നല്ല സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർ മിസ്സ്‌ ചെയ്യാൻ പാടില്ലാത്ത സിനിമയാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്ന ‘ജിഗർതാണ്ട ഡബിൾ എക്സ്’. രാഘവ ലോറൻസ്, എസ്.ജെ.സൂര്യ, നിമിഷ സജയൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം 2014-ൽ പുറത്തിറങ്ങിയ ‘ജിഗർതണ്ട’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്. സിദ്ധാർത്ഥ്, ലക്ഷ്മി മേനോൻ, ബോബി സിംഹ, കരുണാകരൻ തുടങ്ങി തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി തിയേറ്ററിലെത്തിയ സിനിമ തെന്നിന്ത്യ ഒട്ടാകെ വമ്പൻ വിജയമായിരുന്നു കൊയ്തെടുത്തത്. ആക്ഷൻ കോമഡി ചിത്രമായ ജിഗർതാണ്ടയുടെ രണ്ടാം ഭാഗമായ ‘ജിഗർതാണ്ട ഡബിൾ എക്സ്’ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.

‘തമിഴ് സിനിമാവിൻ മുതൽ കറുപ്പ് ഹീറോ’ എന്ന രാഘവ ലോറൻസിന്റെ മാസ്സ് ഡയലോഗോടെ ആരംഭിക്കുന്ന ട്രെയിലർ ഇതിനോടൊപ്പം തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. 1975 കഥാപശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമ തിയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്.

You May Also Like

മലയാളത്തിലെ ലെജൻ്ററി ഡയറക്ടർ ഐ.വി.ശശി സാർ മലയാള സിനിമയിൽ കൊണ്ടുവന്ന സ്വപ്നസുന്ദരി

Moidu Pilakkandy മലയാളത്തിലെ ലെജൻ്ററി ഡയറക്ടർ ഐ.വി.ശശി സാർ മലയാള സിനിമയിൽ കൊണ്ടുവന്ന സ്വപ്നസുന്ദരിയാണ് സ്വാതി…

എന്തിനാണ് സ്ത്രീകളെ ആ ഫാക്ടറിയിൽ കയറുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത് ?

Dont Worry Darling (2022)???????????????? Unni Krishnan TR 2022 ൽ പുറത്തിറങ്ങിയ ഒരു കിടിലൻ…

സിനിമയിൽ ഒക്കെ ചില വില്ലൻമാർ ഒരു കണ്ണ് തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിനാണ് ?

സിനിമയിൽ ഒക്കെ ചില വില്ലൻമാർ ഒരു കണ്ണ് തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിനാണ് ?…

കെഎസ്ആർടിസിലെ ബസ്സിൽ യുവാവിന്റെ നഗ്നതാ പ്രദർശനത്തെ ധീരമായി നേരിട്ട നന്ദിതയുടെ ഗ്ലാമർ ചിത്രങ്ങൾ

ബസിൽ തന്നെ ശല്യപ്പെടുത്തിയവനെ കയ്യോടെ പിടികൂടിയത് താരമാണ് നന്ദിത ശങ്കരൻ എന്ന നന്ദിത മസ്താനി.കേരളത്തിലെ അറിയപ്പെടുന്ന…