അനിൽ നമ്പ്യാരെ ഒരു പൈങ്കിളി ഗ്രൂപ്പിന്റെ അഡ്മിൻ പോലും ആവാൻ യോഗ്യതയില്ലാത്ത ആളാണെന്ന് അങ്ങ് ബോധിപ്പിച്ചതിന് നന്ദി

357

ഇബ്നു സൈദ്

ഒരാളെ പിന്നേം.., പിന്നേം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ, പറയാതെ വയ്യ. മ്മടെ അനിൽ നമ്പ്യാർ ഇന്നലെയിട്ട വീഡിയോ കണ്ടപ്പോ ഒന്നൂടെ പറയാണോന്ന് തോന്നി. നമ്പ്യാർ എന്ന് പറയുമ്പോ സാക്ഷാൽ എം.എൻ. നമ്പ്യാരെയാണ് മനസ്സിൽ വരിക. എന്തു കൊണ്ടോ ആ വീഡിയോയിൽ എം.എൻ. നമ്പ്യായരുടെ ഡയലോഗ് പ്രസന്റേഷനാണ് ഓർമ്മ വന്നത്. വൈകാരിക ഭാവങ്ങൾ മുഖത്തിനപ്പുറം ശരീര ഭാഷയുടേയും പ്രകടിപ്പിക്കുന്ന നാടകീയ സിനിമാ കാലഘട്ടത്തെ ഓർമ്മിക്കുന്ന രംഗങ്ങൾ. അതേ മോഡുലേഷനും ശരീര ഭാഷയും മ്മടെ അനിൽ നമ്പ്യാരുടേം വീഡിയോയിൽ കാണാം.

“ജനം ഡിബേറ്റിൽ പങ്കെടുക്കണമെന്ന എന്റെ മാന്യമായ ക്ഷണത്തിന് മുന്നിൽ ചൂളി കണ്ടം വഴി ഓടിയ രശ്മിത എന്നെ തേച്ചൊട്ടിച്ചെന്ന്
കമ്മി സുഡു കിണ്ടാണ്ടങ്ങൾ. പോരിന് വിളിച്ച ഞാൻ തേഞ്ഞത്രെ, പോര് പേടിച്ചോടിയ രശ്മിത മിടുക്കിയും പാളിയ പിത്തലാട്ടം
(ബാക്കി പിറകെ വരുന്നുണ്ട്)”

ഇതാണ് ഒരു ചാനൽ മേധാവിയുടെ ഒരു പോസ്റ്റ്. ചുരുക്കം പറഞ്ഞാൽ ഒരു പൈങ്കിളി ഗ്രൂപ്പിന്റെ അഡ്മിൻ പോലും ആവാൻ യോഗ്യതയില്ലാത്ത ആളാണെന്ന് അങ്ങ് ബോധിപ്പിച്ചതിന് നന്ദി. ഒരു ചാനൽ മേധാവി പോരിന് വിളിക്കുക. ദാരിദ്ര്യം. പിന്നെ Resmitha ചേച്ചിയെ പ്രവോക്ക് ചെയ്തു നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഇപ്പോഴാണ് കത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ മംഗലാപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണെന്ന് വാര്‍ത്ത നല്‍കി ജനം ടി വി. കാര്‍ണ്ണാടകയില്‍ നിന്നുള്ള ബിഗ് ന്യൂസെന്ന ഇംഗ്ലീഷ് ചാനലിന് പിന്നാലെയാണ് ജനം ടി വി ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ്, മീഡിയ വണ്‍, മാതൃഭൂമി ന്യൂസ്, 24 ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരേയും ക്യാമറാമാന്മാരേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇവര്‍ വ്യാജ മാധ്യമ പ്രവര്‍ത്തകരാണെന്നാണ് ജനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്പതോളം വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്നും ഇവരുടെ കൈയ്യില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെ- ന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.ആശുപത്രിയിലെ ഗേറ്റിന് പുറത്ത് നിന്ന് പോലും റിപ്പോര്‍ട്ടിംഗ് നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചില്ല. ക്യാമറ അടക്കമുള്ളവയും പോലീസ് പിടിച്ചെടുത്തിരുന്നു. ജനം ടിവിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം അറിയിച്ചുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി”

അന്ന് മുതൽ നിങ്ങളേം നിങ്ങടെ ചാനലിനേം മലയാള മാധ്യപ്രവർത്തകർ ഞെളിയൻപറമ്പ് എത്തുമ്പോ മൂക്ക് പൊത്തുന്നത് പോലെ പൊത്തി മാറി നടന്നപ്പോൾ വാർത്തകൾ “ഒണ്ടാക്കുന്ന” നിങ്ങൾ വാർത്തയിൽ നിറഞ്ഞു നിൽക്കാനുള്ള പ്രീ പബ്ലിസിറ്റിയാണ് നിങ്ങൾ ഉദ്ദേശിച്ചിതെങ്കിൽ അവിടേയും മിൽക്ക് വാട്ടറിൽ എയിറ്റിന്റെ ജോബ് നിങ്ങക്ക് തന്നെ വന്നു. ആദ്യം അർണബ് ഗോസാമിയെയെങ്കിലും പഠിക്കുക. Creative journalist എന്നാൽ വാർത്തകൾ സൃഷ്ടിക്കുന്ന.., എന്നതല്ല. വാർത്തകൾ അതിന്റെ ആത്‌മാവിൽ തൊടുന്ന ആളായിരിക്കുക എന്നതാണ് സാർ.

പിന്നെ കുലപുരുഷന്റെ തറവാടിത്തവും ജാതി സ്പിരിറ്റും കമന്റുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മനുദർശനം മാത്രം പുഴുങ്ങിത്തിന്നാൽ ഇങ്ങനെയേ ചിന്തിക്കാൻ കഴിയൂ. പിന്നെ നിങ്ങടെ വീഡിയോ പോസ്റ്റിന്റെ മേലെ എഴുതിയ ക്യാപഷനിൽ രണ്ട് ചിഹ്‌നം ഇഷ്ടപ്പെട്ടു. ഒന്ന് ഈ ഓടുന്ന ചിത്രം. അതായത് ഇനിയും നാറാതെ, അങ്ങ് ഓട്ടം തുടങ്ങിക്കോളൂ എന്ന്. രണ്ട് ഈ ചിഹ്നം ഇന്ത്യൻ സമ്പദ് വ്യവസ്ഥയും നിങ്ങളുടെ സംസ്കാരവും.