പോൺ ഫിലിം ലോകത്തെ രാജാവായിരുന്നു റൊക്കോ റീഡ് എന്ന ജോഷ്വാ ബ്രൂം. അഞ്ചുവർഷം നീളുന്ന തന്റെ കാരിയാറിലൂടെ അദ്ദേഹം കോടികൾ ആണ് സമ്പാദിച്ചത്. എന്നാൽ പൊടുന്നനെ നീലച്ചിത്ര ലോകത്തുനിന്നും അപ്രത്യക്ഷനായ അദ്ദേഹം ഗ്ലാമർലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ന്യുയോർക്ക് പോസ്റ്റിനു അനുവദിച്ച അഭിമുഖത്തിൽ ആണ് അദ്ദേഹം തന്റെ കഥ പറഞ്ഞത്.

ഞാൻ ആയിരത്തിലധികം പോൺ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഈ ജോലി എനിക്ക് വലിയ തോതിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു .ഞാൻ ആരാണെന്ന ചിന്ത നഷ്ടപ്പെട്ടുപോയി. ചെയ്യുന്നതെന്താണ് എന്ന് തിരിച്ചറിയാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. പലവട്ടം ആത്മഹത്യാ ചെയ്യണമെന്ന് തോന്നിയെങ്കിലും അതിനുള്ള ധൈര്യമില്ലാത്തതുകൊണ്ടു അത്തരം ശ്രമങ്ങളിലേക്കു പോയില്ല .-ജോഷ്വ പറയുന്നു.

“എനിക്ക് ഹോളിവുഡ് ചിത്രത്തിൽ അഭിനേതാവാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ എത്തിപ്പെട്ടത് പോൺ വ്യവസായത്തിലേയ്ക്കാണ്. ഹോട്ടലിൽ വെയിറ്ററായി ഞാൻ ജോലി നോക്കവെ ഒരു കൂട്ടം സ്ത്രീകളാണ് തന്നെ പോൺ ലോകത്തേയ്ക്ക് വിളിച്ചത്. പോൺ ചിത്രത്തിൽ അഭിനയിച്ചാൽ ഹോളിവുഡിൽ അവസരം ലഭിക്കുമെന്ന് അവർ പറഞ്ഞു. എന്നാൽ പിന്നീട് ഞാൻ അതിൽ പെട്ടുപോകുകയായിരുന്നു. അത് തൊഴിലായി സ്വീകരിക്കേണ്ടിവന്നു. . വളരെ പെട്ടെന്ന് തന്നെ പ്രശസ്തനായ പോൺ താരമായി ഞാൻ മാറി. ധാരാളം പണം സമ്പാദിച്ചു. ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ പോയി. പക്ഷേ ജീവിതം സന്തോഷകരമായിരുന്നില്ലെന്നും ഉള്ളിൽ എപ്പോഴും ശൂന്യത അനുഭവപ്പെട്ടിരുന്നതായും ഉള്ള തോന്നൽ പലപ്പോഴും എന്നെ വേട്ടയാടി ” .

“2012-ൽ പോൺ അഭിനയമുപേക്ഷിച്ച ശേഷം 2014 -ലിൽ ആണ് ഞാൻ ഹോപ്പിനെ പരിചയപ്പെടുന്നത്. ഞാൻ എന്റെ ഭൂതകാലത്തെക്കുറിച്ച് ഹോപ്പിനോട് വെളിപ്പെടുത്തി. ഹോപ്പ് എന്നെ ഒരു പള്ളിയിൽ കൊണ്ടുപോയി. അതോടെയാണ് ജീവിതം മാറിയത്.. പിന്നീട് എന്റെ ജീവിതം ആത്മീയ പാതയിലായി . 2016ൽ ഹോപ്പിനെ തന്നെ വിവാഹം ചെയ്തു. ഇപ്പോൾ ഞങ്ങൾക്ക് മൂന്ന് കുട്ടികളുണ്ട്. ഇപ്പോൾ ഞാൻ അയോവയിലെ സെഡാർ റാപ്പിഡിലുള്ള ഗുഡ് ന്യൂസ് ബാപ്റ്റിസ്റ്റ് ചർച്ചിലെ പാസ്റ്ററാണ്. കൂടാതെ പോൺ സ്റ്റാറിൽ നിന്ന് പാസ്റ്ററിലേക്കുള്ള യാത്രയെ പറ്റി പ്രസംഗിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ തെറ്റിപ്പോയി എന്ന് തോന്നുന്ന വഴികളിൽ നിന്ന് പിന്മാറാൻ ഒരിക്കലും വൈകരുതെന്നാണ് ലോകത്തോട് എനിക്കുള്ള ഉപദേശം ” -ജോഷ്വാ പറഞ്ഞു.

 

Leave a Reply
You May Also Like

ഭർത്താവിനേക്കാൾ സമ്പന്നയാണ് ഭാര്യ, ആസ്തി അറിഞ്ഞാൽ ഞെട്ടും

ബോളിവുഡിലെ ക്യൂട്ട് താരങ്ങൾ ഇപ്പോൾ ക്യൂട്ട് ദമ്പതിമാർ ആയിരിക്കുകയാണ്. ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും കാര്യമാണ്…

The Thing – നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്

സിനിമാപരിചയം The Thing ArJun AcHu ????”One of The Best Sci-Fi Horror Movie…

ദി കിംഗിന്റെ ഇരുപത്തിയേഴാം വാർഷികം ആഘോഷിച്ചു മമ്മൂട്ടിയും ഷാജി കൈലാസും

മലയാളത്തിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് മമ്മൂട്ടി ഷാജി കൈലാസ് രഞ്ജി പണിക്കർ ടീം ഒന്നിച്ച ദി…

‘ആ പ്രസ്താവന രശ്മികയെ ഉദ്ദേശിച്ചല്ല’; ഐഎഫ്എഫ്ഐ വിവാദത്തിൽ വിശദീകരണവുമായി ഋഷഭ് ഷെട്ടി

കഴിഞ്ഞ വർഷം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ കന്നഡ ചിത്രമായ കാന്താര പ്രത്യേക ജൂറി അവാർഡ് നേടിയിരുന്നു.…