വിവാഹം, സ്ത്രീധനം, സിനിമ – ജയറാം ക്രൂരമായി വിമര്ശിക്കപ്പെടുമ്പോൾ

0
253

നമ്പു

ജയറാം വിമർശിക്കപ്പെടുമ്പോൾ…

വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പീഡനങ്ങൾക്കും, സ്ത്രീധനത്തിനും എതിരെ പ്രതിഷേധങ്ങൾ ശക്തമായി നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ ഉള്ള ചില കടന്നുകയറ്റങ്ങളും കാണുകയുണ്ടായി. അതുമായി ബന്ധപെട്ടാണ് ഈ കുറിപ്പ്.

ജയറാം എന്ന നടൻ സ്‌ക്രീനിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് അദ്ദേഹത്തെ കൂട്ടമായി ആക്രമിക്കുന്ന പ്രവണത സോഷ്യൽ മീഡിയയിൽ കണ്ടു. അങ്ങേയറ്റം അപമാനകരമായ ഒരു കാര്യമാണെന്ന് വ്യക്തിപരമായി തോന്നി. പണ്ട് കാലത്ത് അദ്ദേഹം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ നോക്കി അദ്ദേഹത്തെ എങ്ങനെ വിലയിരുത്താൻ സാധിക്കും. തനിക്ക് വരുന്ന സിനിമകളെ അതിന്റെ സംവിധായകനും തിരക്കാധാകൃത്തും പറയുന്നതിനനുസരിച്ച് അഭിനയിക്കുക എന്നതാണ് ജയറാമിന്റെ തൊഴിൽ. പറഞ്ഞു കെട്ടിടത്തോളം സ്ക്രിപ്റ്റിൽ തിരുത്തലുകൾ വരുത്താൻ പറയുന്ന വൻകിട നായകന്മാരെപോലെ അല്ല ജയറാം. വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ തിരക്കാധാകൃത്തിനു വിധേയപ്പെട്ട് അഭിനയിക്കുന്ന നടനാണ് ജയറാം.

അദ്ദേഹം അഭിനയിച്ചു എന്ന് പറയുന്ന സ്ത്രീവിരുദ്ധത project ചെയ്യുന്ന സിനിമകൾ ഇറങ്ങുന്നത് മിനിമം ഒരു 20 വർഷങ്ങൾക്ക് മുൻപാണ്. അന്നത്തെ തിരക്കഥാകൃത്തുക്കൾ കഥകൾ ഉണ്ടാക്കിയിരുന്നത് അന്നത്തെ സാമൂഹിക അവസ്ഥ നോക്കി ആണ്. ആ കാലത്തെ കുടുംബങ്ങളിൽ എങ്ങനെയൊക്കെ ആണോ ഉണ്ടായിരുന്നത് അത് തന്നെയേ സിനിമയിൽ അവതരിപ്പിക്കുകയുള്ളു. ഇന്ന് അവയെ വിമർശിക്കുന്ന പലരുടെയും മട്ടും മാതിരിയും കണ്ടാൽ അന്നിറങ്ങിയ സിനിമകൾ കണ്ടിട്ടാണ് മലയാളികൾ കുറേപേർ ആ കാലത്ത് സ്ത്രീവിരുദ്ധമായി പെരുമാറിയിരുന്നത് എന്ന് തോന്നും. നേരെ തിരിച്ചാണ് എന്ന് മനസിലാക്കുക. അന്ന് സാമൂഹിക അവസ്ഥ അങ്ങനെയായിരുന്നു. അതനുസരിച്ചു സിനിമകൾ വരുന്നു. അല്ലാതെ 20 കൊല്ലത്തിനു ശേഷമുള്ള സാമൂഹിക അവസ്ഥ ചിന്തിച്ചുണ്ടാക്കി സിനിമയിൽ കഥ ഉണ്ടാക്കാനുള്ള പുരോഗമനം അന്ന് കഥ എഴുതുന്നവർക്ക് ഉണ്ടാകണം എന്ന് നിർബന്ധം പിടിക്കുന്നത് ബുദ്ധി ശൂന്യതയല്ലേ?

