Connect with us

പഠനം പാതിയിൽ ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന സമയത്താണ് അയാൾ “Star Wars” എന്ന സിനിമ കണ്ടത്

പഠനം പാതിയിൽ ഉപേക്ഷിച്ച് ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന സമയത്താണ് അയാൾ “Star Wars” എന്ന ചിത്രം കാണാൻ ഇടയാകുന്നത്. അത് ആ യുവാവിന്റെ

 55 total views

Published

on

ജിഷ്ണു മുരളീധരൻ

പഠനം പാതിയിൽ ഉപേക്ഷിച്ച് ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന സമയത്താണ് അയാൾ “Star Wars” എന്ന ചിത്രം കാണാൻ ഇടയാകുന്നത്. അത് ആ യുവാവിന്റെ മനസ്സിൽ സിനിമ മോഹങ്ങളുടെ വിത്തുപാകി. അങ്ങനെ ആദ്യമായി ജോലിക്കിടയിൽ സുഹൃത്തുക്ക ളുമായി ചേർന്ന് അയാൾ ഒരു ഷോർട്ട് ഫിലിമിന് തിരക്കഥയെഴുതി ഷൂട്ട് ചെയ്തു. “Xenogenesis” എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. വർഷങ്ങൾക്ക് ശേഷം “Pirahna 2” എന്ന ചിത്രത്തിന്റെ സ്പെഷ്യൽ എഫക്ട് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്ത് അതിന്റെ സംവിധായകനും നിർമ്മാതാവും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് സംവിധായകൻ പിന്മാറിയപ്പോൾ പകരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.

May be an image of 3 people and textഅന്ന് ആ നിർമ്മാതാവോ സ്വയം അയാൾ തന്നെയോ കരുതിക്കാണില്ല, തന്നിലൂടെ മാറാൻ പോകുന്നത് ഹോളിവുഡിന്റെ എന്നല്ല ലോകസിനിമയുടെ തന്നെ ജാതകമാണെന്ന്. ലോകത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രത്തിന്റെ സംവിധായകനായി അയാൾ മാറുമെന്ന്… അതെ, ആ പഴയ ട്രക്ക് ഡ്രൈവർ മറ്റാരുമല്ല, വിശ്വവിഖ്യാതനായ ഹോളിവുഡ് സംവിധായകൻ സാക്ഷാൽ “ജെയിംസ് കാമറൂൺ…..”

ജെയിംസ് കാമറൂൺ എന്ന സംവിധായകനെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം നമ്മളിൽ ഭൂരിഭാഗം പേരുടെയും ഹോളിവുഡ് സിനിമാ പ്രേമം തുടങ്ങുന്നത് ടൈറ്റാനിക്കിലൂടെയാണ്. ലിയനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നീ പേരുകൾ അറിയാത്തവർക്ക് പോലും ജാക്കും റോസും എന്ന് പറഞ്ഞാൽ പെട്ടെന്ന് പിടികിട്ടും. അത്രയ്ക്ക് ആഴത്തിലാണ് ആ സിനിമയും അതിലെ കഥാപാത്രങ്ങളും കേരളത്തിലെ സിനിമാ പ്രേമികളുടെ മനസ്സിൽ വേരുറപ്പിച്ചത്.

Every Rolex Tells A Story – James Cameron - YouTubeടൈറ്റാനിക് എല്ലാ അർത്ഥത്തിലും ഒരു മാസ്റ്റർപീസ് തന്നെയായിരുന്നു. സിനിമയുടെ ഒറിജിനാലിറ്റി നഷ്ടപ്പെടാതിരിക്കാൻ യഥാർത്ഥ ടൈറ്റാനിക്കിന്റെ ബ്ലൂ പ്രിന്റുപയോഗിച്ച് ആ കപ്പലിന്റെ നിർമ്മാതാക്കളുടെ മേൽനോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്ന സെറ്റ് കാമറൂൺ ഒരുക്കിയെടുത്തു. ഒടുവിൽ ആ ചിത്രം ലോകത്ത് അതുവരെയുണ്ടായിരുന്ന എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് വൻവിജയമായതും 12 വർഷത്തോളം ആ റെക്കോർഡ് കാത്തു സൂക്ഷിച്ചതും നമുക്കറിയാവുന്ന കാര്യങ്ങളാണ്.

