചു ????

തിരുവല്ല ചിലങ്ക,മാവേലിക്കര പ്രതിഭയിലും 42 ദിവസത്തിൽ പരം പൂർത്തിയാക്കിയ സിനിമ ബി,സി ക്ലാസ്സുകളിലും ബ്ലോക്ക് buster വിജയം തീർത്തു !93 ലെ മണിച്ചിത്രതാഴിനും ആകാശദൂതിനും ശേഷം ഏറ്റവും വലിയ പണം വാരി പടം മായി മാറിയ ജാക്ക് പോട്ട് പപ്പയുടെ സ്വന്തം അപ്പൂസിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു All Time Bb collection നേടിയ മൂവി ആയി മാറി

കയറുപൊട്ടിച്ചോടിയ പോത്തിന് പുറകെ ഓടി സാഹസികമായി ഷൂട്ട് ചെയ്തു കയ്യടി നേടിയ ജെല്ലിക്കെട്ട് എന്ന സിനിമയുടെ ഛായാഗ്രഹണ മികവിനെ പറ്റി നമുക്കറിയാം ,. എന്നാൽ വർഷങ്ങൾക്കു മുൻപ് സാങ്കേതിക വിദ്യയുടെ പരിമിതികളിൽ നിന്നുകൊണ്ട് 70 -80 kmph സ്പീഡിൽ ഓടുന്ന കുതിരകളെ സാഹസികമായി ഷൂട്ട് ചെയ്തു അതിൻറെ എല്ലാ പെർഫെക്ഷനോടും കൂടി സ്ക്രീനിൽ എത്തിച്ച ഒരു സിനിമയുണ്ട് .മലയാള സിനിമയിൽ ഒട്ടും explore ചെയ്യപ്പെടാത്ത ഒരു ജേണർ ആണ് സ്പോർട്സ് . സ്പോർട്സ് സിനിമകൾ എന്ന പേരിൽ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ടെങ്കിലും മിക്കതും വികലമായ സൃഷ്ഠികളാണ് , പിന്നെയുള്ളത് ക്യാപ്റ്റൻ , 1983 ഒക്കെ പോലെ സ്ലോ പേസിൽ നീങ്ങുന്ന ഡ്രാമ സിനിമകളും . അതല്ലാതെ ഒരു കായിക ഇനത്തെ കുറിച്ച് നല്ല രീതിയിൽ പഠനങ്ങൾ ഒക്കെ നടത്തി ഒരു നല്ല കായിക മത്സരം കാണുമ്പോൾ കിട്ടുന്ന ആവേശവും ത്രില്ലും ഒക്കെ പ്രേക്ഷകനെ അനുഭവിപ്പിക്കാൻ സാധിക്കുന്ന ലക്ഷണമൊത്ത കൊമേർഷ്യൽ സ്പോർട്സ് സിനിമകൾ , അങ്ങനെ എടുത്ത് പറയാൻ സാധിക്കുന്ന ഒരേ ഒരു സിനിമയെ മലയാളത്തിലുള്ളു . ജാക്ക്പോട്ട്

കേരളത്തിന് പുറത്തുള്ള ആർക്കെങ്കിലും വേണ്ടി മലയാളത്തിൽ നിന്നൊരു പെർഫെക്റ്റ് കൊമേർഷ്യൽ എന്റെർറ്റൈനെർ suggest ചെയ്യാൻ പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്ന പേരുകളിൽ ഒന്നാണ് ജാക്ക്പോട്ട്.???? ഇതിൽ എടുത്ത് പറയേണ്ട കാര്യം ക്ലൈമാക്സിലെ റേസ് ചെയ്തിരിക്കുന്നത് മമ്മൂക്ക തന്നെയാണ് എന്നതാണ് . ഷൂട്ടിങ് സമയത്തു അപ്പോഴത്തെ ഒരു ത്രില്ലിൽ അത് ചെയ്‌തെങ്കിലും പിന്നീട് ഫൈനൽ കട്ടിങ് കഴിഞ്ഞു സിനിമ കണ്ടപ്പോളാണ് എത്ര വലിയ റിസ്ക്ക് ആണ് എടുത്തത് എന്ന് മമ്മൂക്കയ്ക്കും സംവിധായകനും മനസിലായത്.  (സംവിധായകൻ ജോമോൻറെ വാക്കുകൾ )

Leave a Reply
You May Also Like

ധനുഷിനെതിരെയും ബ്ലോഗർ ബൈലവന്‍ രംഗനാഥനെതിരേയും ഗായിക സുചിത്രയുടെ ഗുരുതരമായ ആരോപണം

ഗായിക സുചിത്ര നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ ആരോപണവുമായി രംഗത്തെത്തി.. ചെന്നൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.…

ദുൽഖർ ചിത്രത്തെ പുകഴ്ത്തി വെങ്കയ്യ നായിഡു

സീതാരാമം-ത്തെ പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സീതാരാമം കണ്ടെന്നും ഒരുപാട് നാളുകൾക്ക് ശേഷം…

തൃഷയ്‌ക്കൊപ്പമുള്ള ലിപ് ലോക്ക് സീനിനോട് നോ പറഞ്ഞ വിജയ് സേതുപതി… അതിനു കാരണം

തൃഷയ്‌ക്കൊപ്പമുള്ള ലിപ് ലോക്ക് സീനിനോട് നോ പറഞ്ഞ താര നായകൻ.. അങ്ങനെ ചെയ്തിരുന്നെങ്കിൽ പടം ഫ്ലോപ്പ്…

“റോയ്” എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സുനിൽ ഇബ്രാഹിം ടീം ഒരുക്കുന്ന ” ദി തേർഡ് മർഡർ “

‘ദി തേർഡ് മർഡർ’ സ്ത്രീ കഥാപാത്ര പോസ്റ്റർ. സോണി ലൈവിൽ റിലീസായ “റോയ്” എന്ന ശ്രദ്ധേയമായ…