ഒറ്റ വർഷം കൊണ്ട് വരുമാനത്തിൽ നൂറ്റിയൻപത് ഇരട്ടി വർദ്ധനവ്, ഞെട്ടാതിരിക്കുമോ ?

174

ഇതും ഒരു മകനാണ്…! ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പുത്രൻ ജയ് ഷാ.തുടങ്ങിയ ബിസിനസുകളും ഉടായിപ്പുകളുമെല്ലാം പൊട്ടി പൊളിഞ്ഞു നിൽകുമ്പോഴാണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതും അപ്പൻ ദേശീയ അധ്യക്ഷൻ ആവുന്നതും.തുടർന്ന് മകനിൽ വന്ന മാറ്റം ലോക സാമ്പത്തിക ശാസ്ത്രജ്ഞരെ ശരിക്കും ഞെട്ടിച്ചു..

ഒറ്റ വർഷം കൊണ്ട് വരുമാനത്തിൽ നൂറ്റിയൻപത് ഇരട്ടി വർദ്ധനവ്..! ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിക്ക് 1500 ഇരട്ടി ആസ്തി വർദ്ധനവ്.സർക്കാർ ബാങ്കുകളിൽ നിന്നു കോടികളുടെ അനധികൃത ലോൺ സമ്പാദനം.സംഗതി പുറത്തായതോടെ അന്വേഷണത്തിന് പകരം സംഗതി റിപ്പോർട്ട്‌ ചെയ്ത രാജ്യാന്തര പ്രശസ്തമായ മാധ്യമത്തിന്റെ ലേഖകരെ ജയിലിൽ അടച്ചു.അദ്ദാണ്..ദേശീയ വാദി പാർട്ടി നേതാക്കളുടെ മക്കൾ നടത്തുന്ന കൊള്ള തികച്ചും ഹലാൽ ആണ്.

അപ്പൻ മകനെ സ്നേഹിച്ചതിന്റെ കഥ പിന്നെയും തീർന്നില്ല.. ജീവിതത്തിൽ ക്രിക്കറ്റ് ബാറ്റ് കൈകൊണ്ട് തൊടാത്ത അമുൽ കുട്ടി കള്ളനെ ഗാംഗുലിക്കും മീതെ പവർ ഉള്ള ബിസിസിഐ സെക്രട്ടറി വരെ ആക്കി വീണ്ടും സർപ്രൈസ്.അപ്പന്മാരായാൽ ഇങ്ങിനെ വേണം.. അല്ലാതെ കോടിയേരിയെ പോലെ മകൻ തെറ്റ് ചെയ്താൽ മകൻ അനുഭവിച്ചേ തീരൂ എന്ന് പറഞ്ഞു ഒന്നിലും ഇടപെടാതെ കൈ കഴുകരുത്.ജയ് ഷായുടെ കൊള്ളയും അനധികൃത ഇടപാടും ചൂണ്ടി കാട്ടിയവരെയെല്ലാം അമിത് ഷാ കടന്നാക്രമിച്ചു. റിപ്പോർട്ട്‌ ചെയ്ത മാധ്യമങ്ങൾ താഴിട്ട് പൂട്ടി.സംഭവം ചോദ്യം ചെയ്ത രാഹുൽ ഗാന്ധിക്ക് വരെ കണക്കിന് കിട്ടി.ബിജെപി പാർട്ടി നേതാവിന്റെ മകന് ചുറ്റും സുരക്ഷ വലയം തീർത്തു.അദ്ദാണ് ദേശീയ പുത്ര സ്നേഹം..

നേതാവിന്റെ മകന്റെ കൊള്ളയെയും കള്ള പണ ഇടപാടിനെയും ബിജെപി പ്രൊട്ടക്റ്റ് ചെയ്ത പോലെ ലോകത്ത് മറ്റൊരാൾ ചെയ്തിട്ടുണ്ടാവില്ല.

അല്ലാതെ കമ്മികളെ പോലെ ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കട്ടെ എന്ന് പറഞ്ഞു എസ്‌കെപ്പ് ആയില്ല. ഇവിടെ മാതൃഭൂമി ബിനീഷിന് അന്ത്യകർമമായ ഉദക ക്രിയ വരെ നടത്തി.തലയിൽ പച്ചമണ്ണ് വാരി ഇട്ട് മൂടുന്ന ചിത്രമാണ് ഒന്നാം പേജിൽ പബ്ലിഷ് ചെയ്തത്.ജീവിച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരനെ ഇങ്ങിനെ മണ്ണിട്ട് മൂടുന്നതായി ചിത്രീകരിച്ചതിൽ കാണുന്ന ചിലർക്കൊരു വിഷമം തോന്നി.. അതിനപ്പുറം ആരും ബിനീഷിന് വേണ്ടി ശരിയോ തെറ്റോ എന്നതിന്‌ കാത്ത് നിൽക്കാതെ ന്യായീകരിച്ചു കണ്ടിട്ടില്ല.എന്നാൽ ഞങ്ങടെ ദേശീയ മൊതലാളിയുടെ മകനെ പറ്റി ഒരു വാർത്ത കൊടുത്തു നോക്ക്.മണ്ണിനടിയിലുള്ള വീരേന്ദ്രകുമാർ മുട്ടിലെഴുനേറ്റ് വന്ന് മാപ്പ് പറയും.. അല്ലേൽ പറയിപ്പിക്കും.

(കടപ്പാട്)