അടിച്ചമർത്തൽ എവിടെയുണ്ടൊ, അവിടെയൊക്കെ ഒരു നാൾ ചോര വീഴും, ക്യൂബയിലായലും പനച്ചേൽ കുട്ടപ്പന്റെ കുടുംബത്തിലായാലും

271

ജോജിയുടെ പ്രശ്നം സ്വത്തോ സമ്പത്തോ ആയിരുന്നില്ല. അയാളുടെ പ്രശ്നം സ്വാതന്ത്രമായിരുന്നു.. അവഗണനയും.. 25 കഴിഞ്ഞ ജോജിക്ക്‌ ഒരു പതിനഞ്ചുകാരന്റെ പരിഗണന പോലും ആ വീട്ടിൽ ഉണ്ടായിരുന്നില്ല. അയാൾക്ക്‌ ആകെ അഭിപ്രായസ്വാതന്ത്രവും മേൽക്കോയ്മയും കാണിക്കാനുണ്ടായിരുന്നത്‌ പോപ്പിയോട്‌ മാത്രമായിരുന്നു. അത്‌ കൊണ്ടാണ്‌ പോപ്പിയോടുള്ള സീനുകളിൽ അയാൾ അതിനാടകീയമായി ആധിപത്യരൂപേണ പെരുമാറുന്നത്‌. ഈ വീട്ടിൽ സന്ധ്യാപ്രാർത്ഥന ഉണ്ടെന്നും എല്ലാരും വരണം എന്നും ജൊമോൻ അനിയന്മാരോട്‌ പറയുമ്പോ ജോജി പോപ്പിയോട്‌ അതിഗാംഭ്യീരത്തോടെ അതേറ്റ്‌ പറയുന്നതും അത്‌ കൊണ്ടാണ്‌. പ്വറുണ്ടോ പോപ്പി എന്നെ തടയാൻ എന്നൊക്കെ വളരെ സീരിയസായി സ്വന്തം ചേട്ടന്റെ മകനോട്‌ പറയാനുള്ള തലത്തിലേക്ക്‌ ജോജി ആ വീട്ടിൽ അടിച്ചമർത്തപ്പെട്ടിട്ടുണ്ട്‌. ആദ്യ സീനിൽ തന്നെ അപ്പൻ വന്ന് നെഞ്ചിലമർത്തി ” ഞാൻ തരുന്ന ചിലവിന്‌ നീയും കുതിരയും ചാണകമിട്ട്‌ മിണ്ടാതെ ഇവിടെ കഴിഞ്ഞോണമെന്ന്” പറയുന്ന സീൻ തൊട്ട് ‌ഒന്നര മണിക്കൂ ദൈർഘ്യമുള്ള സിനിമയിൽ ശ്യാം പുഷ്കരൻ മിനിമം 10 സീനിൽ എങ്കിലും ജോജി ഇങ്ങനെ അവഗണിക്കപ്പെടുന്ന, അഭിപ്രായസ്വാതന്ത്രമില്ലാതെ മാറ്റിനിർത്തപ്പെടുന്ന സന്ദർഭങ്ങൾ കാണിക്കുന്നുണ്ട്‌. തികച്ചും ബോധപൂർവ്വം , ഇത്‌ കൊണ്ടാണ്‌ ജോജിക്ക്‌ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്‌ എന്നത്‌ പ്രേക്ഷകനിലേക്ക്‌ കൺവേ ചെയ്യാൻ വേണ്ടിയാണെന്നത്‌ 100% ഉറപ്പാണ്‌.

