എത്രപേരാണ് വീടണയുന്നതിന് മുമ്പ് തെരുവിൽ മരിച്ചുവീണത്

59

തെലങ്കാനയില്‍ നിന്നും ലോക്ഡൗണിനിടെ ഛത്തീസ്ഗഡിലെ സ്വന്തം നാടായ ബീജാപൂരിലേക്ക് നടന്ന 12കാരിക്ക് ദാരുണാന്ത്യം

അവസാന അത്താണിയായ ആ വീടണയാൻ, ജംലോ മക്ദം എന്ന 12 വയസുകാരിക്ക് കഴിഞ്ഞില്ല. ലോക്ക്ഡൗണിനെ തുടർന്ന് ആന്ധ്രയിൽ നിന്ന് ഛത്തിസ്ഗഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മറ്റു മൈഗ്രേന്റ് തൊഴിലാളികൾക്കൊപ്പം നടന്നു പോവുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് നടന്നത് 150 കിലോമീറ്റർ. വീട്ടിലെത്താൻ 50 കിലോമീറ്റർ ബാക്കിയിരിക്കെ വഴിയിൽ മരിച്ചുവീണു.

വീട്ടിലെത്തിക്കാൻ ഇൗ പെൺകുട്ടി ...ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ഒട്ടുമിക്കയാളുകളും കാല്‍നടയായി സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. അങ്ങനെ യാത്ര തിരിച്ച ഒരു 12 വയസുകാരിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ എല്ലാവരെയും സങ്കടപ്പെടുത്തുന്നത്. 11 പേരടങ്ങുന്ന സംഘമാണ് തെലങ്കാനയില്‍ നിന്ന് ഏപ്രിൽ പതിനഞ്ചിന് യാത്ര ആരംഭിച്ചത്.മൂന്ന് ദിവസങ്ങള്‍ ഇവര്‍ തുടര്‍ച്ചയായി നടന്നു. പൊലീസിന്റേയും അധികൃതരുടേയും കണ്ണുവെട്ടിക്കാനായി ദേശീയപാതകള്‍ ഒഴിവാക്കിയും കാട്ടിലൂടെയുമായിരുന്നു പലപ്പോഴും സഞ്ചാരം.

വീട്ടിലേക്ക് 11 കിലോ മീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ വയറുവേദനയുണ്ടായി. തുടര്‍ന്നാണ് മരിച്ചത്. കഴിഞ്ഞ രണ്ട് മാസത്തോളമായി 12 കാരിയായ പെണ്‍കുട്ടി തെലങ്കാനയിലെ മുളകുപാടങ്ങളില്‍ പണിക്കു പോയിരിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മൃതദേഹം ആംബുലന്‍സില്‍ വീട്ടിലേക്കെത്തിച്ചു. കുട്ടിക്ക് നിര്‍ജലീകരണവും പോഷകാഹാരക്കുറവും ഉണ്ടായിരുന്നെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

എത്രപേരാണ് വീടണയാൻ ഒരു അവസരം ഈ ദരിദ്ര ജനത്തിന് നൽകിയിരുന്നെങ്കിൽ ഈ കൊടും ദുരിതങ്ങൾ ഒഴിവാക്കാമായിരുന്നില്ലെ! പ്രതീക്ഷയോടെ, കുടിനീര് വറ്റി കാൽപ്പാദങ്ങൾ പൊള്ളിയടർന്ന് നടന്നിട്ടും വഴിയിൽ കുഴഞ്ഞ് വീണ് പൊലിയുന്ന ജീവിതങ്ങൾ.. ഇനിയും വീട് പറ്റേണ്ടവർ !