അവിശ്വസനീയമായ ഒരുപാട് സംഭവങ്ങളുടെ ആകെ തുകയാണ് ജസ്റ്റിസ് ലോയ വധം

1483

Sabir M

ജസ്റ്റിസ് ലോയ മരണപ്പെട്ടിട്ട്  5 വർഷം തികയുന്നു.2014 ഡിസംബർ ഒന്നിന് സഹപ്രവർത്തകൻറ്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ 2 സഹ ജഡ്ജിമാരുടെ കൂടെ നാഗ്പൂരിൽ പോയ ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് പിറകെ, കൂടെ പോയ ജഡ്ജിമാർ നാഗ്പൂരിൽ നിന്ന് അപ്രത്യക്ഷാമാകുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ബോഡി കുടുംബത്തിനെ അറിയിക്കാതെ പോസ്റ്റ് മോർട്ടം നടത്തി ഭാര്യയും മക്കളും താമസിക്കുന്ന സ്വന്തം വീട്ടിലേക്ക് വിടാതെ കുടുംബ വീട്ടിലേക്ക് ആംബുലൻസിൽ വിടുന്നു.അതും ബോഡിയുടെ കൂടെ ഒരു സഹായി പോലും ഇല്ലാതെ.

അവിടെ വെച്ച് ലോയയുടെ കസിൻ എന്ന് പറയുന്ന ഒരാൾ ബോഡി കൈപ്പറ്റുന്നു. പിന്നീട് ഇയാളും അപ്രത്യക്ഷമാകുന്നു. മരണത്തിന് നാല് ദിവസത്തിന് ശേഷം ലോയയുടെ മൊബൈൽ സ്ഥലത്തെ ഒരു RSS പ്രവർത്തകൻ ലോയയുടെ സഹോദരിയുടെ അടുത്ത് എത്തിച്ചു കൊടുക്കുന്നു.ജസ്റ്റിസ് ലോയയുടെ മരണത്തിന്റെ ഇരുപത്തിഒമ്പതാം നാൾ അമിത് ഷാ എൻകൗണ്ടർ കേസിൽ നിന്നും കുറ്റ വിമുക്തമാക്കപെടുകയും ചെയ്യുന്നു. ഇത് വായിച്ചിട്ട് നിങ്ങൾക്ക് എന്ത് തോന്നി?. അവിശ്വസനീയമായ ഒരുപാട് സംഭവങ്ങളുടെ ആകെ തുകയാണ് ജസ്റ്റിസ് ലോയ വധം. മഹാരാഷ്ട്രയിലെ പുതിയ സർക്കാർ ജസ്റ്റിസ് ലോയ കേസ് വീണ്ടും അന്വേഷണം നടത്തുമെന്ന് പ്രത്യാശിക്കുന്നു…