ജാന്‍-ടെല്ലര്‍ മെറ്റല്‍

Sabu Jose

ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥയാണ് ജാന്‍-ടെല്ലര്‍ മെറ്റല്‍.1937ല്‍ ആര്‍തര്‍ ജാന്‍, എഡ്വേര്‍ഡ് ടെല്ലര്‍ എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്നു പ്രവചിച്ച ദ്രവ്യത്തിന്റെ അവസ്ഥയാണ് ജപ്പാനിലെ ടോക്കോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പരീക്ഷണശാലയില്‍ നിര്‍മിച്ചത്. പരസ്പര വിരുദ്ധമായ ഗുണങ്ങള്‍ സമ്മേളിക്കുന്ന ഈ ദ്രവ്യാവസ്ഥയ്ക്ക് ജാന്‍ – ടെല്ലര്‍ മെറ്റല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരേ സമയം വൈദ്യൂതചാലകമായും, വൈദ്യുതരോധിയായും അവതരിക്കാന്‍ ഈ ദ്രവ്യരൂപത്തിനു കഴിയും. വൈദ്യുത ചാലകമായി വര്‍ത്തിക്കുമ്പോള്‍ ഇത് ചാലകതയുടെ ഏറ്റവും ഉയര്‍ന്ന തലമായ അതിചാലകത (Super Conductivtiy) യില്‍ എത്തിയിരിക്കും.

സാധാരണയായി ഒരു ദ്രവ്യം അതിചാലക സ്വഭാവം പ്രദര്‍ശിപ്പിക്കുന്നത് അതിന്റെ ഊഷ്മാവ് കേവല പൂജ്യത്തിന് (-273 ഡിഗ്രി സെല്‍ഷ്യസ്) അടുത്തെത്തുമ്പോഴാണ്. എന്നാല്‍ ഈ ദ്രവ്യം അതിചാലകസ്വഭാവം പ്രദര്‍ശിപ്പിക്കുന്നതിന് ഇത്രയും താഴ്ന്ന താപനില ആവശ്യമില്ല എന്നത് ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വൈദ്യൂതി വിതരണ രംഗത്ത് വലിയൊരു കുതുച്ചുചാട്ടത്തിന് തിരികൊളുത്താന്‍ ഈ കണ്ടുപിടിത്തത്തിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. സാധാരണയായി വൈദ്യുതി വിതരണം ചെയ്യുന്ന അലുമിനിയം, ചെമ്പ് കമ്പികളുടെ പ്രതിരോധം കാരണം വലിയ തോതില്‍ വൈദ്യൂതി പാഴായിപ്പോവുകയാണ് ചെയ്യുന്നത്.

എന്നാല്‍ അതിചാലകതയില്‍ ലോഹങ്ങള്‍ വൈദ്യുതിരോധം കാണിക്കാറില്ല. ഊര്‍ജ നഷ്ടം കൂടാതെ വൈദ്യുതി വിതരണം നടത്താന്‍ കഴിയുമെന്നര്‍ഥം. എന്നാല്‍ അതിചാലകത സൃഷ്ടിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ താപനില പരീക്ഷണശാലകളില്‍ മാത്രമേ നിര്‍മിക്കാന്‍ കഴിയു. ഈ പരിമിതിമറികടക്കാന്‍ പുതിയ കണ്ടെത്താല്‍ സഹായിക്കുമെന്നാണ് കരുതുന്നത്. അതിചാലകതയില്‍ ജാന്‍-ടെല്ലര്‍ മെറ്റല്‍ ലോഹസ്വഭാവത്തോടൊപ്പം കാന്തികതയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

You May Also Like

എല്ലാം വ്യാഴത്തിന്റെ കുസൃതിത്തരങ്ങള്‍

ഭൂമി മനുഷ്യവാസത്തിനു യോഗ്യമായത്തില്‍ വ്യാഴത്തിനു എന്താണ് പങ്ക്?

അന്റാര്‍ട്ടിക്കയില്‍ പ്രാചീനമായ മനുഷ്യ നിര്‍മ്മിത പിരമിഡുകള്‍ കണ്ടെത്തി

ഒരു സംഘം പര്യവേഷകര്‍ അന്റാര്‍ട്ടിക്കയില്‍ പ്രാചീനമായ മനുഷ്യ നിര്‍മ്മിത പിരമിഡുകള്‍ കണ്ടെത്തിയതായി വാര്‍ത്ത. ഈ കണ്ടെത്തല്‍ അന്റാര്‍ട്ടിക്ക മുന്‍പ്‌ ജാനവാസയോഗ്യമായ സ്ഥലമായിരുന്നു എന്ന അനുമാനത്തിലേക്ക് നമ്മെ എത്തിക്കുന്നതായി ശാസ്ത്രഞ്ജര്‍ പറയുന്നു. ഒരു സമൂഹം അവിടെ ജീവിച്ചതായി ഇവരുടെ പഠനം വെളിവാക്കുന്നു. അതിനു ശേഷം മഞ്ഞു മൂടി ആ സമൂഹം നശിച്ചു പോയിരിക്കാന്‍ ആണ് സാധ്യത എന്നും ഇവര്‍ പറഞ്ഞു. അന്റാര്‍ട്ടിക്കയില്‍ നീണ്ടു പരന്നു കിടക്കുന്ന മഞ്ഞിനടിയില്‍ പല നിഗൂഡതകളും ഒളിഞ്ഞു കിടപ്പുണ്ടാകും എന്നും ഇവര്‍ ചൂണ്ടി കാണിക്കുന്നു.

ചക്രവാളത്തിലേയ്ക്ക് നക്ഷത്രമഴ : ബഹിരാകാശത്ത് നിന്നും വീണ്ടുമൊരു വിസ്മയദൃശ്യം

ചക്രവാളത്തിലെ നക്ഷത്രമഴ: ബഹിരാകാശത്ത് നിന്നും ഒരു കാഴ്ച

ലോകാവസാനം നിങ്ങള്‍ കരുതുന്നതിനെക്കാളും അടുത്തെന്ന് ശാസ്ത്രലോകം; ഏതു നിമിഷവും തകരാം !

ലോകാവസാനം നിങ്ങള്‍ കരുതുന്നതിനെക്കാളും അടുത്തെത്തിക്കഴിഞ്ഞെന്നും ഏതു നിമിഷവും പ്രപഞ്ചം നശിക്കാമെന്നും പറഞ്ഞു കൊണ്ട് ശാസ്ത്രലോകം രംഗത്തെത്തി. ഭൂമിയില്‍ അഹങ്കരിച്ചു നടക്കുന്ന മനുഷ്യരും മറ്റു ജീവജാലങ്ങളും കടലും പര്‍വ്വതങ്ങളും കൂറ്റന്‍ കെട്ടിടങ്ങളും ഉള്‍പ്പടെ അത് പോലെ മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും തകര്‍ന്നടിയുവാനുള്ള പ്രവര്‍ത്തി പ്രപഞ്ചത്തിന്റെ ഏതോ കോണില്‍ നിന്നും ആരംഭിച്ചു കഴിഞ്ഞതായി സതേണ്‍ ഡെന്‍മാര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു