ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ (സങ്കൽപ്പത്തിനും അപ്പുറം)

0
168

ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ (സങ്കൽപ്പത്തിനും അപ്പുറം)

രണ്ടാം ലോക മഹായുദ്ധം ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ട്ടമാക്കിയ ഒന്നാണ്.പക്ഷെ രണ്ടാം ലോക മഹായുദ്ധശേഷം ലോകം മുഴുവൻ ചർച്ച ചെയ്‌തത് നാസികളും ഹിറ്റ്ലറും ജർമനിയും നടത്തിയ ക്രൂരകൃത്യങ്ങൾ ആയിരുന്നു.എന്നാൽ അമേരിക്ക ജപ്പാനിൽ അണു ബോബ് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിലും വർഷിച്ചപ്പോൾ ലോക ജനതയുടെ മുഴുവൻ സഹതാപവും ജപ്പാൻ നേടിയെടുത്തു ഒരു പക്ഷെ ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ യൂണിറ്റ് 731നെ കുറിച്ചു അറിയുന്നവർ ഒരു പക്ഷെ അമേരിക്കയെ വളരെ അധികം ഇഷ്ടപ്പെട്ടു എന്നു വരാം. ഇനി കാര്യത്തിലേക്ക് കടക്കാം.

10 Atrocious Experiments Conducted By Unit 731 - Listverseരണ്ടാം ലോക മഹായുദ്ധ സമയത്ത് ഏറ്റവും വലിയ ഏഷ്യൻ സാമ്രാജ്യ ശക്‌തി ജപ്പാൻ ആയിരുന്നു. അതിനായി അവർ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ മുതൽ പസഫിക് ദ്വീപ് വരെ കയ്യടക്കി വച്ചിരുന്നു. പിന്നീട് കൊറിയയും ചൈനയും അവർ കീഴടക്കി എന്നു പറയാൻ സാധിക്കും. ചൈന എന്നാൽ പൂർണമായ ചൈന അല്ല ചൈനയിലെ ചില പ്രദേശങ്ങൾ, വാസ്തവത്തിൽ, 1931 ൽ മഞ്ചൂറിയയെ ആക്രമിച്ചാണ് ജപ്പാൻ യുദ്ധം ആരംഭിച്ചത് തുടർന്ന് 1937 ൽ അധിനിവേശം നടത്തി ചൈനയുമായി യുദ്ധം ചെയ്തു.

Henry Söderlund on Twitter: "[NSFW] Japanese soldier stabbing a baby with a  bayonet in China, 1937 - 38 More information: https://t.co/iOvzZcnH5s  #photography #yeolde #wwii #death #japanese #soldier #baby #bayonet #china  #cruelty… https://t.co/z3YoergCS9"ചൈനയിലെ മഞ്ചുരിയ ആക്രമിച്ചു കീഴടക്കി അവർ മഞ്ജുക്കാന എന്ന പാവ ഭരണം തന്നെ ആണ് ആരംഭിച്ചത്.ഏകദേശം 6 കിലോമീറ്റർ ചുറ്റളവിൽ ഹാർബർ ഡിസ്ട്രിക്റ്റിൽ ഒരു മനുഷ്യ പരീക്ഷണശാല ആരംഭിച്ചു ഇതിനെ ടോക്കോ യൂണിറ്റ് എന്ന പേരിലും അറിയപ്പെട്ടു. ജപ്പാന് ലോകം കീഴടക്കാം എന്ന ലക്ഷ്യം സാധിക്കണം എങ്കിൽ ജപ്പാൻ സൈനികർക്ക് ആരോഗ്യം, പ്രതിരോധശക്‌തി എന്നിവ വേണം അതിനായി യുദ്ധ മേഖലയിൽ ഉണ്ടാകുന്ന അപകടങ്ങൾ , പകർച്ച വ്യാധികൾ പരുക്കുകൾ എന്നിവ ഒഴിവാക്കണം. അതിന് മരുന്നകൾ ആവശ്യം ആണ്. മാത്രമല്ല ബയോ വെപ്പൻ കൂടി നിർമിക്കണം അതിനായി ആണ് അവർ യൂണിറ്റ് 731 സ്‌ഥാപിച്ചത് .പുറം ലോകത്തിനു സംശയം തോന്നാതെ ഇരിക്കാൻ എപ്പിഡെമിക് പ്രിവെൻഷൻ ആൻഡ് വാട്ടർ പ്യൂരിഫിക്കേഷൻ എന്ന പേരിൽ ആണ് ഈ യൂണിറ്റ് നാമകരണം ചെയ്യപ്പെട്ടത്

Manila massacre - Wikipediaചരിത്രത്തിൽ നമ്മൾ ഏറ്റവും ക്രൂരൻ എന്നു വിളിക്കുന്ന ഹിറ്റ്‌ലറെ പോലും പിന്നിലാക്കുന്ന രീതിയിൽ ആയിരുന്നു ജപ്പാന്റെ ചരിത്രം. പരീക്ഷണത്തിനായി യുദ്ധതടവുകാർ(അമേരിക്കൻ ,റഷ്യൻ), രാജ്യത്തിന്റെ ഒറ്റുകാർ എന്നു സംശയം ഉള്ളവർ,അനാഥർ, സ്‌ത്രീകൾ , നാടോടികൾ തുടങ്ങിവർ ആയിരുന്നു ഇരകൾ