Joji Movie Review: Fahadh Faasil Shines in This Minimalist Retelling of  Macbethബോധം കെട്ട്‌ കെടക്കുന്ന അപ്പനോട്‌ “കീ എടുക്കുവാണെ” എന്ന് പറയുന്നത്‌, അപ്പനെ ഹോസ്പിറ്റലീന്ന് കൊണ്ട്‌ വരുമ്പോ എല്ലാരും ചെരിപ്പിട്ട്‌ കെറുമ്പോ ചെരിപ്പ്‌ അഴിച്ച്‌ പുറത്ത്‌ വെക്കുന്നത്‌, കുതിരയെ മാറ്റിക്കെട്ടാൻ ജോമോൻ ചേട്ടായിയോട്‌ ചോദിക്കേണ്ടി വരുന്നത്‌ എല്ലാം ജൊജിയുടെ നിർബന്ധിത വിധേയത്വത്തെ എടുത്ത്‌ കാണിക്കുന്നു.വീതം വെക്കുന്ന ചർച്ചക്കിടയിൽ, ഷമ്മിതിലകൻ “ഇനി നിങ്ങൾക്ക്‌ അഭിപ്രായം പറയാം.. ജോമോനെ.. ജെയ്സാ.. ആ ബിൻസി മോളെ.. നിനക്കും വേണെങ്കി പറയാം കെട്ടൊ” എന്ന് പറയുന്നുണ്ട്‌. അപ്പന്റെ ഭാഗം വെക്കലിന്‌ മരുമോളോട്‌ പോലും അഭിപ്രായം ചോദിച്ചിട്ടും സ്വന്തം മകനായ ജോജിയെ പരിഗണിക്കുന്നു പോലുമില്ല .. ആദ്യം അഭിപ്രായം പറയാനൊരുങിയ ജോജിയെ ജോമോൻ തടയുകയും കൂടി ചെയ്യുന്നുണ്ട്‌.

അപ്പന്റെ ഓപ്പറേഷൻ തീരുമാനിക്കുന്ന സമയത്ത്‌ ജോജിയോട്‌ അഭിപ്രായം ചോദിക്കേണ്ടെ എന്ന് ചോദിക്കുമ്പോൾ “ഓ.. എന്നാത്തിനാ!” എന്ന് അലസമായി പറയുന്നുണ്ട്‌ ജോമോൻ. ആ വീട്ടിൽ ജോജിയുടെ മുറിയിലേക്ക്‌ 5-6 തവണ മറ്റ്‌ കഥപാത്രങൾ കടന്ന് വരുന്നുണ്ട്‌. മുട്ടുക പോലും ചെയ്യാതെ ഡോർ തള്ളിതുറന്നാണ്‌ മുഴുവൻ സമയവും വരുന്നത്‌. ജോജിയുടെ സ്വകാര്യത ആരുടെയും concern അല്ലായിരുന്നു.
അപ്പനുള്ളപ്പോ ദൂരെ തോട്ടിന്റെ വക്കത്ത്‌ പോയി സിഗരറ്റ്‌ വലിക്കുന്ന ജോജി , അപ്പൻ കിടപ്പിലാവുമ്പോ മുറ്റത്ത്‌ നിന്നും പിന്നീട്‌ ബാത്രൂമിൽ നിന്നും അപ്പൻ മരിച്ച്‌ കഴിഞ്ഞ്‌ അപ്പന്റെ ബെഡ്രൂമിൽ നിന്നുമാണ്‌ പിന്നീട്‌ വലിക്കുന്നത്‌. He taking his freedom in every incidents after Kuttappan did passed away.

ഇതൊക്കെ ഭയങ്കര ബ്രില്ല്യൻസ്‌ ആണെന്നോ എനിക്ക്‌ മാത്രം പിടികിട്ടിയ കാര്യങ്ങൾ ആണെന്നോ അല്ല എഴുത്തിനുദ്ദേശം. ജോജി സ്വത്തിന്‌ വേണ്ടി അപ്പനെ കൊന്നു എന്ന തരത്തിൽ ഈ സിനിമയെ പലയിടങ്ങളിലും സമ്മറൈസ്‌ ചെയ്ത്‌ കണ്ടു. അയാളുടെ മെയിൻ പ്രശ്നം അതല്ലായിരുന്നു എന്ന് പറയാൻ വേണ്ടി മാത്രമാണിത്‌. അടിച്ചമർത്തൽ എവിടെയുണ്ടൊ , അവിടെയൊക്കെ ഒരു നാൾ ചോര വീഴും. ക്യൂബയിലായലും പനച്ചേൽ കുട്ടപ്പന്റെ കുടുംബത്തിലായാലും.

(കടപ്പാട് )