അറിവ് തേടുന്ന പാവം പ്രവാസി

മിഡിലീസ്റ്റിലെ ശാന്ത സുന്ദര രാജ്യമെന്നാണ് ജോർദാൻ അറിയപ്പെടുന്നത്. രണ്ടു പതിറ്റാണ്ടോളമായി അബ്ദുല്ല രണ്ടാമൻ രാജാവിന്‍റെ കരുത്തുറ്റ ഭരണം ജോർദാനിൽ രാഷ്ട്രീയ ഐക്യവും, ഭദ്രതയും നില നിർത്തുന്നു. പ്രഥമ വനിത റാണിയ രാജ്ഞി രാഷ്ട്ര സേവനവുമായി ജന മധ്യത്തിൽ നിറഞ്ഞുനിൽക്കുന്നു. ഇസ്രായേൽ, ഫലസ്തീൻ, സിറിയ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ജോർദാൻ പക്ഷെ മേഖലയിലെ സംഘർഷ ങ്ങളിൽ നിന്നെല്ലാം സമർത്ഥമായി വിട്ടു നിൽക്കുന്നു. അതുകൊണ്ടുതന്നെ രാജ്യം സമാധാനത്തിന്റെയും, സമൃദ്ധി യുടെയും വിളനിലമാണ് .ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ അറബിയിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്.

ജോർദാൻ ഒരു ദരിദ്ര രാജ്യമോ, വികസിത രാജ്യമോ അല്ല. മറ്റു ഗൾഫ് അറബ് നാടുകളെ പോലെ സമ്പന്നവുമല്ല. ലോക ബാങ്കിന്റെ കണക്കനുസരിച്ചു വികസ്വര രാജ്യങ്ങളിൽ പത്താം സ്ഥാനത്താണ് നിലയുറപ്പിക്കുന്നത് . ദാരിദ്ര്യം പാടെ ഇല്ല എന്നും പറയാനാവില്ല. എന്നാൽ എല്ലാ ദൗർബല്യങ്ങളെയും മറികടന്ന് ജോർദാൻ തലയുയർത്തി നിൽക്കുന്നു. അനേകം വൈവിധ്യങ്ങളുള്ള ഒരു നാടാണ് ജോർദാൻ എന്ന് ഇവിടെ സന്ദർശിക്കുന്നവർക്ക് ബോധ്യപ്പെടും.

ജോർദാൻ ലോകത്തെ ഏറ്റവും ജല ലഭ്യത കുറഞ്ഞ രാജ്യങ്ങളിൽപ്പെടുന്നു. 30 ലക്ഷത്തോളം ഫലസ്തീൻ അഭയാർത്ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച രാജ്യമാണ് ജോർദാൻ. പത്തു ലക്ഷത്തോളം സിറിയൻ അഭയാർത്ഥികളും, അഞ്ചു ലക്ഷത്തോളം ഇറാഖി അഭയാർഥികളും ജോർദാൻ മണ്ണിൽ കഴിയുന്നു. ഈജിപ്തിൽ നിന്നുള്ള അഞ്ചു ലക്ഷത്തോളം തൊഴിലാളികൾ ജോർദാനിൽ ജോലിചെയ്യുന്നു. ഇതെല്ലം ജോർദാൻ എന്ന ഒരു അവികസിത രാജ്യത്താണെന്നോർക്കണം.എന്നിട്ടും ലോകത്തെ ഏതു വികസിത-സമ്പന്ന രാജ്യത്തെയും വെല്ലുന്ന രീതിയിൽ ജോർദാൻ ആരോഗ്യത്തോടെ തലയുയർത്തി നിൽക്കുന്നു. ഏതൊരു അറബ് പൗരനും ജോർദാനി ആയെങ്കിൽ എന്നാശിച്ചുപോകും വിധമാണ് ഈ കൊച്ചു രാജ്യത്തിന്‍റെ അതിജീവന പോരാട്ട വിജയം.

