ഇന്ത്യയുമായി ഒരു ഉടമ്പടിയും ഉണ്ടായിരുന്നില്ലെങ്കിലും ക്ഷാമകാലത്തു സ്റ്റാലിൻ ഇന്ത്യയെ സഹായിച്ചു, അദ്ദേഹം പറഞ്ഞു – ‘രേഖകൾക്കു കാത്തിരിക്കാം, പട്ടിണിക്കു പറ്റില്ല’

333
Rinse Kurian
ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമമാണ് 1943ഇൽ ഉണ്ടായ ബംഗാൾ ക്ഷാമം ഏകദേശം 30 ലക്ഷം പേരാണ് ആ കാലയളവിൽ ബംഗാളിലും ഒറീസയിലുമായി ആഹാരം കിട്ടാതെ മരിച്ചത്,.അടിയന്തിരമായി ഭക്ഷ്യ ധാന്യങ്ങൾ അവശ്യപെട്ടപ്പോൾ ചർച്ചിലിന്റെ മറുപടി. ഇങ്ങനെയായിരുന്നു.
“ഇന്ത്യക്കാർ പെറ്റു പെരുകുന്നത് മുയലുകളെ പോലെയാണ്. ഇന്ത്യയിൽ ഭക്ഷണ ക്ഷാമമുണ്ടെങ്കിൽ എന്തെ ഗാന്ധി മരിക്കുന്നില്ല എന്നായിരുന്നു.”
1947 ഇന്ത്യക്കു സ്വാതന്ത്ര്യലബ്ധിക്കും ശേഷം വീണ്ടുമൊരു ക്ഷാമത്തിലെക്കു ഇന്ത്യ കൂപ്പുകുത്തുന്ന സന്ദർഭത്തിൽ, ഇന്ത്യൻ ഭരണകൂടം സഹായത്തിനായി ലോക ശക്തികളെ സമീപിച്ചു, അമേരിക്ക സഹായം നൽകാമെന്ന് ഏറ്റെങ്കിലും, അതിന്റ വ്യവസ്ഥകളും, നടപടികളും എഴുതി തയാറാക്കുന്ന തിരക്കിൽ ദിവസങ്ങൾ, ആഴ്ചകൾ കടന്നു പോയി, അപ്പോഴാണ് ഇന്ത്യയുടെ സഹായ അഭ്യർത്ഥന ക്രെംലിനിൽ സഖാവ് സ്റ്റാലിന്റെ മുന്നിലെത്തുന്നത്. ഉടനെ തന്നെ ലോകത്തിന്റെ പല ഭാഗത്തേക്കായി ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ടു കഴിഞ്ഞിരുന്ന കപ്പലുകൾ ഉടനെ തന്നെ ലക്‌ഷ്യം മാറ്റി ഇന്ത്യയിലേക്ക് പുറപ്പെടാൻ സ്റ്റാലിൻ ഉത്തരവിടുന്നത്, ഇതുവരെ നമ്മൾ ഒരു ഉടമ്പടിയിലും ഇന്ത്യയുമായി എത്തിച്ചേർന്നിട്ടില്ല എന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിനു സ്റ്റാലിൻ നൽകിയ മറുപടി.
“രേഖകൾക്കു കാത്തിരിക്കാം, പട്ടിണിക്കു പറ്റില്ല”എന്നായിരുന്നു..
ലോകത്തിലെ ഏറ്റവും ക്രൂരനും, ഏകാധിപതിയുമെന്നു പാശ്ചാത്യ ലോകം നടത്തുന്ന കുപ്രചരണങ്ങൾ ഇന്നും സഖാവ് സ്റ്റാലിനെതിരെ തുടരുന്നു.നീതിയുക്ത ചരിത്ര പഠനങ്ങൾ ഇനിയു നടന്നിട്ടില്ല. ലോക വിമോചനത്തിന്, പാശ്ചാത്യ ലോകമടക്കം എന്ന് ലോകം അനുഭവിക്കുന്ന ജനാധിപത്യത്തിന്, സ്വാതന്ത്ര്യത്തിനും അവകാശം സഖാവു സ്റ്റാലിനും ,സോവിയറ്റ് യൂണിയനും ഉള്ളപോലെ മാറ്റാർക്കുമില്ല.സ്റ്റാലിൻ എന്ന വാക്കു അരോചകമല്ല, അത് അധ്വാന വർഗ്ഗത്തിന്റെ ആവേശമാണ്.