നല്ല നടനാണ് പക്ഷെ ഇപ്പോൾ ഭൂരിപക്ഷം സിനിമയിലും ഒരേ ടൈപ്പ് വില്ലൻ വേഷമാണ്
ഇന്നലെ മഹാഋഷി എന്ന തെലുങ്കു പടം കണ്ടു. മഹേഷ് ബാബു നായകനായ സിനിമ. വില്ലൻ ജഗപതി ബാബു. ഈ പടം കണ്ടപ്പോൾ ജഗപതി ബാബുവിനെ ക്കുറിച്ചോർത്തുപോയി
127 total views, 1 views today

ഇന്നലെ മഹാഋഷി എന്ന തെലുങ്കു പടം കണ്ടു. മഹേഷ് ബാബു നായകനായ സിനിമ. വില്ലൻ ജഗപതി ബാബു. ഈ പടം കണ്ടപ്പോൾ ജഗപതി ബാബുവിനെ ക്കുറിച്ചോർത്തുപോയി. കുറേ കാലമായി ഭൂരിപക്ഷം സിനിമയിലും ഒരേ ടൈപ്പ് വില്ലൻ വേഷമാണ്. കോടീശ്വരനായ വില്ലൻ. കോട്ടൂം സൂട്ടുമിട്ട് ആഡംബരകാറിൽ വന്നിറങ്ങുന്ന നടപ്പും ഇരിപ്പും നോട്ടവും ഭാവവുമെല്ലാം ഒരേ പോലെ ഇട്ടിരിക്കുന്ന ഡ്രസ്സടക്കം എല്ലാപടത്തിലും ഒന്നാണെന്ന് തോന്നിപ്പോകും.
വിജയ്യുടെ ഭൈരവ, അജിത്തിന്റെ വിശ്വാസം, കീർത്തിയുടെ മിസ്സ് ഇന്ത്യ, മഹേഷ് ബാബുവിന്റെ മഹാഋഷി ഇവയിലെല്ലാം ഏതാണ്ട് ഒരേപോലെയാണ്. പുലിമുരുകനിലും ഇതുപോലുള്ള വില്ലനാണെങ്കിലും മറ്റു പടങ്ങളിൽ നിന്നും ഗെറ്റപ്പിൽ കുറച്ചു വ്യത്യാസമുണ്ടെന്ന് മാത്രം.
വലിയ സെറ്റപ്പിൽ വന്ന് നായകനോട് മുട്ടി അവസാനം തോറ്റുപോകും. മിസ് ഇന്ത്യയിൽ കോടീശ്വരൻ തോൽക്കുന്നത് നായികയോടാണെന്ന് മാത്രം. ഈ അടുത്തകാലത്തിറങ്ങിയ തമിഴ്,തെലുങ്ക് പടങ്ങളിലെ ജഗപതി ബാബുവിന്റെ ഏതെങ്കിലും ഒരു രംഗം കാണിച്ച് ഏതുപടം എന്ന് ചോദിച്ചാൽ നായകനെ കണ്ടില്ലെങ്കിൽ പിടികിട്ടൂല. കോസ്റ്റ്യൂമടക്കം ഒരുപോലെയാകും.
128 total views, 2 views today
