അഞ്ചാംപാതിര എന്ന ഒരൊറ്റ ചിത്രം മതി അയാളുടെ റേഞ്ച് മനസ്സിലാക്കാൻ

0
213

Litto Thomas

കൈരളി ടീവിയുടെ സ്റ്റാർ റാഗിംഗ് എന്ന പരിപാടിയിൽ ഒരിക്കൽ നമ്മുടെ പ്രിയപ്പെട്ട കലാകാരൻ ജാഫർ ഇടുക്കി പങ്കെടുത്തപ്പോൾ ഒരു പെൺകുട്ടി പ്രകോപനപരമായ ഒരു ചോദ്യം അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. ചോദ്യം ഇതായിരുന്നു. “താങ്കൾ ഈയിടെ സിനിമയിൽ സജീവമല്ല എന്താണ് കാരണം? സെലക്റ്റീവ് ആയതാണോ, അതോ സംവിധായകർ വിളിക്കാത്തത് കൊണ്ടാണോ???

കുറച്ചു വാദ പ്രതിവാദങ്ങൾ ഒക്കെയായി അന്ന് ആ ചർച്ച അവിടെ അവസാനിച്ചു.എന്നാൽ പിന്നീട് അങ്ങോട്ട്‌ മലയാള സിനിമയിൽ അയാൾ തന്റെതായ ഒരു ഇടം വളരെപ്പെട്ടന്ന് നേടിയെടുക്കുന്നതാണ് നമ്മെല്ലാവരും കണ്ടത്.ഒട്ടനവധി ചിത്രങ്ങൾ, നിരവധി കഥാപാത്രങ്ങൾ.ഹ്യൂമറും, ഇമോഷനും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ഒരു പ്രത്യക കഴിവ് ഇദ്ദേഹത്തിന്റെ ഒരു പ്രധാന പ്ലസ്പോയിന്റ് ആണ്….

വൈകാരിക രംഗങ്ങളിൽ ജാഫർ ഇടുക്കി വേറെ ലെവൽ തന്നെയാണ്.. അത്തരം നിമിഷങ്ങളിൽ ഒരു സാധാരണക്കാരന്റെ ദൈന്യത അയാളുടെ അഭിനയത്തിൽ നന്നായി പ്രതിഫലിക്കാറുണ്ട്.. അത് കാണുബോൾ അറിയാതെ കണ്ണ് നിറയാറുമുണ്ട്.”അഞ്ചാം” പാതിരാ എന്ന ഒരൊറ്റ ചിത്രം മതി അയാളുടെ റേഞ്ച് മനസ്സിലാക്കാൻ.. കരുതൽ ഉള്ള ഒരു അപ്പനായും, പാവപ്പെട്ട ഒരു തൊഴിലാളിയായും, പിന്നീട് വിധിയുടെ മുൻപിൽ പകച്ചു പോയ ഒരു നിസ്സഹായൻ ആയും പ്രക്ഷകന്റെ കണ്ണ് നനയിച്ച ഒരു ഗംഭീര പെർഫോമൻസ്.👌

ഈയിടെ പുറത്തിറങ്ങിയ “ചുഴൽ” എന്ന ചിത്രത്തിലും ഇദ്ദേഹത്തിന്റെ ഒരു മികച്ച പ്രകടനം കാണുവാൻ സാധിച്ചു.കോമഡി രംഗങ്ങളെക്കാൾ എത്രയോ മനോഹരമായാണ് അയാൾ ഇമോഷണൽ രംഗങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നത്.അയാളിലെ പ്രതിഭ ഇനിയും ഒരുപാട് പുറത്തേക്ക് വരാനുണ്ട് എന്നാണ് എന്റെ ബലമായ വിശ്യാസം..നമ്മുടെ പുതുമുഖ സംവിധായകർക്ക് അതിന് സാധിക്കട്ടെ എന്നും ആശംസിക്കുന്നു ❤