സന്തോഷ് പണ്ഡിറ്റ് നിലവാരത്തിലുള്ള ഫിലോസഫിയു, അശാസ്ത്രിയമായ യോഗയും മെഡിറ്റേഷനുമായി കോടികൾ തട്ടുന്ന ജഗ്ഗി വാസുദേവ് ആരെന്നറിയണ്ടേ ?

656

യുവ തലമുറയോട് മോദിയുടെ പ്രസംഗം കേൾക്കാൻ ഉപദേശിച ആ ‘സദ്ഗുരു’

സന്തോഷ് പണ്ഢിറ്റ് നിലവാരത്തിലുള്ള ഫിലോസഫിയും, അശാസ്ത്രിയമായ യോഗയും, മെഡിറ്റേഷനുമായി കോടികൾ തട്ടുന്ന മറ്റൊരു ആത്മീയ നേതാവാണ് ജഗ്ഗി വാസുദേവ്. ഈ അടുത്ത കാലത്ത് ന്യൂജൻ ആത്മിയതയുടേയും, സംഘപരിവാർ രാഷ്ട്രീയത്തിന്റെയും വക്താവായി ഉയർന്നു വന്ന മറ്റൊരു ആത്മീയ തട്ടിപ്പുകാരനാണു് ജഗ്ഗി വാസുദേവ് എന്ന ജഗദീശ്. ഇയാൾ മൈസൂർ സ്വദേശിയാണ്. ചെറുകിട വ്യവസായങ്ങൾ ഒക്കെ നടത്തിയ ഇദ്ദേഹം 1983 മുതലാണു് യോഗയും മെഡിറ്റേഷനും വഴി ആത്മീയ തട്ടിപ്പ് ആരംഭിക്കുന്നത്.

ജഗദീശ്
ജഗദീശ്

ഇഷാ യോഗ സെന്റർ എന്ന ഒരു സ്ഥാപനം ഉണ്ടാക്കി ഇയാൾ തന്നെ രൂപപ്പെടുത്തി എടുത്ത ആസനങ്ങൾ, പ്രാണായാമം, ക്രിയ, ധ്യാനം ഇവയൊക്കെ ഉൾപ്പെട്ട ഈ ക്ലാസ്സുകൾ നടത്താൻ ആരംഭിച്ചു. ‘സഹജസ്ഥിതി യോഗ’ എന്നതായിരുന്നു ഈ യോഗ തട്ടിപ്പിന് ഇട്ട പേര്. പ്രസംഗിക്കാനും, വിശ്വാസികളെ കൈയ്യിലെടുക്കാനും ഉള്ള കഴിവ് ഉണ്ടായിരുന്ന ഇയാളുടെ ആശ്രമത്തിലേക്ക് സമ്പന്നരുടേയും, സെലിബ്രിറ്റികളുടേയും, രാഷ്ട്രീയക്കാരുടേയും ഒഴുക്ക് ആരംഭിച്ചു. സംഭാവനയും, മെഡിറ്റേഷൻ ഫീസുമായി കോടികൾ കുമിഞ്ഞുകൂടിയതോടെ ജഗ്ഗി പുതിയ ആത്മീയ ഔട്ട്ലറ്റുകൾ രൂപീകരിച്ചു.

1997ൽ ഇദ്ദേഹത്തിന്റെ ഭാര്യ കൊലചെയ്യപ്പെട്ടതോടെ വിവാദ കേന്ദ്രമായി, ഭാര്യ പിതാവ് ഇയാളെ കൊലക്കുറ്റം ചുമത്തി കേസ് നൽകി. തന്റെ ഭാര്യമോക്ഷപ്രാപ്തി നേടി എന്നതായിരുന്നു ജഗ്ഗിയുടെ വിശദീകരണം. എന്നാൽ തെളിവുകളുടെ അഭാവത്തിൽ കേസ് കോടതിയിൽ നിലനിന്നില്ല. വിവാദനായകനായി മാറിയതോടെ ആത്മീയ കച്ചവടം ഒന്നു കൂടെ പൊടി പൊടിച്ചു.

എല്ലാ ന്യുജൻ ആത്മീയ തട്ടിപ്പുകാരെപ്പോലെ തന്നെ സമ്പന്നർ തന്നെയായിരുന്നു ഇദ്ദേഹത്തിന്റേയും ഇരകൾ. സമ്പാദിച്ചു കൂട്ടിയാൽ പോലും നിങ്ങൾക്ക് ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ലന്നും. മോക്ഷപ്രാപ്തിക്കായും, രോഗ രക്ഷയ്ക്കായും, തന്നെ ഫോളോ ചെയ്യാനും, ഭൗതിക സുഖത്തിൽ നിന്നു കൊണ്ടു തന്നെ ആത്മീയ സുഖത്തിന് ആശ്രമ ജീവിതത്തിൽ ചേരാനും, അവരോട് ഉപദേശിച്ചു. മറ്റു ദിവ്യൻമ്മാരെ പോലെ പ്രസംഗത്തിലൂടെയും, പുസ്തകങ്ങളിലൂടെയും,പൊതുതത്വങ്ങൾ ഫിലോസഫിയായി അവതരിപ്പിച്ചു് വിശ്വാസം ആർജിച്ചു.

