ജസ്റ്റിസ് മുരളീധർ- ദില്ലി ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ CJക്ക് ശേഷം രണ്ടാം സ്ഥാനത്ത്. സാധാരണ ഇത്രക്ക് സീനിയർ ആയ ജഡ്ജിമാരെ മറ്റു ഹൈക്കോടതികളിലേക്ക് ട്രാൻസ്ഫർ ചെയ്യാറില്ല. പക്ഷെ ഇദ്ദേഹം ഉൾപ്പെടെ മൂന്ന് സീനിയർ ജഡ്ജിമാരെ മാറ്റാൻ ഒരാഴ്ച മുമ്പ് കൊളീജിയം തീരുമാനം എടുത്തു. അതിനെതിരെ ദില്ലി കോടതിയിലെ അഭിഭാഷകർ ഒരു ദിവസം കോടതി ബഹിഷ്‌കരിച്ച് Image result for justice s muralidharസമരം ചെയ്തിരുന്നു.ഇദ്ദേഹം മിനിയാന്ന് പാതിരാത്രിയിൽ കോടതി ചേർന്ന് കലാപ ഭൂമിയിൽ അടിയന്തിരമായി ആംബുലന്സുകളും ഫയർ സർവീസ് വാഹനങ്ങളും എത്തിക്കാൻ സുരക്ഷ കൊടുക്കണമെന്ന് ദില്ലി പൊലീസിന് കർശന നിർദ്ദേശം നൽകി.

ഇന്നലെ കേസ് പരിഗണിക്കവേ ദില്ലി പോലീസിനെ ശകാരിച്ചു, വിഷ പ്രസംഗം നടത്തിയ ബീജെപി നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ടു.ഇന്നലെ വൈകുന്നേരത്തോടെ കേസ് ഇദ്ദേഹത്തിന്റെ ബെഞ്ചിൽ നിന്ന് മാറ്റപ്പെട്ടു, രാത്രിയിൽ തന്നെ ഇദ്ദേഹത്തിന്റെ മാത്രം ട്രാൻസ്ഫർ ഓർഡർ ഗാസറ്റിൽ വരുകയും ചെയ്തു. കൂടെ ട്രാൻസ്ഫർ ആയ മറ്റു രണ്ടു ജഡ്ജിമാരുടെ ട്രാൻസ്ഫർ ഉത്തരവ് വന്നിട്ടില്ല.
ഇദ്ദേഹം ഒരുപക്ഷേ ഇനി ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസോ, സുപ്രീംകോടതി ജഡ്ജിയോ, ഗവർണ്ണറോ ഒന്നും ആയേക്കില്ല. പക്ഷെ രാജ്യനന്മ മനസിലുള്ള ഇന്ത്യക്കാരുടെ ഹൃദയത്തിലും, നിയമ ചരിത്രത്തിലും ഉയർന്ന പദവി അലങ്കരിക്കും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.