ഇന്ത്യാ ഗവൺമെൻ്റ് ആണോ ജ്ഞാനപീഠ പുരസ്കാരം നൽകുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമായി കണക്കാക്കുന്ന ജ്ഞാനപീഠ പുരസ്കാരം ഇന്ത്യൻ സർക്കാർ നൽകുന്ന ഒരു പരമോന്നത പുരസ്‌കാരം ആണെന്ന ഒരു ധാരണയുണ്ട്.”ജ്ഞാനപീഠം” അവാർഡിന് ഇന്ത്യ മഹാരാജ്യവുമായോ ,ഇന്ത്യൻ സർക്കാരുമായോ ഒരു ബന്ധവും ഇല്ല. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള വ്യവസായിയായ സാഹു ശാന്തി പ്രസാദ് ജെയിൻ ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം .
അതിനായി അദ്ദേഹം ഒരു സ്വകാര്യ സ്വാശ്രയ ട്രസ്റ്റും രൂപീകരിച്ചു .ഇന്നും സാഹു ജെയിൻ കുടുംബമാണ് ഈ ട്രസ്റ്റ് നിയന്ത്രിക്കുന്നത് .1965 ലാണ് ആദ്യമായി ഈ അവാർഡ് നൽകിയത് . അന്നുമുതൽ ഇന്നുവരെ സാഹു ജെയിൻ കുടുംബ ട്രസ്റ്റ് ആണ് അവാർഡ് ജേതാക്കളെ തീരുമാനിക്കുന്നതും അവാർഡ് തുക സ്പോൺസർ ചൈയ്യുന്നതും . ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്ന താണ് .

വിവിധ ഭാഷകളിലെ ഉപദേശക സമിതികൾ അവാർഡ് തിരഞ്ഞെടുപ്പ് ബോർഡ് മുമ്പാകെ അവരുടെ നിർദ്ദേശം സമർപ്പിക്കുകയും അതിൽ നിന്നു തിരഞ്ഞെടുത്തയാൾക്ക് പുരസ്ക്കാരം നൽകുകയും ചെയ്യും.18-മത്തെ പുരസ്ക്കാരം വരെ നല്ല കൃതികൾക്കായിരുന്നു അതിനു ശേഷം പുരസ്ക്കാരം കൊടുക്കുന്നതിനു മുമ്പത്തെ 20 വർഷത്തെ പ്രവർത്തനത്തെ മുൻ‌നിർത്തിയാണ് പുരസ്ക്കാരം നല്കുന്നത്.
തിരഞ്ഞെടുപ്പു ബോർഡിൽ കുറഞ്ഞത് 7 പേരും കൂടിയത് 11 പേരുമാണ്. ആദ്യത്തെ തിരഞ്ഞെടുപ്പു ബോർഡിനെ നിശ്ചയിച്ചത് ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റാണ്. പിന്നീട് വന്ന ഒഴിവുകൾ തിരഞ്ഞെടുപ്പ് ബോർഡിന്റെ ശുപാർശപ്രകാരം നികത്തുകയുമാണ് ചെയ്യുന്നത്. ഒരു അംഗത്തിന്റെ കാലാവധി 3 വർഷമാണ്. എന്നാൽ രണ്ട് ടേം കൂടി നീട്ടി നൽകാവുന്നതാണ്.ആദ്യ പുരസ്‌കാരം 1965 ൽ ജി. ശങ്കരക്കുറു പ്പിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാ രത്തിനാണ് ലഭിച്ചത്. 1965 ൽ ഒരു ലക്ഷമാ യിരുന്ന സമ്മാനത്തുക ഇന്ന് 11 ലക്ഷമാണ്.

You May Also Like

കടലിൽ ചതുര തിരമാലകൾ അപൂർവ പ്രതിഭാസത്തിനു പിന്നിൽ ഉള്ള ശാസ്ത്രീയത

കടലിൽ ചതുര തിരമാലകൾ അപൂർവ പ്രതിഭാസത്തിനു പിന്നിൽ ഉള്ള ശാസ്ത്രീയത⭐ അറിവ് തേടുന്ന പാവം പ്രവാസി…

മുതലകളെ മാംസഭോജികളിൽ ഏറ്റവും ഭീകരനെന്ന് വിശേഷിപ്പിക്കാൻ കാരണമെന്ത് ?

മാംസഭോജികളിൽ ഏറ്റവും ഭീകരനെന്ന് വിശേഷിപ്പിക്കുന്നത് ആരെ ? അറിവ് തേടുന്ന പാവം പ്രവാസി പണ്ടുകാലത്ത് ഭൂമി…

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം ഏതാണ്? സ്വർണ്ണത്തിനെ…

ബെൽജിയത്തിലെ പെയ്റി ഡെയ്സ എന്ന മൃഗശാല റിസോർട്ടിൽ മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ മനുഷ്യർക്കും പങ്കുചേരാം

ബെൽജിയത്തിലെ പെയ്റി ഡെയ്സ ( pairi daiza resort ) എന്ന മൃഗശാല റിസോർട്ടിൽ മൃഗങ്ങളുടെ…