തെലുങ്കിലെ മുതിർന്ന നടി ജയലളിത പതിറ്റാണ്ടുകളായി ടോളിവുഡിൽ ഉണ്ട്. അവിസ്മരണീയമായ ഒരു നടിയായി നിരവധി സിനിമകളിൽ അഭിനയിച്ചു. കൂടുതലും ബിഗ്രേഡ് സിനിമകളിൽ ഗ്ലാമർ റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും മുഖ്യധാരാ സിനിമയിലും അഭിനേത്രിയെന്ന നിലയിൽ നല്ല പേരെടുത്തു.. ഭരത് അനേ നേനുവിൽ അസംബ്ലി സ്പീക്കറായി അഭിനയിച്ച് അവർ എല്ലാവരേയും അത്ഭുതപ്പെടുത്തി.

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഖൈദിയിൽ സുമലത അവതരിപ്പിച്ച സുജാത എന്ന വേഷം തനിക്കാണ് ആദ്യം ലഭിച്ചതെന്ന് ജയലളിത അവകാശപ്പെട്ടു. ചില സിനിമകളിൽ നായികമാരായി അവസരങ്ങൾ വന്നെങ്കിലും നഷ്ടപ്പെട്ടു . സംവിധായകൻ കോതണ്ഡരാമി റെഡ്ഡി എന്നെ കണ്ടിട്ട് പറഞ്ഞു, വേഷത്തിനു ചേർന്ന സുന്ദരിയാണ് എന്ന് . എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ആ വേഷം സുമലതയെ തേടിയെത്തി. സെക്സി റോളുകൾ ആഗ്രഹിച്ച് ഞാൻ ഒന്നും ചെയ്തിട്ടില്ല. നായികയായി അവസരങ്ങൾ ഇല്ലാതാകുന്നതോടെ ചെറിയ വേഷങ്ങൾ പോലും സ്വീകരിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്. കാരണം ഞങ്ങൾ അഞ്ച് സഹോദരങ്ങളാണ്. കുട്ടികളടക്കം 14 പേരാണ് വീട്ടിൽ ഉള്ളത്. വരുമാന മാർഗമില്ല. കുടുംബത്തിന്റെ മുഴുവൻ ഭാരവും എനിക്കാണ്. സെക്സി വേഷങ്ങൾ ചെയ്യാൻ തനിക്കും സമ്മതിക്കേണ്ടി വന്നുവെന്ന് ജയലളിത പറഞ്ഞു.

ആ സമയത്ത് സംവിധായകൻ ഐവി ശശി ഞാൻ നൽകിയ ഒരു അഭിമുഖം കണ്ടു. കമൽഹാസൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെക്സി സ്റ്റൈൽ വേഷം ആയിരിക്കും. അന്ന് എനിക്ക് 23 വയസ്സായിരുന്നു. കുറഞ്ഞപക്ഷം വാമ്പ് റോൾ എന്താണെന്ന് പോലും അറിയില്ല. കമൽഹാസന്റെ ചിത്രമായതിനാൽ ഓകെ പറഞ്ഞു. അങ്ങനെ തുടർച്ചയായി വാംപ് വേഷങ്ങൾ ലഭിച്ചെന്നും ജയലളിത പറഞ്ഞു.കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് ജയലളിത വികാരാധീനയായി.

