പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെ അമ്മയെ കണ്ടെത്തിയത് പാടത്തെ ജോലിക്കാർക്കിടയിൽ നിന്ന്

356

Sasidharan Ramath

ഒരിക്കൽ തമിഴ്നാട് മുഖ്യമന്ത്രി കാമരാജ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ കൂടെ മധുരയിൽ ഒരുറാലിയിൽ പങ്കെടുക്കുവാൻ വേണ്ടി കാറിൽ സഞ്ചരിക്കുകയായിരുന്നു യാത്രമദ്ധ്യെ കാറിൽ വെച്ച് നെഹറു ചോദിച്ചു കാമരാജ് താങ്കളുടെ വീട് ഈ പരിസരത്ത് എവിടെയെങ്കിലും ആണോ. ?അതെ ഏറെകുറെ എൻ്റെ വീടിനടുത്തു കൂടിയാണ് നമ്മളിപ്പോൾ പോയ്ക്കൊണ്ടിരിക്കുന്നത്
എങ്കിൽ നമുക്കു അവിടം ഒന്നുകയറിയാലോ എന്തിന് ? എനിക്ക് താങ്കളുടെ അമ്മയെ ഒന്നു കാണാമല്ലോ. 60 കോടി ജനങ്ങളുടെ ഒരു പ്രധാനമന്ത്രി എന്തിനാണ് ഒരാവശ്യമില്ലാതെ എൻ്റെ അമ്മയെ കാണാൻ സമയം കളയുന്നത്.

My dear Chief Minister - Leisure News - Issue Date: Nov 10, 2014ഒരു ആത്മഗതത്തിനു ശേഷം നെഹ്രുവുമൊത്ത് അല്പനേരത്തെ സ്വകാര്യ സംഭാഷണങ്ങൾക്കൊടുവിൽ കാമരാജ് കാർ തിരിയേണ്ട ദിശ ഡ്രൈവർക്കു കാണിച്ച് കൊടുത്തു അനന്തമായ ഒരു വയലിനോട് ഓരം ചേർന്നു പായുന്ന കാർ ഒരുവേളനിർത്താൻ കാമരാജ്
ആവശ്യപെട്ടപ്പോൾ നെഹ്രു കാറിൽ നിന്നും ചുറ്റുപാടും നോക്കി. ഒരുകടയോ വീടോ പരിസരത്തൊന്നും കാണാൻ കഴിയാതിരുന്ന നെഹ്രുവും ആത്മഗതം ചെയ്തു. എന്തിനായിരിക്കാം കാമരാജ് ഇവിടെ കാർ നിർത്താൻ ആവശ്യപെട്ടത് ? ഒരുവേള പുറത്തേക്കു പായിച്ച തൻ്റെ ദൃഷ്ടി നെഹ്രു കാറിനുള്ളിലിരിക്കുന്ന കാമരാജനിലേക്കു തിരിച്ചപ്പോൾ കാറിൻ്റെ ജനലിൽകൂടി തല പുറത്തേക്കു നീട്ടി വയലിലേക്ക് നോക്കി കാമരാജ് ആരോടന്നില്ലാതെ നീട്ടി വിളിച്ചു അമ്മേ…

ആരും അതു കേൾക്കുന്നില്ലെന്നു കണ്ടപ്പോൾ തൻ്റെ തല അല്പം കൂടി പുറത്തേക്കു ഉയർത്തി കാമരാജ് വീണ്ടും ഉച്ചത്തിൽ നീട്ടി വിളിച്ചു…അമ്മേ ഇതു ഞാനാണ് കാമരാജ് . വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ നിന്നും പ്രായമായ ഒരു സ്ത്രീ നിവർന്നു നിന്നു കാറിലേക്ക് നോക്കി കൈഉയർത്തി തിരിച്ചു ചോദിച്ചു, മോനെ നിനക്കു സുഖം തന്നെയല്ലേ ? സുഖമാണമ്മേ ഇതുവഴിപോയപ്പോൾ ഒന്നു വിളിച്ചു എന്നെയുള്ളു…എന്താമോനെ വിശേഷം….ഞാൻ അല്പം ധൃതിയിൽ ഒരാളോടൊപ്പം മധുരയിലേക്ക് പോവുകയാണമ്മേ അമ്മയെ അയാൾക്കൊന്നു കാണാൻ അമ്മക്കിവിടം വരെ ഒന്ന് വരാമോ ?

അതിനെന്താ മോനെ അമ്മ ഇതാ എത്തികഴിഞ്ഞു തോർത്ത് മുണ്ടുകൊണ്ടു വിയർപ്പുതുടച്ചു ആ പൊരിവെയിലിൽ കാറിനടുത്തേക്ക് നടന്നുവരുന്ന വയസ്സായ ഒരു സ്ത്രീയെ കണ്ടു പുറത്തേക്കിറങ്ങിയ നെഹ്രു ഒരക്ഷരം ഉരിയാടാനാവാതെ നിർവികാരനായങ്ങനെ നോക്കി നിന്നപ്പോൾ അടുത്തെത്തിയ സ്ത്രീയെ ചൂണ്ടി കാമരാജ് പറഞ്ഞു ഇതാണെൻ്റെ അമ്മ, പരിസരബോധം വീണ്ടെടുത്ത നെഹ്രു ആ അമ്മയ്ക്ക് നേരെ കൈകൂപ്പിയപ്പോൾ അമ്മയോടായി കാമരാജ് പറഞ്ഞു, ഇതാണമ്മേ ഇന്ത്യയുടെ പ്രധാനമന്ത്രിജവഹർലാൽ നെഹ്രു . തികച്ചം ആശ്ചര്യം കൂടിയ ആ അമ്മ തൊഴുകൈകളോടെ നെഹ്റുവിനെ പ്രത്യഭിവാദ്യം ചെയ്തു കൊണ്ട് മൊഴിഞ്ഞു വണക്കം.