അവനെ ഞാൻ പൊക്കും സാറെ: സസ്പെൻസ് നിറച്ച് ‘കൂമൻ’
നവംബർ 4 ന് നിങ്ങള്ക്ക് മുന്നിലേക്ക് എത്തുന്നു. കൂമൻ കേരള–തമിഴ്നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും അയാളുടെ കർക്കശ്യ സ്വഭാവം ആ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതുമാണ് കഥ. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര ചിത്രത്തെ ത്രില്ലർ സ്വഭാവത്തിലെക്ക് നയിക്കുന്നതുമാണ് കൂമൻ എന്ന സിനിമയുടെ പ്രധാന കഥാതന്തു.