ശ്യാം പുഷ്കാരനെതിരെ ഈയിടെ തന്റെ സിനിമകളിൽ ‘മൈര്’ തുടങ്ങി ഉപയോഗിക്കുന്ന തെറികളെക്കുറിച്ചും, വയലൻസിനെക്കുറിച്ചും വിമർശനം വന്നു. കുട്ടികൾ ഉൾപ്പടെ ഒരു സമൂഹം കാണുന്ന സിനിമയിൽ ഇത്തരം പ്രയോഗങ്ങളും കഥകളും നെഗറ്റീവ് ആയി പ്രതിഫലിക്കും എന്നായിരുന്നു വിമർശനം. അപ്പോൾ ശ്യാം പറഞ്ഞ മറുപടിയുണ്ട്. താൻ കണ്ടു വളർന്ന കുടുംബങ്ങളിലും ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ നമ്മൾ കാണുന്ന സന്ദര്ഭങ്ങളും സംഭാഷണങ്ങളും മാത്രമേ താൻ സിനിമയിൽ ഉൾപെടുത്തിയിട്ടുള്ളു. ഇന്നത്തെ സമൂഹിക സ്ഥിതിയിൽ അങ്ങനെയൊക്കെ സംസാരിക്കുന്ന കുടുംബങ്ങളുണ്ട്, open ആയി തെറിവാക്ക് ഉപയോഗിക്കുന്നവരുണ്ട്,മയിരേ എന്ന് വളരെ common ആയി ഉപയോഗിക്കുന്നവരുണ്ട്. അപ്പോൾ അത് സിനിമയിൽ അതേ പടി പകർത്തുന്നതിൽ എന്താണ് തെറ്റ്..? നിറഞ്ഞ കയ്യടി തന്നെയായിരുന്നു ഈ മറുപടിക്ക് ലഭിച്ചത്.

അന്നത്തെ തിരക്കഥാകൃത്തുകളും ഇത് തന്നെയല്ലേ പറയുക. അവർ കണ്ട് കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ പരിഛേദം ആണ്. അന്നത്തെ കാലത്ത് സമൂഹം ഒരിത്തിരി regressive ആയിരുന്നു. ഇന്ന് അതല്ലല്ലോ. ഇന്നും അത്തരം regressive സിനിമകളിൽ ജയറാം അഭിനയിക്കുന്നുണ്ടെകിൽ അദ്ദേഹം വിമർശിക്കപ്പെടണം. പക്ഷേ ഇരുപത് വർഷം മുൻപിറങ്ങിയ സിനിമകളിലെ റോളുകൾക്ക് അദ്ദേഹത്തെ ക്രൂശിക്കുന്നത് വെറും ക്രൂരതയാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഇന്നത്തെകാലത്ത് ഇറങ്ങിയ ഒരു വിഷയത്തിലും പ്രതിക്കരിക്കാനുള്ള അവസരം ഇല്ല എന്നൊക്കെ പറഞ്ഞാൽ മോശവുമാണ്.

“ഞങ്ങൾ സന്തുഷ്ടരാണ്” എന്ന ചിത്രം കണ്ടിട്ടല്ല തന്റേടിയായ പെണ്ണുങ്ങളെ അന്നത്തെ കാലത്തെ ജനങ്ങൾ ഇഷ്ടപെടാതിരുന്നത്. അന്നത്തെ സാമൂഹിക അവസ്ഥയിൽ അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങൾ എന്നുപറഞ്ഞാൽ അധികം outgoing അല്ലാത്തവരെ ആയിരുന്നു കണക്കാക്കിയിരുന്നത്. ബാക്കിയുള്ളവർ ഒക്കെ കുറച്ചു വേലി ചാടുന്നവർ എന്ന ചിന്താഗതി ആയിരുന്നു മൊത്തത്തിൽ സമൂഹത്തിന്. ആ ചിന്താഗതി എടുത്ത് സിനിമയാക്കിയതാണ് ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം. അല്ലാതെ ഞങ്ങൾ സന്തുഷ്ടരാണ് കണ്ടിട്ട് വേപ്പിൻപട്ട കഷായം കുടിപ്പിച്ചു ഭാര്യമാരെ നിലക്ക് നിർത്താൻ അന്നത്തെ ഭർത്താക്കന്മാർ ഒരുമ്പെട്ടിറങ്ങി എന്നൊക്കെ പറഞ്ഞാൽ അത് തൊണ്ട തൊടാതെ വിഴുങ്ങാൻ ഇത്തിരി ബുദ്ധിമുട്ടാണ്. ഇന്ന് അതുപോലെ ഒരു ചിത്രം എടുക്കാൻ ആരും തയ്യാറാവില്ല. കാരണം ഇന്നത്തെ സാമൂഹിക അവസ്ഥ അതല്ല എന്നത്കൊണ്ട് തന്നെ. ഇന്നും അത്തരം സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിൽ അതിനെ നിശിതമായി വിമർശിക്കുന്നതിൽ കാമ്പുണ്ട്. അല്ലാത്ത പക്ഷം ഇത്തരം സിനിമകളുടെ സ്ക്രീൻ റെക്കോർഡ് എടുത്ത് വെച്ച് അവയെ വിമർശിച്ചു മാസ്സ് ആകാൻ ശ്രമിക്കുന്നത് സോഷ്യൽ മീഡിയയിൽ കയ്യടി നേടാനുള്ള ചില്ലറ ശ്രമങ്ങൾ ആയി മാത്രമേ കാണാനാകുന്നുള്ളു.

