പാട്ടോർമ്മകളുടെ പാട്ടുകാരി

പി.ആർ.ഒ- അയ്മനം സാജൻ

അറുപത് വർഷത്തെ ചരിത്രമുള്ള മലയാള സിനിമ ഗാനങ്ങളെക്കുറിച്ച് ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക്കൽ സീരിസായ പാട്ടോർമ്മകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രസിദ്ധ സിനിമാ സംവിധായകൻ എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന പാട്ടോർമ്മകൾ അവതരിപ്പിക്കുകയും, അതിലെ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നത് , ബ്രേക്കിംഗ് ന്യൂസ് തുടങ്ങീ ഇരുപതോളം സിനിമകളിൽ ഗാനം ആലപിച്ച് ശ്രദ്ധേയയായ ജിഷ നവീൻ ആണ് .മികച്ച ഗാനാലാപത്തിലൂടെ പാട്ടോർമ്മകളിലെ പാട്ടുകാരിയായി ജിഷ നവീൻ ശ്രദ്ധ നേടുന്നു.സാക്ഷരതാ മിഷൻ്റെ ഡയറക്ടറായ പ്രൊഫസർ എ.ജി.ഒലീനയാണ് രചയിതാവ്.

അമ്പതു വർഷമായി സിനിമാ ഗാന രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഗാന രചയിതാവ്, കെ.ജയകുമാറിൻ്റെ അമ്പത്തിയൊന്ന് ഗാനങ്ങൾ പാട്ടോർമ്മകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.മലയാളത്തിലെ മറ്റ് പ്രമുഖ ഗാന രചയിതാക്കളും, സംഗീത സംവിധായകരും, ഗായകരും ഈ പ്രോഗ്രാമിൽ പങ്കെടുക്കും.മലയാളത്തിലെ മികച്ച നൂറോളം ഗാനങ്ങളും, അതിൻ്റെ അണിയറ പ്രവർത്തകരും പങ്കെടുക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.മലയാള സിനിമയിൽ പിറന്ന മികച്ച ഭക്തിഗാനങ്ങൾ, വിപ്ലവഗാനങ്ങൾ, മെലഡി ഗാനങ്ങൾ, തോണിപ്പാട്ടുകൾ എന്നിവ പാട്ടോർമ്മകളിൽ കടന്നു വരും.

എം.കെ.പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജാത കെ കുഞ്ഞുമോൻ നിർമ്മിയ്ക്കുന്ന പാട്ടോർമ്മകൾ എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്നു. രചന – പ്രൊഫ.എ.ജി.ഒലീന, തിരക്കഥ – ഗാത്രി വിജയ്,ക്യാമറ – സജയ് കുമാർ, ബിനു ജോർജ്,കോ.പ്രൊഡ്യൂസർ – വിജയൻ മുരുക്കുംപുഴ, ജയസനൽ,എഡിറ്റർ – ജീവൻ ചാക്ക, പി.ആർ.ഒ- അയ്മനം സാജൻ

Leave a Reply
You May Also Like

രാജേഷറിയാതെ മറ്റേയാളുടെ കോഴിക്കട ഏറ്റെടുക്കുകയും അവനിട്ട് എട്ടിന്റെ പണി കൊടുക്കുകയും ചെയ്യുന്ന ജയയിൽ സിനിമ അവസാനിച്ചിരുന്നെങ്കിൽ…

Sanuj Suseelan “കെട്ടിക്കൊണ്ടു” വരുന്ന പെണ്ണിനെ വരച്ച വരയിൽ നിർത്തിയും തർക്കുത്തരം പറഞ്ഞാൽ ചെവിടത്തൊന്നു പൊട്ടിച്ചും…

സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിൽ വേർപിരിയുന്നു എന്ന് അഭ്യൂഹങ്ങൾ

ഇന്ത്യൻ ടെന്നീസ് റാണി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിൽ വേർപിരിയുന്നു…

സദാചാരവാദികൾക്കെതിരെ നിമിഷ

പള്ളിയോട വിവാദത്തിൽ പെട്ട താരമാണ് നിമിഷ ബിജോ. ഇപ്പോൾ അനവധി അവസരങ്ങളാണ് നിമിഷയെ തേടിയെത്തുന്നത്. സിനിമയെ…

വെള്ളച്ചാട്ടത്തിൽ നീരാടി മോഡൽ ജീഷ്ട്രി നീണാദ്

മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന ജീഷ്ട്രി നീണാദ് മികച്ച ഫോട്ടോകൾ തന്റെ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഓരോ…