അണ്ണാത്തയുടെ പരാജയത്തിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്തിന്റെതായി പുറത്തിറങ്ങിയ ചിത്രമാണ് ജയിലർ. ‘കോലമാവ് കോകില’, ‘ഡോക്ടർ’ എന്നീ രണ്ട് ഹിറ്റുകൾ നൽകിയ നെൽസൺ ദിലീപ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തത് . സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച ‘ജയിലർ’ തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കുകയാണ്.

കമലഹാസന്റെ വിക്രം സിനിമക്ക് ശേഷം മറ്റൊരു തമിഴ് സിനിമ കളക്ഷൻ റെക്കോർഡുകൾ തകർക്കുകയാണ്. ചിത്രത്തിൽ മുഴുനീള വില്ലൻ കഥാപാത്രം വർമ്മനായി വിനായകൻ അഭിനയിക്കുന്നു. മാത്യൂസ് എന്ന അഥിതി കഥാപാത്രമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ വേഷമിടുന്നു. മറ്റൊരു അഥിതി താരമായി കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ചിത്രത്തിലുണ്ട് . ഇപ്പോൾ ഇവർക്കൊക്കെ എത്ര പ്രതിഫലം നൽകി എന്നതാണ് ചർച്ചയാകുന്നത്.

രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനാകാൻ വാങ്ങിയത് 110 കോടിയാണ് എന്നാണ് റിപ്പോർട്ട്. വർമ്മനായി സ്ക്രീനിൽ നിറഞ്ഞാടിയ വിനായകന് 35 ലക്ഷം രൂപ ലഭിച്ചു.മാത്യൂസ് എന്ന കഥാപാത്രമാകാൻ മോഹൻലാൽ വാങ്ങിയത് 8 കോടിയാണ്. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറിനും നൽകിയത് എട്ടു കോടിയാണ്. ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടിയും രമ്യ കൃഷ്ണൻ 80 ലക്ഷവുമാണ് പ്രതിഫലമായി വാങ്ങിയത്.

സുനിൽ 60 ലക്ഷം,​ വസന്ത് രവി 60 ലക്ഷം,​ റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. തമന്ന കാവാലയ്യ എന്ന ഗാനരംഗത്തിനായി 3 കോടിയാണ് വാങ്ങിയതെന്നും റിപ്പോർട്ടുണ്ട്. സംവിധായകൻ നെൽസണ് പ്രതിഫലമായി നൽകിയത് 10 കോടിയായിരുന്നു.

Leave a Reply
You May Also Like

മമ്മൂട്ടിയുടെ എൻട്രിയെക്കാളും കയ്യടി കിട്ടാൻ പോകുന്ന സീൻ അതായിരിക്കും, പിഷാരടിയുടെ പ്രവചനം

കേരളം ആവേശപൂർവ്വം ഏറ്റെടുത്ത സിബിഐ സീരീസിന്റെ അഞ്ചാംഭാഗം ‘സിബിഐ 5 ദി ബ്രെയ്ൻ’ റിലീസ് ആകാനിരിക്കെ…

നീലക്കുയിൽ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് മണവാളന്‍ ജോസഫ് എന്ന പുതിയൊരു ഭാവപ്പകർച്ചയുള്ള നടനെ

മണവാളന്‍ ജോസഫ് 1954-ൽ തന്റെ തന്നെയൊരു കഥയെ ആസ്പദമാക്കി ഉറൂബ് തിരക്കഥ രചിച്ച് പി. ഭാസ്കരനും…

അനുഭവങ്ങളിൽ നിന്നും മനുഷ്യൻ പാഠങ്ങൾ പഠിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് അദ്ദേഹം

Vani Jayate 2018 നേക്കുറിച്ച് നല്ല റിപ്പോർട്ടുകളുടെ പെരുമഴക്കാലം ആണല്ലോ. സിനിമയെക്കുറിച്ച് അതിനോടൊക്കെയും ചേർന്ന് നിൽക്കുന്ന…

നിങ്ങൾക്കറിയാമോ… ഇന്നായിരുന്നു ലോകത്ത് ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത്

ഇന്നായിരുന്നു ലോകത്ത് ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത് മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ 1895 ഡിസംബർ 28…