ജയലളിത കൂടുതൽ വിവരങ്ങൾ

ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ കൃഷ്ണാ ജില്ലയിലെ ഗുഡിവാഡാ (Gudivada)യിൽ ശീലാനന്ദ് – സുശീലാ ദേവി ദമ്പതികളുടെ മകളായി 1965ൽ ജനനം. ഗുണ്ടൂർ (Guntur)ൽ നിന്ന് ബി എ ഇക്കണോമിക്സിൽ ബിരുദം നേടി. മുഴുവൻ പേരു സി.എച്ച്. ജയലളിത (C H Jayalalitha) തെലുങ്കു സിനിമകളിലും സീരിയലുകളിലും സ്വഭാവ നടിയായ ജയലളിതയുടെ ആദ്യ സിനിമാ പ്രവേശനം 1986ൽ പവിത്രൻ സംവിധനം ചെയ്ത “ഉപ്പ്” എന്ന സിനിമയിലൂടെയാണു. തുടർന്ന് പൂവിനു പുതിയ പൂന്തെന്നൽ, തൂവാനത്തുമ്പികൾ വൈശാലി, ഒരു വടക്കൻ വീരഗാഥ എന്നീ പ്രമുഖ ചിത്രങ്ങളിൽ ക്യാരക്റ്റർ വേഷങ്ങൾ ചെയ്തു. അതോടൊപ്പം തന്നെ 87 മുതൽ തെലുങ്ക് സിനിമകളിലും ജയലളിത അഭിനയം തുടങ്ങിയിരുന്നു. മലയാളത്തിൽ നായികയായി രംഗപ്രവേശം ചെയ്തെങ്കിലും ‘ഉപ്പി”നെ ത്തുടർന്ന് നായികാ വേഷങ്ങൾ കിട്ടിയില്ല. 89ൽ മലയാളത്തിൽ രതി തരംഗമെന്ന പേരിൽ ബി ഗ്രേഡ് സിനിമകൾ സജ്ജീവമായപ്പോൾ ജയലളിത അത്തരം ചിത്രങ്ങളിലേക്ക് മാറി. ‘രതി’, ‘ആയിരം ചിറകുള്ള മോഹം’ തുടങ്ങി നിരവധി ബി ഗ്രേഡ് സിനിമകളിൽ നായികയായും ഉപനായികയായും വേഷമിട്ടു. ആ തരംഗം അവസാനിച്ചതോടെ ജയലളിത മലയാള സിനിമയിൽ നിന്ന് താൽക്കാലികമായി അപ്രത്യക്ഷമായി.

അതേ സമയം തെലുങ്കു സിനിമകളിൽ അവർ സജ്ജീവമായിരുന്നു. തമിഴ്, കന്നഡ, ഹിന്ദി സിനിമകളടക്കം മൊത്തം 350 ഓളം സിനിമകൾ പൂർത്തിയാക്കിയിട്ടുണ്ട് . കമലാഹാസൻ ഇരട്ട വേഷത്തിൽ അഭിനയിച്ച “ഇന്ദ്രനും ചന്ദ്രനും” എന്ന തമിഴ് സിനിമയിലും അതിന്റെ തെലുങ്ക് പതിപ്പായ ‘ഇന്ദ്രഡു ചന്ദ്രഡു’വിലും കമലാഹാസനൊപ്പം ഒരു പ്രമുഖ വേഷത്തിലും അഭിനയിച്ചു. ജെമിനി ടിവിയിലെ അപരാഞ്ജി സീരിയലിൽ (Aparanji Serial) പ്രമുഖ വേഷത്തിൽ ഉണ്ടായിരുന്നു. 2005ൽ നവാഗത സംവിധായകനുള്ള നാഷണൽ അവാർഡ് ലഭിച്ച “ഗ്രഹണം” എന്ന തെലുങ്ക് സിനിമയിലെ നായികയായിരുന്നു.

അഭിനേത്രി എന്നതിനോടൊപ്പം നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണൂ ജയലളിത. കുച്ചിപ്പുടി, ഭരതനാട്യം, ആന്ധ്രാനാട്യം എന്നിവയിൽ പ്രാവീണ്യം തെളിയിക്കുകയും ഇന്ത്യയിലും വിദേശത്തുമായി ആയിരത്തോളം സ്റ്റേജുകളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.2012ൽ എം എ നിഷാദ് സംവിധാനം ചെയ്ത “നമ്പർ 66 മധുര ബസ്സ്” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോൾ ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ താമസം.

You May Also Like

‘ബുള്ളറ്റ് ഡയറീസ്’ ഡിസംബർ ഒന്നിന്

‘ബുള്ളറ്റ് ഡയറീസ്’ ഡിസംബർ ഒന്നിന് കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു…

ഇന്ത്യൻ സിനിമ ലോകത്തെ കരുത്തുറ്റ ഹോംബാലെ ഫിലിംസ് മലയാളത്തിൽ ഹരിശ്രീ കുറിക്കുകയാണ്

മലയാളം, തമിഴ്, കന്നഡ ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ “ധൂമം”…

ഇട്ടിയുടെ പ്രധാനശത്രുവായ ബാലൻ മാഷ്, ചിലമ്പന്‍ എന്ന നടനേതിഹാസം

ചിലമ്പന്‍ എന്ന നടനേതിഹാസം… TC Rajesh Sindhu വളരെ ശാന്തനായി, ഫുൾ സ്ലീവ് ഷർട്ടുമിട്ട് സാത്വികനെപ്പോലെ…

ഗോഡ്ഫാദറിന്റെ വിജയം, നന്ദി അറിയിച്ച് നയൻ‌താര

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ വമ്പിച്ച കളക്ഷൻ നേടി…