എന്നാൽ 12 വർഷങ്ങൾക്ക് ശേഷം ആ റെക്കോർഡ് തകർക്കാനും ഒരു കാമറൂൺ ചിത്രം തന്നെ വേണ്ടിവന്നു. അതാണ് 2009 ൽ പുറത്തിറങ്ങിയ “Avatar”. പണ്ടോറ എന്ന സാങ്കല്പിക ഗൃഹത്തിലെ താമസക്കാരും അവിടുത്തെ കാഴ്ചകളും ലോകത്താകമാനമുള്ള സിനിമാപ്രേമികൾക്ക് പുത്തൻ കാഴ്ചാനുഭവമായി. ടൈറ്റാനിക്കിന് മുൻപുതന്നെ അവതാറിന്റെ തിരക്കഥ കാമറൂൺ പൂർത്തിയാക്കിയിരുന്നു എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ പ്രതിഭ എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

തന്റെ സിനിമയുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത സംവിധായകനാണ് ഇദ്ദേഹം. “Abyss” എന്ന അണ്ടർവാട്ടർ ചിത്രത്തിനുവേണ്ടി അണിയറ പ്രവർത്തകരെ അണ്ടർവാട്ടർ ഡ്രൈവിംഗ് പരിശീലിപ്പിച്ചതും, True Lies ന് വേണ്ടി ഫൈറ്റർ ജെറ്റുകൾ വാടകയ്ക്കെടുത്തതും, തന്റെ സങ്കല്പത്തിലുള്ളത് പോലെ കുറ്റമറ്റ രീതിയിൽ അവതാർ പ്രേക്ഷകരിലെത്തിക്കാനാവശ്യമായ ടെക്നോളജി നിലവിൽ വരുന്നത് വരെ കാത്തിരുന്നതുമെല്ലാം അതിന്റെ തെളിവാണ്. പത്തു വർഷത്തോളം അവതാർ തന്റെ കളക്ഷൻ റെക്കോർഡ് നിലനിർത്തി. ഇപ്പോൾ ആ റെക്കോർഡ് 2019ൽ പുറത്തിറങ്ങിയ Avengers : Endgame എന്ന ചിത്രത്തിന്റെ പേരിലാണ്.

വ്യക്തിപരമായി ഏറ്റവും ഇഷ്ടമുള്ള ഹോളിവുഡിലെ ആക്ടർ-ഡയറക്ടർ കോംബോകളിൽ ഒന്നാണ് അർണോൾഡ് – ജെയിംസ് കാമറൂൺ കോംബോ. Terminator, Terminator 2 : Judgement Day, True Lies എന്നിങ്ങനെ ആകെ മൂന്ന് ചിത്രങ്ങളിലാണ് ഇവർ ഒന്നിച്ചത്. ഈ മൂന്നു ചിത്രങ്ങളും വൻ വിജയങ്ങളായിരുന്നു.

James Cameron Movies Watched So Far
1. Titanic
2. Terminator
3. Terminator 2 : Judgement Day
4. True Lies
5. Abyss
6. Piranha 2
7. Avatar
8. Alien 2

Advertisement

“അത്ഭുതം” എന്ന വാക്കിന് ലോകസിനിമയിൽ ഒരു പര്യായമുണ്ടെങ്കിൽ അത് ജെയിംസ് കാമറൂൺ എന്ന ഏഴക്ഷരമായിരിക്കും. കോവിഡ് പ്രതിസന്ധികൾ നീങ്ങി, ആ പേര് വീണ്ടും അഭ്രപാളികളിൽ തെളിയുന്ന ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനുൾപ്പെടെയുള്ള ഒരു കൂട്ടം പ്രേക്ഷകർ. അന്ന്, “Avatar 2” വിലൂടെ ഏതെല്ലാം റെക്കോർഡുകൾ ഈ മനുഷ്യനു മുന്നിൽ കടപുഴകി വീഴുമെന്നും പുതുതായി എന്തെല്ലാം നേട്ടങ്ങൾ അയാൾ സ്വന്തം പേരിനൊപ്പം എഴുതി ചേർക്കുമെന്നും കാത്തിരുന്നു കാണാം.
Happy Birthday Legend ❤️

 56 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement