ഇത്രയും പോഷകസമ്പുഷ്ടമായ ഭക്ഷണത്തെ ജങ്ക് ഫുഡ് എന്ന് പരിഹസിക്കുന്ന മലയാളി കഴിക്കുന്നതോ എണ്ണയിൽ വറുത്തതും കലോറി കൂടിയ സദ്യയും

0
276

ഡോക്ടർ Robin K Mathew എഴുതിയത്

പ്രകൃതി വാദികളുടെയും പാരമ്പര്യ വാദികളുടെയും ഏറ്റവും വലിയ ശത്രുവാണ് ബർഗർ ,പിസ, നൂഡിൽസ്, ഷവർമ.. അതൊക്കെ ജങ്ക് ഫുഡ് ആണത്രേ .അവർ പറയുന്ന ഏറ്റവും നല്ല ഭക്ഷണം കേരളത്തിൻറെ തനിമയുള്ള കപ്പയും കിഴങ്ങും കാച്ചിലും ചോറും ആണ്. ഒരുകാര്യം കപ്പ എന്നുപറയുന്നത് ബ്രസീലിൽ നിന്ന് വന്നതാണ്. കേരളം മുഴുവൻ വയൽ ഉണ്ടായിരുന്ന സമയത്ത് ചോറു കഴിക്കണം എങ്കിൽ നല്ലനേരം നോക്കണമായിരുന്നു.

അൽപ്പം ബർഗ്ഗർ പുരാണം- ഗോതമ്പിൽ നിന്ന് ഉണ്ടാക്കുന്ന 2 കക്ഷണം ബണ്ണിന്റ നടക്ക് അൽപ്പം ഇറച്ചിയും കുറച്ചു ഇലകളും വച്ചതുകൊണ്ട് അത് അത്രയ്ക്ക് മോശമാകുമോ?അതോ ഇനി അതിന്റെ പേരാണോ പ്രശ്നം? പിസ,പാസ്ത എന്നൊക്കെ പറയുന്നത് ഇറ്റാലിയൻ സ്റ്റെപ്പിൾ ഫുഡ് ആണ്. അതുപോലെതന്നെ ന്യൂഡിൽസ് , ഫ്രൈഡ് റൈസ് ഒക്കെ ചൈനക്കാരുടെ നിത്യ ഭക്ഷണമാണ് .നമ്മളെക്കാളും ആരോഗ്യമുണ്ട് അവർക്ക്. ലോകത്തിന് നമ്മളെക്കാളും കൂടുതൽ സംഭാവന നൽകിയതും ഇവരൊക്കെ തന്നെയാണ്.. ഈ ജങ്ക് ഫുഡ് മണ്ടത്തരം പറയുന്നത്തിൽ നല്ല പങ്ക് ഡോക്ടേഴ്സ് ആണ്. അതും മോഡേൺ മെഡിസിൻ ഡോക്ടേഴ്സ് ആണ്. മണ്ടത്തരവും പാരമ്പര്യ വാദവും ആരെയും പിടികൂടാം


എഡിറ്റർ കൂട്ടിച്ചേർത്തത്

അത്പോലെ, ഒന്നോ രണ്ടോ ബ്രഡ്ഡ് അടരുകൾക്കിടയിൽ ചെറുതായി അരിഞ്ഞ പച്ചക്കറികൾ ,മാംസം,ചീസ്,സോസ് എന്നിവ നിറച്ച് ഉണ്ടാക്കുന്ന ഒരു ചെറു ഭക്ഷ്യ വിഭവമാണ്‌ സാൻഡ്‌വിച്ച്. രുചി വർദ്ധിപ്പിക്കുന്നതിനായി എണ്ണ ,കടുക് തുടങ്ങിയ വസ്തുക്കളും(ആവശ്യമെങ്കിൽ ) ഇതിൽ ചേർക്കുന്നു. പച്ചക്കറികൾ മാത്രം ഉപയോഗിച്ചുള്ള സാൻഡ്‌വിച്ച്, മാംസത്തിന്‌ പകരം മത്സ്യം,മുട്ട എന്നിവ ഉപയോഗിച്ചുള്ള സാൻഡ്‌വിച്ച് തുടങ്ങിയവയും പ്രചാരത്തിലുണ്ട്. ജനങ്ങളുടെ ഒരു പ്രിയ ഭക്ഷണമായി മാറിയിട്ടുണ്ട് ഇന്ന് സാൻഡ്‌വിച്ച്. ജോലിസ്ഥലങ്ങളിലേക്ക് പോകുന്നവരും സ്കൂൾ വിദ്യാർത്ഥികളും ഉല്ലാസയാത്രക്കൊരുങ്ങുന്നവരും ഒരു പൊതി ഭക്ഷണമായി സാൻഡ്‌വിച്ച് കരുതാറുണ്ട്. ഭോജന ശാലകളിലും കോഫീ ഷോപ്പുകളിലും വ്യാപകമായി വിൽക്കപ്പെടുന്ന ഒന്നാണ്‌ ഈ വിഭവം.

തുർക്കിയാണ്‌ ഷവർമയുടെ ജന്മദേശം. തുർക്കികളുടെ മൂലവിഭവം ഡോണർ കബാബ് (കറങ്ങുന്ന കബാബ്) എന്നാണ് അറിയപ്പെടുന്നത്. ചുറ്റും കറക്കുവാൻ കഴിയുന്നവിധം ലംബമായി ഉറപ്പിച്ചിരിക്കുന്ന കമ്പിയിൽ ഇറച്ചി കഷണങ്ങൾ കൊരുത്ത് തീ ജ്വാലക്കു മുന്നിലൂടെ കറക്കി പാകം ചെയ്ത്, അവ ചെറുതായി അരിഞ്ഞ് ഫ്രഞ്ച് ഫ്രൈസ്, ഉപ്പിലിട്ട വെള്ളരിപോലുള്ള പച്ചക്കറികൾ, മറ്റു മസാലക്കൂട്ടുകളും ചേർത്തോ ചേർക്കാതെയോ റൊട്ടിയിലോ കുബ്ബൂസിലോ മയാനൈസ് പുരട്ടി ചുരുട്ടിയെടുത്താണ് ഷാർമ്മ തയ്യാറാക്കുന്നത്. ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും ടർക്കി,കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവർമ്മ ഉണ്ടാക്കാറുണ്ട്. ഇതിൽ അനാരോഗ്യം എവിടെയാണ് എന്ന് മനസിലാകുന്നില്ല .

എണ്ണയിൽ വറുത്ത് എടുക്കുന്നതും, ചീസ് ഒക്കെ ഉപയോഗിന്നതും ആകും ആളുകൾക്ക് ഇതൊക്കെ ജങ്ക് ഫുഡായി തോന്നുന്നത്. എന്നാൽ കപ്പയുടെ കൂടെ നല്ല ഉണക്കമീൻ പൊരിച്ച് തിന്നുകയും ചെയ്യും.