ജയറാം ചെയ്ത മലബാർ ഗോൾഡിന്റെ പരസ്യം കണ്ടു. സ്ത്രീധനം കൊടുക്കാൻ ആ പരസ്യത്തിൽ ആഹ്വാനം ചെയ്യുന്നതായി തോന്നിയില്ല. മകളുടെ കല്യാണത്തിന് സ്വർണം മലബാർ ഗോൾഡിന്റെ അടുത്ത് നിന്ന് സ്വർണം എടുക്കണം എന്ന് പറയുന്ന ഒരു പരസ്യം. സ്ത്രീധനം എന്നത് ചെക്കന്റെ വീട്ടുകാർ ആവശ്യപ്പെടുന്ന സ്വർണം/പണം/കാർ മറ്റു കാര്യങ്ങൾ എന്നിവയാണ് എന്നാണ് എന്റെ അറിവ്. സ്വർണമൊന്നും വേണ്ടെന്ന് പറഞ്ഞാലും പെണ്ണിന്റെ വീട്ടുകാർ മകളുടെ കല്യാണത്തിന് അണിയിച്ചുകൊടുക്കുന്ന സ്വർണം സ്ത്രീധനം ആണോ? എന്നാൽ പിന്നെ ഈ അലുക്കസ്, മലബാർ ഗോൾഡ്, ഭീമ എന്നൊക്കെ പറയുന്ന സ്വർണകടകൾ ഓക്കേ പൂട്ടിക്കുക. അതല്ലേ ചെയ്യേണ്ടത്. സ്ത്രീധനം കൊടുക്കാൻ മാത്രം അല്ലല്ലോ ഈ സ്വർണക്കടകളിൽ നിന്ന് ആൾക്കാർ സ്വർണം മേടിക്കുന്നത്. ശെരിയാണ് ഈ സ്വർണ concept ഒക്കെ മാറേണ്ടത് തന്നെയാണ്. എന്നാൽ ജയറാമിനെ ഒരഭിപ്രായം പറഞ്ഞതിൽ നിന്ന് പോലും പൊങ്കാല അടിക്കാൻ തക്കവണ്ണം ഒന്നും പുള്ളി അഭിനയിച്ച ആ പരസ്യത്തിൽ ഉള്ളതായി തോന്നിയില്ല. Offcourse “പെണ്ണായാൽ കല്യാണത്തിന് ഇത്രേം സ്വർണം എങ്കിലും വേണം” എന്ന പൊതുബോധം മാറ്റാൻ വേണമെങ്കിൽ ജയറാമിന് ആ പരസ്യത്തിൽ അഭിനയിക്കാതിരിക്കാമായിരുന്നു. പക്ഷേ അതും സ്ത്രീധനവും തമ്മിൽ കൂട്ടിഇണക്കി ജയറാമിനെ പുച്ഛിക്കുന്നതിനോട് യോജിപ്പില്ല.

വാൽകഷ്ണം : എന്റെ ഒരഭിപ്രായം പറഞ്ഞുവെന്നേയുള്ളു. എതിരഭിപ്രായങ്ങൾ ആകും കൂടുതൽ എന്നറിയാം. എങ്കിലും ചിലരെങ്കിലും എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടാകും എന്ന് പ്രത്യാശിക്കുന്നു.