എന്നാൽ ജോർദാനാകട്ടെ മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. വിദ്യാസമ്പന്നമായ പുതു തലമുറയെ വാർത്തെടുക്കുന്നതിൽ അബ്ദുല്ല രാജാവ് രണ്ടാമന്റെ ദീർഘ വീക്ഷണത്തിന് മുമ്പിൽ ഏതു വികസിത രാജ്യവും മുട്ടുമടക്കും. ബ്രിട്ടനിലോ, ചൈനയിലോ ,കൊറിയയിലോ, ജപ്പാനിലോ, അമേരിക്കയിലോ നിങ്ങൾക്ക് ഇതുപോലുള്ള പുരോഗമന രീതി കാണാനാകില്ല. വലിയ സ്വപ്നങ്ങളുള്ള ഒരു ഭരണാധികാരിയിൽനിന്നല്ലാതെ ഇത്തരം ചുവടുവയ്‌പുകൾ ഉണ്ടാവുകയുമില്ല.

ലോകത്തെ ഏറ്റവും പുരാതന സാംസ്കാരിക പൈതൃക നഗരങ്ങളിൽപ്പെട്ടതാണ് ജോർദാൻ തലസ്ഥാനമായ അമ്മാൻ. നിരവധി ഇസ്ലാമിക, ക്രൈസ്തവ ,ജൂത പൈതൃകങ്ങൾ അമ്മാനിൽ കാണാം. രാജ്യത്തെ ഏക തുറമുഖമായ അഖബ അമ്മാനിൽ നിന്ന് ഏകദേശം 300 ഓളം കിലോമീറ്റർ അകലെയാണ്. അതുപോലെ അമ്മാനിലെ ചാവുകടൽ തീരങ്ങളും ലോകാത്ഭുതങ്ങളിൽ എണ്ണപ്പെടുന്ന പെട്രയുമെല്ലാം എക്കാലവും ടൂറിസ്റ്റുകളാൽ നിറഞ്ഞിരിക്കും. ഒരുകോടിയോളമാണ് ജോർദാനിലെ ജനസംഖ്യ. സ്വഭാവം, സംസ്കാരം, സമർപ്പണം, ജനക്ഷേമ തൽപരത, ഒരു ക്ഷേമ രാജ്യത്തിന് എന്തെല്ലാം വേണം. അതെല്ലാം നിങ്ങൾക്ക് ജോർദാൻ എന്ന ഈ കൊച്ചു അറബ് രാജ്യത്ത് കാണാം. ജന തൽപരനായ ഭരണാധികാരിയും അദ്ദേഹത്തെ പിന്തുണക്കുന്ന ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരു ജനത യുമുണ്ടെങ്കിൽ ഏതു പ്രതിസന്ധി കളെയും സാധ്യതകളാക്കി മാറ്റാമെന്നാണ് ജോർദാൻ എന്ന ശാന്ത സുന്ദര രാജ്യം ലോകത്തോട് പറയുന്നത്.

You May Also Like

ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും മോഷ്ടിച്ച് കടത്തിയ തലയോട്ടി

The Two-Headed Boy of Bengal ✍️ Sreekala Prasad ആദ്യ ചിത്രത്തിൽ കാണുന്നത് ലണ്ടനിലെ…

ചെറിയ ഇടിക്ക് പോലും വാഹനങ്ങളുടെ മുൻ/പിൻ ഭാഗം പെട്ടെന്ന് തകർന്നു പോകുന്നെന്നു പഴിക്കുന്നവർ ഇനിയും സത്യമറിയുന്നില്ല !

എന്തുകൊണ്ടാണ് ചെറിയ ഇടിക്ക് വാഹനങ്ങളുടെ മുൻ/പിൻ ഭാഗം പെട്ടെന്ന് തകർന്നു പോകുന്നത് ? അറിവ് തേടുന്ന…

പാമ്പുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ മാറ്റുന്ന ചിത്രം

Baijuraj Sasthralokam പാമ്പിന് ഹൃദയവും, ശ്വാസകോശവും, കുടലും മറ്റും ഉണ്ടോ.. എന്ന് പണ്ട് ആലോചിച്ചിട്ടുണ്ട്. ദഹനേന്ദ്രിയങ്ങൾ…

മറ്റു മൃഗങ്ങളുടെ അത്രപോലും ശക്തിയില്ലാത്ത മനുഷ്യർ എങ്ങനെയാണ് ഭക്ഷ്യശൃംഖലയുടെ മുകളിൽ എത്തിയത് ?

മനുഷ്യർ ഭക്ഷ്യശൃംഖലയുടെ മുകളിൽ എത്തിയതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാരണം മനുഷ്യന്റെ സംഘമായി പ്രവർത്തിക്കാനുള്ള കഴിവ് ആണ്