Image result for jaggi vasudev"സംഘപരിവാർ അധികാരത്തിൽ എത്തുന്നതോടെ ആ പക്ഷത്തു ചേർന്നു നിന്നുകൊണ്ടു് സംഘപരിവാർ രാഷ്ട്രീയത്തെ പിൻതുണച്ചു. പ്രകോപനപരമായി സംസാരിച്ച് ശ്രദ്ധയും, സംഘപരിവാറിന്റെ പിൻതുണയും നേടി.. തെക്കേ ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിൽ സംഘപരിവാറും ഇദ്ധേഹത്തെ അകമഴിഞ്ഞ് തുണച്ചു. വിദേശത്തും, സ്വദേശത്തുമായി വിവിധ വേദികൾ സംഘപരിവാർ ഒരുക്കി നൽകി. പതിവുപോലെ വിദേശികളും, സ്വദേശികളുമായ ശതകോടീശ്വരൻമ്മാർ ഇയാളെ ഗുരുവായി സ്വീകരിച്ചു. പലകമ്മറ്റികളിലും അംഗമായി.

രാഷ്ട്രീയത്തിനും, ആത്മീയതയ്ക്കും പുറത്ത് കടുതൽ ശ്രദ്ധേയനാകാൻ പരിസ്ഥിതി പ്രവർത്തനം ആരംഭിച്ചു. തമിഴ്നാട്ടിലെ കൊയമ്പത്തൂരിൽ വെള്ളിയാംഗിരി മലകളുടെ താഴ്‍വാരത്തിൽ 1994-ൽ വാങ്ങിയ സ്ഥലത്ത് ഇഷാ യോഗാ സെന്റർ ആരംഭിച്ചു. ആത്മീയത ടൂറിസമാക്കി മാറ്റിയ ജഗ്ഗി പരിസ്ഥിതി പ്രകൃതി ഭംഗിയുള്ള ദുർബല പ്രദേശങ്ങളിൽ ആത്മീയ ഔട്ട്ലറ്റുകൾ സ്ഥപിച്ചു. കടുത്ത പരിസ്ഥിതി ലംഘനങ്ങൾ നടത്തുമ്പോഴും സദ്‍ഗുരു, പ്രോജക്റ്റ്‌ ഗ്രീൻ ഹാൻഡ്സ് എന്ന ഒരു പരിസ്ഥിതി പ്രസ്ഥാനവും ആരംഭിച്ചു. 2010 ജുണിൽ ഭാരതസർക്കാർ ഈ സംരംഭത്തിന് രാജ്യത്തെ ഏറ്റവും ഉയർന്ന പരിസ്ഥിതി അവാർഡായ ‘ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാർ’ വരെ സമ്മാനിച്ചു.

Image result for jaggi vasudev"പരിസ്ഥിതി പ്രവർത്തനം വ്യാപിക്കുക എന്നു പറഞ്ഞു കൊണ്ടു് തന്റെ ആത്മീയത്തട്ടിപ്പ് വ്യാപിപ്പിക്കാൻ റാലി ഫോര്‍ റിവര്‍ എന്ന പേരിൽ നദീ തീരങ്ങളിലൂടെ കന്യാകുമാരി മുതൽ കശ്മീർ വരെ യാത്ര സംഘടിപ്പിച്ചു. നദീകളെ സംയോജിപ്പിക്കാനും, നദി തീരങ്ങളിൽ മരങ്ങൾ നട്ടു വളർത്താനും ആഹ്വാനം ചെയ്തുകൊണ്ടു് മൂന്നുകോടി രൂപ വിലവരുന്ന ഇരുപതിൽപ്പരം വാഹനങളിൽ ആഡംബരമായി ആയിരുന്നു ഈ യാത്ര. ഇതിനെ പരിസ്ഥിതി സംഘടനകൾ തന്നെ ചോദ്യം ചെയ്തു. നിരവധി പരിസ്ഥിതി കേസുകളിൽ പ്രതിസ്ഥാനത്തുള്ള അമ്പാനിയും, അദാനിയും ഒക്കെയാണു് യാത്ര സ്പോൺസർ ചെയ്തത് .

Image result for jaggi vasudev"ഇന്ത്യയിൽ തഴച്ചു വളരുന്ന പഞ്ചനക്ഷത്ര അത്മീയതയിൽ, എല്ലാ തട്ടിപ്പ് വീരൻമ്മാർക്കും ഒപ്പം തന്നെയാണു് ജഗ്ഗി വാസുദേവിന്റേയും സ്ഥാനം. പഴയ ഫിലോസഫി പുതിയ കുപ്പിയിലാക്കിയ പുസ്തകങ്ങളും, ഒട്ടും ശാസ്ത്രീയമല്ലാത്ത യോഗയും, മെഡിറ്റേഷനും, ആശുപത്രിയും, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം ദിവസവും കോടികൾ വരവുള്ള മറ്റൊരു പഞ്ചനക്ഷത്ര ആത്മീയ തട്ടിപ്പ് ഗുരുവാണു് ജഗ്ഗി വാസുദേവ്. ഭരണാധികാരികൾ മുതൽ, കോർപ്പറേറ്റ് ഭീമൻമ്മാരും, ശാസ്ത്രജ്ഞർ വരെയുള്ളവരും ഇയാളുടെ ഭക്തനായതോടെ, ഇയാളുടെ സിദ്ധിക്കും, ഫിലോസഫിക്കും വലിയ പ്രചാരം കിട്ടി ചന്ദ്രയാൻ ദൗത്യത്തിന്റെ ക്രെഡിറ്റു പോലും ഇയാൾക്ക് വേണ്ടി അവകാശപ്പെടാൻ തയ്യാറുള്ള ഊളകളായ ഭക്തരും നമ്മുടെ നാട്ടിൽ കുറവല്ല.

കടപ്പാട്