മതമില്ലാത്ത ഒരു ലോകം ഉണ്ടായിരുന്നെങ്കിൽ ‍ എത്ര നന്നായിരുന്നു

19232

” മതമില്ലാത്ത ഒരു ലോകം ഉണ്ടായിരുന്നെങ്കിൽ ‍ എത്ര നന്നായിരുന്ന” – സലോമി ജോസഫ്

പ്രൊ.ജോസഫിന്‍റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത ദിവസമാണിന്ന്. സ്ഥിരമായി പള്ളിയിൽ ‍ പോകുന്ന കുടുംബമായിരുന്നു അവരുടേത് . അന്നും അവർ ‍ കുടുംബത്തോടെ പള്ളിയിൽ ‍ പോയി . പള്ളിക്ക് മുന്നിൽ ‍ മറ്റൊരു സമാധാന ദൈവത്തിന്‍റെ ക്വട്ടെഷനുമായി ചിലർ ‍ അവരെ കാത്തുനിന്നിരുന്നു .
അവർ പ്രൊ.‍ ജോസെഫിന്റെ കൈവെട്ടി .പിന്നീട് കാലിലും വെട്ടി. കാലിൽ ‍ വെട്ടിയപ്പോൾ ‍ ഇറച്ചിവെട്ടുകാർ ‍ തമ്മിൽ ‍ തർ‍ക്കമുണ്ടായി . ഖുറാനിൽ ‍ പറയുന്നത് , പ്രവാചകനെ അപമാനിക്കുന്നവരുടെ വ്യത്യസ്ത വശങ്ങളിലുള്ള കൈകാലുകൾ ‍ വെട്ടിയെടുക്കണം എന്നാണ്.
എന്നാൽ ‍ പൊത്തകം വായിക്കാത്ത ഇറച്ചിവെട്ടുകാർ വെട്ടിയിരിക്കുന്നതോ ഒരേ വശത്തുള്ള കയ്യും കാലും.തർക്കത്തിനൊടുവിൽ പ്രൊ.ജോസഫിന്റെ മറ്റേ കാല്‍ കൂടി വെട്ടി അവർ ‍ ആ തർ‍ക്കം പരിഹരിച്ചു.

പള്ളിക്ക് മുന്നിൽ വെച്ച് നടന്ന ഈ ഭീകരകൃത്യത്തിൽ ‍ പള്ളിയിലുള്ള ദൈവം ഇടപെട്ടില്ല . പിന്നീട് ജൊസഫ് മാഷുടെ ജോലി കൂടി ആ ദൈവത്തിന്‍റെ കുഞ്ഞാടുകൾ ‍ കവർ‍ന്നെടുത്തു .
ജീവിതം ദുരിതമായി. പക്ഷെ ദൈവം ചെയ്യാത്തത് കോടതി ചെയ്തു . ജൊസഫ് മാഷിന് ജോലി തിരിച്ചു നൽകാൻ കോടതി ഉത്തരവായി . പക്ഷെ കുഞ്ഞാടുകൾ ‍ കൂട്ടാക്കിയില്ല . അവർ ‍ ഒഴിവു കഴിവുകൾ ‍ നിരത്തി നടപടി വൈകിപ്പിച്ചു ആ കുടുംബത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു.
സഹികെട്ട് പ്രൊ.ജോസഫിന്‍റെ ഭാര്യ സലോമി ലോകത്തോട്‌ വിളിച്ചു പറഞ്ഞു; ” മതമില്ലാത്ത ഒരു ലോകം ഉണ്ടായിരുന്നെങ്കിൽ ‍ എത്ര നന്നായിരുന്നു” .

മതാധിപത്യം സമ്മാനിച്ച കൊടുംക്രൂരതകൾ ‍ ഒന്നൊന്നായി ഏറ്റുവാങ്ങുന്നതിനിടെ മനം തകർ‍ന്നാണ്‌ അവരതു പറഞ്ഞിട്ടുള്ളത്‌. മതാധികാരികളുടെ തുടരെത്തുടരെയുണ്ടായ വഞ്ചന സഹിക്കാനാകാതെ വന്നപ്പോഴാണു അവർ ആത്മഹത്യ ചെയ്തത് .സലോമിയുടെ മരണദിനമായ മാര്‍ച്ച് 19 മതേതരദിനമായി തിരിച്ചറിഞ്ഞ യുക്‌തിവാദി സംഘടനകൾക്ക് ഐക്യദാർഢ്യം .

സലോമി ജോസഫ്
ടി ജെ ജോസഫ്
(പോസ്റ്റിന് കടപ്പാട്)

Previous articleമിശ്രവിവാഹം അഭിമാനകരം
Next articleമൂന്നാം വാരത്തിലെ കൊറോണ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.