നട്ടെല്ലില്ലാത്ത ജീവികളില്‍ ഏറ്റവും വലുത് ആര് ?

അറിവ് തേടുന്ന പാവം പ്രവാസി

കൂന്തൽ വർഗത്തിൽപെട്ട ജയന്റ് സ്ക്വിഡ് ആണ് നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്. ശരീരത്തിൽ ഒറ്റ എല്ലു പോലും ഇല്ലാത്ത ഈ വമ്പൻ കടൽ ജീവികൾ 18 മീറ്ററോളം നീളത്തിൽ വളരാറുണ്ട്. അകശേരുകികൾ (Invertebrate) എന്നാണ് നട്ടെല്ലില്ലാത്ത ജീവികളെ വിളിക്കുന്നത്. ജയന്റ് സ്ക്വിഡുകൾ ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. മെക്സിക്കോ ഉൾക്കടൽ, പസഫിക് സമുദ്രത്തിന്റെ വടക്കൻഭാഗം, ജപ്പാൻ കടൽ, തെക്കൻ സമുദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇവയെ കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും നിഗൂഢമായ ജീവികളിൽ ഒന്നാണ് ജയന്റ് സക്വിഡ്. ഇവ വളരെ ആഴത്തിലുള്ളതും, തണുത്തതുമായ വെള്ളത്തിലാണ് കഴിയുന്നത്. ശാസ്ത്രജ്ഞന്മാർക്കും മറ്റും ഇവയെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കില്ല. ലോകത്തിൽ ഏറ്റവും വലിയ കണ്ണുകളുള്ള ജീവി കൂടിയാണ് ഇവ. 25 സെന്റീമീറ്ററോളം ചുറ്റളവുണ്ട് ഇവയുടെ കണ്ണിന്.വലിയ തലയും, എട്ടു കൈകളും കിളി കൊക്കിന്റെ (Parrot beak) ആകൃതിയിലുള്ള ബലമുള്ള താടിയെല്ലുകളും ആണ് ജയന്റ് സ്ക്വിഡിന്റേത്.ചെമ്മീൻ, മറ്റും ഇനം കണവകൾ, മത്സ്യങ്ങൾ എന്നിവയാണ് ഇതിന്റെ ഭക്ഷണം. ചെറിയ ഇനം ,തിമിംഗല ങ്ങളെ ആക്രമിക്കാനും തിന്നാനും ഇവയ്ക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

2004-ൽ ജാപ്പനീസ് ഗവേഷകർ ജയന്റ് സ്ക്വിഡിന്റെ ചിത്രങ്ങൾ ആദ്യമായി പകർത്തി. 2012-ൽ ജപ്പാനിലെ നാഷണൽ സയൻസ് മ്യൂസിയത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരും, ഡിസ്കവറി ചാനലിന്റെയും മറ്റും സഹപ്രവർ ത്തകരും കൂടി ഒരു ജയന്റ് സ്ക്വിഡിന്റെ സ്വാഭാവികമായ ആവാസവ്യവസ്ഥ ആദ്യമായി ചിത്രീകരിക്കുകയുണ്ടായി.വ്യത്യസ്ത ഇനം ജയന്റ് സ്ക്വിഡുകളെ കണ്ടെത്തിയിട്ടു ണ്ടെങ്കിലും സമീപകാല ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഒരിനം മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നും അഭിപ്രായമുണ്ട്.

You May Also Like

സേഫ്റ്റി പിൻ വന്ന വഴി

സേഫ്റ്റി പിൻ വന്ന വഴി അറിവ് തേടുന്ന പാവം പ്രവാസി നമ്മളിന്ന് കാണുന്ന തരത്തിലുള്ള സേഫ്റ്റി…

എന്തുകൊണ്ടാണ് കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം നിരോധിക്കാനിടയായത് ?

എന്തുകൊണ്ടാണ് കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം നിരോധിക്കാനിടയായത് ? അറിവ് തേടുന്ന പാവം പ്രവാസി 1923-ൽ…

നൈട്രജന്‍ ശ്വസിപ്പിച്ചുള്ള വധശിക്ഷ എങ്ങനെ ?

ശുദ്ധമായ നൈട്രജൻ ഒന്നോ, രണ്ടോ തവണ അകത്തേയ്ക്ക് എടുക്കുമ്പോഴേക്കും ശ്വാസകോശത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറയുകയും തുടർന്ന് രക്തത്തിൽ നിന്നും ഓക്സിജൻ കുറേശ്ശെയായി ശ്വാസ കോശത്തിലേക്ക് തള്ളപ്പെടുകയും ചെയ്യും.

കരയിൽ നടക്കുന്ന ചില മത്സ്യങ്ങളുണ്ട്

വെള്ളത്തിന്‌ പുറത്തു കരയിൽ നടക്കുന്ന ഒരു കൂട്ടം മീനുകളെ ആണ് നടക്കുന്ന മത്സ്യങ്ങൾ എന്ന് പൊതുവേ വിളിക്കുന്നത്. സഞ്ചാരി മത്സ്യങ്ങൾ എന്നും വിളിക്കുന്നു.