ഇത്തരമൊരു നീതിമാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായാൽ ഇന്ത്യൻ ജുഡീഷ്യറി നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും. സംഭവം തെലുങ്കാനയിലാണ്.പടിക്കെട്ടുകൾ ചവിട്ടി കയറുവാൻ ആവതില്ലാത്ത മുതിർന്ന വനിതക്ക് നീതി അനുവദിച്ചു നൽകാനായി ചുവട്ടിലേക്ക് ഇറങ്ങി വന്നു; ഒരു നീതി ദേവൻ. !കഴിഞ്ഞ രണ്ടു വർഷങ്ങളായി ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പരാതി പ്പെട്ടു തെലുങ്കാന ഭുവനപള്ളി ജില്ലയിലെ കോടതിയിൽ എത്തിയതാണ് ഇവർ.. പ്രായാധിക്യം നിമിത്തം ഒന്നാം നിലയിലുള്ള കോടതിയിലേക്ക് കയറി ചെല്ലാൻ കഴിയാതെ വരാന്തയിലെ ചവിട്ടു പടിയിൽ തളർന്നിരു ന്ന ഇവരെക്കുറിച്ച് കോടതി ജീവനക്കാരൻ മജിസ്ട്രേറ്റിനോട് വിവരം പറഞ്ഞു.ഉടനെ തന്നെ അബ്ദുൽ ഹസീം എന്ന ജില്ലാ മജിസ്ട്രേറ്റ് അത്യാവശ്യ കടലാസു കളുമായി ഇറങ്ങി വന്നു വരാന്തയിൽ പരാതിക്കാരി യോടൊപ്പം ഇരുന്നു വിവരം ചോദിച്ചു അവരുടെ പരാതി പരിഹരിച്ചു കൊടുത്തു.