ക്രൂര പരീക്ഷണങ്ങൾ

യൂണിറ്റ് 731 ലേക്ക് നിയോഗിക്കപ്പെട്ട ഫിസിയോളജിസ്റ്റായ യോഷിമുര ഹിസാറ്റോ ഇയാൾ ഒരു ആർമി സർജനും മൈക്രോ ബയോളജിസ്റ്റും കൂടിയായിരുന്നു. ഇരകളെ മരത്തടി എന്ന അർത്ഥം വരുന്ന മരൂത്ത എന്ന പദം ആയിരുന്നു ഉപയോഗിച്ചത് ഇനി മരൂത്തകൾ നേരിട്ട ക്രൂരതകൾ നോക്കാം. രാസവസ്തുക്കൾ ഇന്ജെക്റ്റ് ചെയ്യുക. അതിൽ അതിജീവിക്കുന്നവരെ വിഷവാതകം ശ്വസിപ്പിക്കുക. പിന്നെ അവരെ ശരീരം മരവിപ്പിക്കാതെ അവയവങ്ങൾ മുറിക്കുക, ഇതു വഴി എത്ര മാത്രം രക്‌തം പുറത്തു പോകും, ഏതു അവയവം മുറിക്കപ്പെട്ടാൽ ആണ് പെട്ടന്ന് മരണം സംഭവിക്കുക.. എന്നിവ ആയിരുന്നു പഠനം വിഷയം.

പലരുടെയും അവയവങ്ങൾ പച്ച ജീവനോടെ മുറിക്കപ്പെട്ടു. വലതു കൈ മുറിച്ചു ഇടതു കയ്യുടെ ഭാഗത്തും തിരിച്ചും ഒക്കെ തുന്നി ചേർത്തു പരീക്ഷണം നടത്തി. അതിനു ശേഷം ഗർഭിണികൾ ആയ സ്ത്രീകളെ ആയിരുന്നു പരീക്ഷണം. രാസ വസ്‌തുക്കൾ ശ്വസിപ്പിച്ചു അതിനു ശേഷം ഓപ്പറേഷൻ ടേബിൾ കിടത്തി വയറു കീറി കുട്ടിയെ എടുക്കുക. എന്നിട്ടു കുട്ടിയെ കീറി പരിശോധിക്കുക. എത്ര മാത്രം അമ്മയിൽ നിന്നും കുട്ടിക്ക് അണുബാധ ഉണ്ടായി എന്നറിയാൻ ആയിരുന്നു. പിന്നെ സ്ത്രീകളെ തികയാതെ വന്നപ്പോൾ ജപ്പാന്റെ സൈനികർക്ക് വേണ്ടി ഉണ്ടാക്കിയ കംഫർട്ട് സോൻ ഇതു അധിനിവേശം നടത്തുന്ന പ്രദേശങ്ങളിലെ സ്‌ത്രീകളെ ജപ്പാൻ സൈനികർക്ക് ലൈംഗിക താൽപര്യം പൂവണിയാൻ ഉള്ള ഇരകൾ ആയിരുന്നു. ഇവരിൽ നിന്നും ഉള്ള സ്‌ത്രീകളെ യൂണിറ്റ് 731ൽ കൊണ്ടു വന്നു ഗാർഡുകളാൽ ഗർഭം ധരിപ്പിക്കുന്നു അതിനു ശേഷം ഗർഭ അവസ്‌ഥയിൽ പരീക്ഷണത്തിന് വിദേയമാക്കുന്നു.

Japanese war crimes – Unit 731, Cannibalism, torture, chemical weapons,  murdering of PoWs and civilians and other atrocities – WW2Wrecks.comകൈകാലുകളുടെ പരിക്കുകളെക്കുറിച്ചുള്ള മാരുട്ടയുടെ പഠനത്തിന്റെ ഭാഗമായി, ഹിസാറ്റോ തടവുകാരുടെ കൈകാലുകൾ ഐസ് നിറച്ച വെള്ളത്തിൽ മുക്കിക്കൊല്ലുകയും കൈയോ കാലോ മരവിപ്പിക്കുകയും ചർമ്മത്തിന് മുകളിൽ ഒരു കോട്ട് ഐസ് രൂപപ്പെടുകയും ചെയ്യുന്നതുവരെ അവരെ അങ്ങനെ ചെയ്യുന്നു ഒരു ദൃക്‌സാക്ഷി വിവരണമനുസരിച്ച്, ചൂരൽ കൊണ്ട് അടിക്കുമ്പോൾ കൈകാലുകൾ മരത്തിന്റെ പലക പോലെ ശബ്ദമുണ്ടാക്കി.

ഫ്രീസുചെയ്‌ത അനുബന്ധം വേഗത്തിൽ പുനരുജ്ജീവിപ്പിക്കുന്നതിന് ഹിസാറ്റോ വ്യത്യസ്ത രീതികൾ പരീക്ഷിച്ചു. ചില സമയങ്ങളിൽ അവയവം ചൂടുവെള്ളത്തിൽ ഒഴിച്ച്, ചിലപ്പോൾ തുറന്ന തീയോട് ചേർത്തുപിടിച്ചുകൊണ്ട് പിന്നെ ഇരയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി അവ തണുപ്പിചും ചൂട് പിടിപ്പിച്ചും അവരുടെ രക്തം കളയാൻ എത്ര സമയമെടുത്തുവെന്ന് അറിയാൻ ആണ് അയാൾ ഇതു ചെയ്തത്. ഇനിയും ഒരുപാട് എഴുതാൻ ഉണ്ട് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ധാരാളം ഡോക്യുമെന്ററികൾ യൂ ട്യൂബിൽ ഉണ്ട് .