Connect with us

Featured

ഒരു രാജ്യത്തെ സമ്പന്നതയിലേക്ക് നയിച്ച ദരിദ്രനായ ഭരണാധികാരി

തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി

 32 total views

Published

on

രാജ്യത്തെ സമ്പന്നമാക്കിയ ദരിദ്രനായ രാഷ്ട്രപതി.

തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്. തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്‌. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതല്‍ 2015 വരെ രാഷ്ട്രപതിയായിരുന്ന ‘ ജോസ് മുജിക്ക ‘ യാണ്.

Uruguay's Jose Pepe Mujica to AMLO: 'Good Luck, Mexico!' | News ...ഒരു സാധാരണക്കാരന്‍. രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും ഒരു കാലില്ലാത്ത വളര്‍ത്തു നായക്കുമൊപ്പം തന്‍റെ രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു താമസം. പ്രസിഡണ്ട്‌ ആകുന്നതിനു മുന്‍പും പദം രാജിവച്ചിട്ടും ഇപ്പോഴും താമസം അവിടെത്തന്നെ. ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് ” സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി ” എന്ന്.

രാഷ്ട്രപതിയുടെ ശമ്പളം കേട്ട് അദ്ദേഹം വരെ ഞെട്ടിപ്പോയി.മാസം 13300 ഡോളര്‍ . തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി.ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തന്‍റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും,ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടില്‍ സാധാരണ വേഷത്തിലാണ് കഴിഞ്ഞിരുന്നത്.

പ്രസിഡണ്ട്‌ ആയിരുന്നപ്പോഴും വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും ചേര്‍ന്നാണ്.സുരക്ഷക്കായി കേവലം രണ്ടു പൊലീസുകാരെയാണ് അദ്ദേഹം സ്വീകരിച്ചത്.അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്‍കി. പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു.ഭാര്യക്കാണ് പൂക്ക്രുഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

” ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന്” അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും.

ജനകീയനായ അദ്ദേഹത്തിനുമേല്‍ വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംഭോധന ചെയ്തു :-
” രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യില്‍ എന്‍റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്‍റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്.അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം..”

മാനുവല്‍ അദ്ദേഹത്തിന്‍റെ ഒരു കാലില്ലാത്ത കൃത്രുമക്കാലുള്ള നായയാണ്‌. ബീട്ടല്‍ തന്‍റെ ഫോക്സ് വാഗണ്‍ കാറും. ഉറുഗ്വേ എന്ന ഒരു സാധാരണ രാജ്യത്തെ സമ്പന്നതയിലേക്ക് നയിച്ച പ്രസിഡണ്ട്‌ ജോസ് മുജിക്ക ഇന്നും സാധാരണ ജീവിതമാണ് നയിക്കുന്നത്.. ധനിക രാഷ്ട്രത്തിലെ ദരിദ്രനായി

 33 total views,  1 views today

Advertisement
Continue Reading
Advertisement

Advertisement
Entertainment2 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment8 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement