എല്ലാ പ്രേക്ഷകർക്കും ഇഷ്ടപെടുന്ന എന്റെർറ്റൈനെർ ആയിരിക്കും ജിഗർതണ്ടാ ഡബിൾ എക്സ് : രാഘവ ലോറൻസ്, എസ് ജെ സൂര്യ

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി തെന്നിന്ത്യൻ നടന്മാരായ രാഘവ ലോറൻസ്, എസ്.ജെ സൂര്യ എന്നിവർ കൊച്ചിയിലെത്തി. കൊച്ചിയിൽ സ്വകാര്യ ഹോട്ടലിൽ നടന്ന പ്രെസ്സ് മീറ്റിൽ ഷൈൻ ടോം ചാക്കോയും പങ്കെടുത്തു. ചിത്രം ആരംഭിക്കുന്നത് തന്നെ ഷൈനിൽ നിന്നാണെന്നും എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ ഈ ചിത്രത്തിൽ ഇതുവരെ കാണാത്ത ലോറെൻസിനെ ആകും കാർത്തിക് സുബ്ബരാജ് നിങ്ങൾക്കായി അവതരിപ്പിക്കുന്നതെന്നും വ്യക്തമാക്കി.

ഞാൻ ഡയറക്ടർ ആയത് സിനിമാ നടൻ ആകാൻ വേണ്ടി ആണെന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ എന്നെ ഏറ്റവും ഞെട്ടിച്ചത് മലയാളി കൂടിയായ നിമിഷാ സജയന്റെ അഭിനയ പ്രകടനം ആണെന്നും എസ്.ജെ.സൂര്യ വ്യക്തമാക്കി. കാർത്തിക് വിളിച്ചപ്പോൾ ജിഗർതണ്ട രണ്ടാം ഭാഗം എന്നറിഞ്ഞിരുന്നില്ല എന്നും താൻ ആദ്യമായി ഡബ്ബ് ചെയ്ത തമിഴ് സിനിമയാണ് ജിഗർതണ്ട ഡബിൾ എക്സ് എന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു.നവംബർ 10 ന് ദിപാവലി റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ബുക്ക് മൈ ഷോയിൽ ആരംഭിച്ചു.

1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍തണ്ട രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്.സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ട്രെയിലറിന് 19 മില്യണിൽ പരം കാഴ്ചക്കാരാണ് മൂന്നു ദിവസത്തിനുള്ളിൽ ലഭിച്ചത്. പി ആർ ഓ പ്രതീഷ് ശേഖർ.

You May Also Like

കെജിഎഫിനെ വീഴ്ത്തണമെങ്കിൽ അതിനി ഒരാളുടെ സിനിമയ്‌ക്കേ സാധിക്കു, കുറിപ്പ് വായിക്കാം

ചരിത്രം സൃഷ്ട്ടിച്ചു മുന്നേറുന്ന കെജിഎഫ് ഇന്ത്യയ്ക്ക് അകത്തും പുറത്തും സാൻഡൽ വുഡ് ഇന്ഡസ്ട്രിക്ക് നൽകുന്ന പേരും…

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ് Rangarattinam. കാളിദാസ്…

ഗോത്രകലയായ രാമർകൂത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു

ഗോത്രകലയായ രാമർകൂത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു.അട്ടപ്പാടിയിലെ ഇരുള…

“കരുൺ” ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു

“കരുൺ” ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. ലിറ്റിൽ ഡാഫോഡിൽസ്…